ടിവി വാങ്ങാൻ പ്ലാനുണ്ടോ? ടിവിയുടെ വില ഉടൻ ഉയർന്നേക്കും, കാരണങ്ങൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: 2021ന്റെ ആദ്യ പാദത്തിൽ ടിവികൾക്ക് വില വർധനവിന് സാധ്യത. ടെലിവിഷൻ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണിത്. കൊറോണ വൈറസ് വ്യാപനത്തോടെ വർക്ക് ഫ്രം ഹോം ജോലികൾ വർധിച്ചത് വ്യാവസായിക മേഖലയിലെ വളർച്ചയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 

2,500 പുതിയ സ്റ്റാർട്ടപ്പുകൾ, ആറിന കർമപരിപാടി, 20,000 തൊഴിൽ, ഈടില്ലാത്ത വായ്പ.... സ്റ്റാർട്ടപ്പുകൾക്ക് കേരളം2,500 പുതിയ സ്റ്റാർട്ടപ്പുകൾ, ആറിന കർമപരിപാടി, 20,000 തൊഴിൽ, ഈടില്ലാത്ത വായ്പ.... സ്റ്റാർട്ടപ്പുകൾക്ക് കേരളം

  അസംസ്കൃത വസ്തുക്കളുടെ വില

അസംസ്കൃത വസ്തുക്കളുടെ വില

സംയോജിത സർക്യൂട്ടുകളുടെ വിതരണത്തിൽ സംഭവിച്ച കുറവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം അടിസ്ഥാനപരമായി എൽസിഡി പാനലായ ഓപ്പൺ സെൽ ഡിസ്പ്ലേയുടെ വില ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇത് ഒടുവിൽ ഉപയോക്താക്കളുടെ ചെലവ് വർധിക്കുന്നതിന് കാരണമായെന്നാണ് വ്യവസായ പങ്കാളികളെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് ടിവിയുടെ വില വർധിക്കുന്നതിനുള്ള കാരണങ്ങളിലൊന്ന്.

വിലക്കയറ്റത്തിന് സാധ്യത

വിലക്കയറ്റത്തിന് സാധ്യത

 

32 ഇഞ്ച് ടിവി പാനലുകളുടെ വില ഏതാനും മാസങ്ങൾക്കുള്ളിൽ 33-35 ഡോളറിൽ നിന്ന് 60-65 ഡോളറായി ഉയർന്നതായി ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) അസോസിയേറ്റ് റിസർച്ച് മാനേജർ ജയ്പാൽ സിംഗ് ചൂണ്ടിക്കാണിക്കുന്നു. വിലക്കയറ്റം ഉണ്ടായിരുന്നിട്ടും വെണ്ടർമാർക്ക് കൃത്യസമയത്ത് സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് മാത്രമല്ല വ്യവസായിക രംഗത്ത് മികച്ച പ്രതികരണങ്ങൾ സംഭവിക്കുന്നില്ല.

 30 ശതമാനം വരെ

30 ശതമാനം വരെ

വിപണി സാഹചര്യങ്ങൾ കാരണം വില 20-30 ശതമാനം വരെ ഉയരുമെന്ന് ദില്ലി ആസ്ഥാനമായുള്ള ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ സിഇഒയും ഡെയ്‌വയുടെ സ്ഥാപകനുമായ അർജുൻ ബജാജ് ചൂണ്ടിക്കാണിക്കുന്നു. സിയോമി, സാംസംഗ്, വൺപ്ലസ് എന്നീ കമ്പനികൾ ടിവിയുടെ 15 ശതമാനം ഉയർത്തിയിട്ടുണ്ട്.
ടെലിവിഷൻ നിർമ്മാതാക്കൾ ഉപയോഗിക്കുന്ന ഓപ്പൺ സെൽ പാനലുകളുടെ വില പോലുള്ള ചെലവുകൾ ടിവി വിലയുടെ മൊത്തത്തിലുള്ള വർധനവിന് കാരണമായെന്നും ഇത് ഇന്ത്യയിൽ സ്മാർട്ട് ടിവി നിർമ്മാണത്തിൽ പുതിയ വഴികൾ തുറക്കുന്നതിന് കാരണമാകുമെന്നും ഷവോമി ടിവി ബിസിനസ് മേധാവി ഈശ്വർ നിലകണ്ഠൻ പറഞ്ഞു.

  ചെലവ്  വർധിക്കും

ചെലവ് വർധിക്കും

യുഎസ്-ചൈന, ചൈന-ഇന്ത്യ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ ഫലമാണ് ടിവികളുടെ ചെലവ് വർദ്ധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുഎസ് മിക്ക ഐസികളെയും (ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ) നിയന്ത്രിക്കുന്നു, മാത്രമല്ല അവ എല്ലാത്തരം പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മിക്ക ഓപ്പൺ സെൽ പാനൽ നിർമ്മാണവും നിയന്ത്രിക്കുന്നത് ചൈനയാണ്. അവ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു ". ചരക്ക് കൂലി, ചെമ്പ്, അലുമിനിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയും വർദ്ധനവിന് കാരണമായതായി വിജയ് സെയിൽസ് ഡയറക്ടർ നിലേഷ് ഗുപ്ത പറഞ്ഞു.

Read more about: samsung coronavirus
English summary

Report says Prices may go up very soon, reasons are here

Report says Prices may go up very soon, reasons are here
Story first published: Friday, January 15, 2021, 18:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X