മെയ് 31 വരെ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടുന്നതോടെ റിസർവ് ബാങ്ക് (ആർബിഐ) വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് എസ്‌ബിഐ ഗവേഷണ റിപ്പോർട്ട്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനാണ് രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാർച്ച് 24 ന് 21 ദിവസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇത് ആദ്യം മെയ് 3 വരെയും വീണ്ടും മെയ് 17 വരെയും നീട്ടിയിരുന്നു.
മൊറട്ടോറിയം നീട്ടുമോ?
2020 മാർച്ച് 1 നും 2020 മെയ് 31 നും ഇടയ്ക്ക് അടയ്ക്കേണ്ട വായ്പാ തവണകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം മാർച്ചിൽ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു. എന്നാൽ ലോക്ക്ഡൌൺ മെയ് 31 വരെ നീട്ടിയതിനാൽ റിസർവ് ബാങ്ക് മൊറട്ടോറിയം മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എസ്‌ബിഐയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ഓഗസ്റ്റ് 31 വരെ കമ്പനികൾ വായ്പാ തവണ തിരികെ നൽകേണ്ടി വരില്ലെന്നും മൂന്ന് മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
റിസർവ് ബാങ്ക് തീരുമാനം
സെപ്റ്റംബറിൽ കമ്പനികൾ പലിശ കുടിശ്ശിക തിരിച്ചടയ്ക്കേണ്ട സാധ്യതയും വളരെ കുറവാണ്. പലിശ ബാധ്യതകൾ തിരിച്ചടയ്ക്കാതിരുന്നാൽ വായ്പയെ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് നിഷ്ക്രിയ വായ്പയായി തരംതിരിക്കാം. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ വായ്പയായി മാറുന്ന കാലാവധി 90 ദിവസത്തിൽ നിന്ന് ഉയർത്താനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് മൂന്നിന് ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടയപ്പോഴും ബാങ്ക് വായ്പകളുടെ മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല.
മൊറട്ടോറിയം ലഭിക്കുന്ന വായ്‌പകൾ ഏതെല്ലാം?
റിസർവ് ബാങ്കിന്റെ നിലവിലെ സർക്കുലർ അനുസരിച്ച്, മാർച്ച് 1 മുതൽ മെയ് 31 വരെ പണമടയ്ക്കേണ്ട ലോൺ തവണകൾക്കും മൂന്ന് മാസത്തെ മൊറട്ടോറിയം നൽകാൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. വാഹന വായ്‌പ, ഭവന വായ്‌പ, പേഴ്‌സണൽ ലോൺ, കാർഷിക വായ്‌പകൾ, വിള വായ്‌പകൾ തുടങ്ങി എല്ലാതരം വായ്‌പകളും ഇതിൽ ഉൾപ്പെടുന്നു. ക്രെഡിറ്റ് കാർഡ് വായ്‌പകൾക്കും മൊറട്ടോറിയം ലഭിക്കും.
എന്താണ് മൊറട്ടോറിയം?
മൊറട്ടോറിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മൂന്നുമാസ കാലയളവിൽ നിങ്ങളുടെ ഇഎംഐകൾ അടയ്‌ക്കേണ്ടതില്ലെന്നും പേയ്‌മെന്റ് അടയ്‌ക്കാത്തതിന് പിഴ പലിശ ഈടാക്കില്ലെന്നുമാണ്. അതായത് വായ്‌പയുടെ നിബന്ധനകളിലും വ്യവസ്ഥകളിലും ഒരു മാറ്റവും ഉണ്ടാകില്ല. മൊറട്ടോറിയം കാലയളവ് കഴിഞ്ഞാൽ നിങ്ങൾ അടയ്‌ക്കുന്ന തുകയ്‌ക്ക് നേരത്തെ നിശ്ചയിച്ചത് പോലെ പലിശ നൽകേണ്ടി വരും.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications