നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന സൂചനയുമായി ആര്‍ബിഐ, റീട്ടെയില്‍ വിലക്കയറ്റം അടക്കം ഉയരത്തില്‍

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് നിരക്ക് വര്‍ധന ഉണ്ടാവുമെന്ന സൂചനകള്‍ അസ്ഥാനത്താവും. ഇത്തവണ അതിന് സാധ്യതയില്ലെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന സൂചന. ആര്‍ബിഐയുടെ വായ്പാ അവകലോകന യോഗത്തില്‍ ഇത്തവണയും നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് സൂചന. സമ്പദ് ഘടനയുടെ തിരിച്ചുവരവ്, ഉയര്‍ന്ന വിലക്കയറ്റം തുടങ്ങിയവയ നിരക്ക് കുറയ്ക്കലില്‍ നിന്ന് ആര്‍ബിഐയെ പിന്തിരിപ്പിക്കുക.

നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന സൂചനയുമായി ആര്‍ബിഐ, റീട്ടെയില്‍ വിലക്കയറ്റം അടക്കം ഉയരത്തില്‍

അതേസമയം രാജ്യത്തെ സമ്പദ് ഘടന ഇപ്പോഴും വലിയ ശക്തമായിട്ടില്ല. ആര്‍ബിഐയില്‍ നിന്ന് പല മാറ്റങ്ങളും അതുകൊണ്ട് വിപണിയും ബാങ്കുകളും അടക്കം പ്രതീക്ഷിക്കുന്നുണ്ട്. റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായിരിക്കുന്നത്.

വിവിധ കാര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ട് തന്നെ ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷത്തില്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ നാലിനാണ് ആര്‍ബിഐയുടെ വാര്‍ഷിക അവലോകന യോഗം ചേരുന്നത്. ആദ്യ പാദത്തില്‍ നിന്ന് വ്യത്യസ്തമായി സമ്പദ് ഘടനയില്‍ ഉണര്‍വ് പ്രകടമാണ്.

സെപറ്റംബര്‍ പാദത്തിലെ ജിഡിപിയില്‍ 7.5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണ് ശേഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയും മുന്നില്‍ കാണുന്നുണ്ട്. അതേസമയം വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആര്‍ബിഐ വിലയിരുത്തുന്നു.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് നേരത്തെ ആര്‍ബിഐ പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ 8.6 ശതമാനമാണ് ജിഡിപി ഇടിഞ്ഞത്. രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതില്‍ ആര്‍ബിഐ ആശങ്കയും പ്രകടിപ്പിച്ചിരുന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായെന്നാണ് ഇവരുടെ വിലയിരുത്തല്‍.

English summary

Reserve bank of india may not change policy rate

reserve bank of india may not change policy rate
Story first published: Monday, November 30, 2020, 21:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X