കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ...? റെനോ ആണ് ലക്ഷ്യമെങ്കില്‍ ഉടന്‍ വാങ്ങണം; ജനുവരിയില്‍ 28,000 വരെ കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ് പ്രതിസന്ധി ഏറ്റവും അധികം ബാധിച്ചത് വാഹന നിര്‍മാതാക്കളെ ആയിരുന്നു. ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായപ്പോള്‍ വാഹന വിപണി ശരിക്കും തളര്‍ന്നു.

 

എന്നാല്‍ ഇപ്പോള്‍ എല്ലാ വിപണികള്‍ക്കും ഉണര്‍വ്വാണ്. കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയത് തന്നെയാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ വാഹന വിലയില്‍ വര്‍ദ്ധനയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്.

തങ്ങള്‍ പുതുവര്‍ഷത്തില്‍ വില കൂട്ടും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് റെനോ ഇന്ത്യ ഇപ്പോള്‍ തന്നെ. വിശദാംങ്ങള്‍...

 വില വര്‍ദ്ധന പ്രഖ്യാപിച്ചു

വില വര്‍ദ്ധന പ്രഖ്യാപിച്ചു

പുതുവര്‍ഷത്തില്‍ വാഹന വില കൂടുമെന്ന് പല വാഹന നിര്‍മാതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ എല്ലാ ശ്രേണിയിലും ഉള്ള വാഹനങ്ങള്‍ക്ക് ജനുവരി മുതല്‍ വില വര്‍ദ്ധനയുണ്ടാകും എന്നാണ് റെനോ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

കാല്‍ ലക്ഷത്തിലേറെ

കാല്‍ ലക്ഷത്തിലേറെ

തങ്ങളുടെ വാഹനങ്ങള്‍ക്ക് 28,000 രൂപ വരെ ജനുവരി മുതല്‍ വില കൂടും എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മോഡലുകള്‍ക്കും വേരിയന്റുകള്‍ക്ക് അനുസരിച്ചും വിവര്‍ദ്ധനയില്‍ വ്യത്യാസമുണ്ടാകും. ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ എന്നീ മോഡലുകളാണ് റെറോ ഇന്ത്യ ഇപ്പോള്‍ വിപണിയില്‍ ഇറക്കുന്നത്.

എന്തുകൊണ്ട് വിലകൂട്ടുന്നു

എന്തുകൊണ്ട് വിലകൂട്ടുന്നു

പതിവ് പോലെയുള്ള ഒരു വില കൂട്ടല്‍ അല്ല ഇത് എന്നാണ് കമ്പനി തന്നെ വ്യക്തമാക്കുന്നത്. കാര്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉരുക്ക്, അലൂമിനിയം, പ്ലാസ്റ്റിക് തുടങ്ങി കാര്‍ നിര്‍മാണത്തിന് ആവശ്യമായ സകല സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട് എന്നാണ് വിശദീകരണം.

ഫ്രാന്‍സില്‍ നിന്ന്

ഫ്രാന്‍സില്‍ നിന്ന്

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളാണ് റെനോ. ഇന്ത്യയില്‍ ചെന്നൈയില്‍ ആണ് ഇവരുടെ ഫാക്ടറി. റെനോയുടെ എസ് യുവി ആണ് ഡസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വാഹനങ്ങളില്‍ ഒന്നാണ്. കോംപാക്ട് എംപിവി ആയ ട്രൈബറും വിലക്കുറവിന്റേയും സൗകര്യങ്ങളുടേയും കാര്യത്തില്‍ ശ്രദ്ധനേടി.

വമ്പന്‍ ഓഫറുകള്‍

വമ്പന്‍ ഓഫറുകള്‍

എന്തായാലും റെനോ ഇന്ത്യ ഇപ്പോള്‍ വമ്പിച്ച വര്‍ഷാന്ത്യ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 70,000 രൂപ വരെയാണ് ബെനഫിറ്റുകള്‍. ക്വിഡിന് 45,000 രൂപ വരെ ബെനഫിറ്റ്‌സ് നല്‍കുന്നുണ്ട്. ട്രൈബറിന് അമ്പതിനായിരം രൂപ വരേയും. ഡസ്റ്ററിന് ആണ് ഏറ്റവും ഉയര്‍ന്ന 70,000 രൂപ വരെയുള്ള ബെനഫിറ്റുകള്‍.

 എല്ലാവരും വില കൂട്ടുന്നു

എല്ലാവരും വില കൂട്ടുന്നു

റെനോ ഇന്ത്യ മാത്രമല്ല വാഹന വില കൂട്ടുന്നത്. എംജി മോട്ടോര്‍സ് തങ്ങളുടെ വാഹനങ്ങളുടെ വില 3 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാരുതി സുസുകിയും ഫോര്‍ഡ് ഇന്ത്യയും മഹീന്ദ്ര ആന്റ് മഹീന്ദ്രയും എല്ലാം ജനുവരിയോടെ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്കും

ഇരുചക്രവാഹനങ്ങള്‍ക്കും

കാറുകള്‍ക്ക് മാത്രമായിരിക്കില്ല പുതുവര്‍ഷത്തില്‍ വില കൂടുക. ഇരുചക്ര വാഹനങ്ങളുടെ നിര്‍മാണ ചെലവും വര്‍ദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ വില ജനുവരി 1 മുതല്‍ 1,500 രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഹീറോ മോട്ടോ കോര്‍പ്പും വ്യക്തമാക്കിയിട്ടുണ്ട്.

English summary

Renault India to increase the price of their cars up to Rs 28,000 from January 2021

Renault India to increase the price of their cars up to Rs 28,000 from January 2021
Story first published: Friday, December 18, 2020, 20:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X