ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വീണ്ടെടുക്കൽ നടത്തുന്നതായി റിസർവ് ബാങ്ക് ബുള്ളറ്റിൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള ധനകാര്യ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ വളരെ വേ​ഗം തിരിച്ചുവരവ് നടത്തുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളറ്റിൻ. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വളർച്ച പോസിറ്റീവ് സോണിലേക്ക് പ്രവേശിക്കുമെന്ന് 'സ്റ്റേറ്റ് ഓഫ് ഇക്കണോമി' എന്ന തലക്കെട്ടോ‌ടെയുളള റിസർവ് ബാങ്ക് ബുള്ളറ്റിനിലെ ലേഖനം വ്യക്തമാക്കുന്നു.

 

കോണ്ടാക്റ്റ്ലെസ് കാർഡ് ഇടപാട് തുക 2,000 രൂപയില്‍ നിന്നും 5,000 രൂപയായി ഉയര്‍ത്തി ആര്‍ബിഐ

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 23.9 ശതമാനം ചുരുങ്ങിയിരുന്നു. രണ്ടാം പാദത്തിലെ സങ്കോചം 7.5 ശതമാനമായിരുന്നു. എന്നാൽ മൂന്നാം പാദത്തിൽ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വീണ്ടെടുക്കൽ നടത്തുന്നതായി റിസർവ് ബാങ്ക് ബുള്ളറ്റിൻ

ജിഡിപി വളർച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പോസ്റ്റീവ് നിരക്കിലേക്ക് ഉയയരുമെന്ന് ലേഖനം അഭിപ്രായപ്പെടുന്നു.വിവിധ ഏജൻസികൾ പ്രവചിക്കുന്ന ഇടിവുകൾ ഇതിനകം തന്നെ വെട്ടിക്കുറച്ചിരിക്കുകയാണെന്നും നിലവിലെ മുന്നേറ്റം സമ്പദ്‍‍വ്യവസ്ഥ നിലനിർത്തുകയാണെങ്കിൽ, വർഷത്തിന്റെ അവസാന പാദത്തിൽ പ്രതീക്ഷിക്കുന്ന നേട്ടം കൈവരിക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ കാണാത്ത തരത്തിലുള്ളതായിരിക്കും, 2021ലെ കേന്ദ്ര ബജറ്റിനെ കുറിച്ച് ധനമന്ത്രി നിര്‍മല!!

എന്നാൽ ഈ ലേഖനത്തിൽ പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ രചയിതാക്കളുടെ അഭിപ്രായമാണെന്നും കേന്ദ്ര ബാങ്കിന്റെ കാഴ്ചപ്പാടല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

English summary

Reserve Bank of India bulletin says Indian economy is recovering fast | ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വീണ്ടെടുക്കൽ നടത്തുന്നതായി റിസർവ് ബാങ്ക് ബുള്ളറ്റിൻ

Reserve Bank of India bulletin says India is recovering fast from the financial crisis caused by the Covid-19 pandemic. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X