സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്; പട്ടികയില്‍ മുന്നില്‍ ഈ രാജ്യങ്ങളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കരുതല്‍ധനമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് റിസര്‍വ് ബാങ്ക്. ഈ വര്‍ഷം ആദ്യ 6 മാസം കൊണ്ട് ഫോറക്‌സ് റിസര്‍വുകളിലെ ഇന്ത്യയുടെ സ്വര്‍ണ ശേഖരം 700 ടണ്‍ പിന്നിട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ആര്‍ബിഐ ഇത്രയേറെ സ്വര്‍ണം കൈവശപ്പെടുത്തുന്നത്. ഇതോടെ ഫോറക്‌സ് റിസര്‍വുകളിലുള്ള ഇന്ത്യയുടെ മൊത്തം കരുതല്‍ധനം 620 ബില്യണ്‍ ഡോളറായും ഉയര്‍ന്നു.

നടപ്പു വര്‍ഷം ആദ്യ പാദം (ജനുവരി - ജൂണ്‍) 29 ടണ്‍ സ്വര്‍ണമാണ് ഫോറക്‌സ് റിസര്‍വുകളില്‍ ആര്‍ബിഐ വാങ്ങിയത്. 2021 ജൂണ്‍ 31 -ലെ കണക്കുപ്രകാരം മൊത്തം 705.6 ടണ്‍ സ്വര്‍ണമുണ്ട് റിസര്‍വ് ബാങ്കിന്റെ പക്കല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഇക്കുറി 27 ശതമാനം വര്‍ധനവ് സ്വര്‍ണ ശേഖരത്തില്‍ സംഭവിച്ചു. 2018 -ല്‍ 558.1 ടണ്‍ സ്വര്‍ണമായിരുന്നു ഇന്ത്യ സ്വരുക്കൂട്ടിയത്.

സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്; പട്ടികയില്‍ മുന്നില്‍ ഈ രാജ്യങ്ങളും

നിലവില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ ശേഖരം അവകാശപ്പെടുന്ന കേന്ദ്ര ബാങ്കുകളില്‍ ആര്‍ബിഐ പത്താം സ്ഥാനത്താണ്. നിലവില്‍ മൊത്തം കരുതല്‍ധനത്തിന്റെ 6.5 ശതമാനം മാത്രമാണ് റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ ശേഖരം. ഇതു കൂട്ടാനുള്ള ആലോചനയിലാണ് ആര്‍ബിഐ. കരുതല്‍ധനത്തിന്റെ 10 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമായാണ് വന്‍തോതില്‍ ബാങ്ക് സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. പോയവര്‍ഷം സമ്പദ്ഘടന അടിക്കല്ലിളകി കിടന്നപ്പോഴും സ്വര്‍ണ ശേഖരത്തിന്റെ പിന്‍ബലം റിസര്‍വ് ബാങ്കിന് വലിയ ആത്മവിശ്വാസം പകര്‍ന്നു.

എന്തായാലും ഈ വര്‍ഷവും റിസര്‍വ് ബാങ്ക് അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന തോതില്‍ സ്വര്‍ണം വാങ്ങുന്നത് തുടരുമെന്ന അനുമാനത്തിലാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍. നിക്ഷേപങ്ങളില്‍ വൈവിധ്യം കൊണ്ടുവരാനും റിസ്‌ക് കുറയ്ക്കാനും സ്വര്‍ണത്തിന് കഴിയുമെന്നതാണ് ഇതിന്റെ പ്രധാന കാരണം. മൊത്തം ചിത്രം പരിശോധിച്ചാല്‍ ഈ വര്‍ഷം ആദ്യ പാദം 333 ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ എല്ലാം ചേര്‍ന്ന് വാങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ഇക്കുറി 39 ശതമാനം വര്‍ധനവ് ആകെ സ്വര്‍ണ ശേഖരത്തില്‍ സംഭവിച്ചു.

ഈ വര്‍ഷം സ്വര്‍ണം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളില്‍ തായ്‌ലാന്‍ഡ്, ഹംഗറി, ബ്രസീല്‍ എന്നിവരാണ് ഏറ്റവും മുന്നില്‍. മൂന്നു രാജ്യങ്ങളും ചേര്‍ന്ന് 207 ടണ്‍ സ്വര്‍ണമാണ് കൈവശപ്പെടുത്തിയത്. നടപ്പു വര്‍ഷം 6 മാസം കൊണ്ട് തായ്‌ലാന്‍ഡ് 90.19 ടണ്‍ സ്വര്‍ണം വാങ്ങി. ഹംഗറി 62.09 ടണ്ണും ബ്രസില്‍ 53.74 ടണ്ണും സ്വര്‍ണം ഇക്കാലയളവില്‍ സ്വന്തമാക്കി. ഇന്ത്യയാണ് നാലാമത്. 28.99 ടണ്‍ സ്വര്‍ണം ഇന്ത്യ കൈവശപ്പെടുത്തി. ഉസ്ബക്കിസ്ഥാനാണ് അഞ്ചാമത്. 25.50 ടണ്‍ സ്വര്‍ണം കരുതല്‍ധനമായി ഉസ്ബക്കിസ്ഥാനും കൂട്ടിച്ചേര്‍ത്തു. നിലവില്‍ 244.2 ടണ്‍ സ്വര്‍ണ ശേഖരമുണ്ട് തായ്‌ലാന്‍ഡിന്റെ പക്കല്‍. തുര്‍ക്കിയുടെ പക്കല്‍ 408.2 ടണ്‍ സ്വര്‍ണവും ബ്രസീലിന്റെ പക്കല്‍ 121.1 ടണ്‍ സ്വര്‍ണവുമാണുള്ളത്. പോളണ്ടിന്റെ കൈവശം 231.8 ടണ്‍ സ്വര്‍ണം ശേഖരമുണ്ട്. നിലവില്‍ ഈ രാജ്യങ്ങളാണ് സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ മുന്നില്‍.

പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയിന്മേലാണ് മിക്ക കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. പണപ്പെരുത്തെ ചെറുക്കാന്‍ സ്വര്‍ണത്തിന് സാധിക്കും. നടപ്പു വര്‍ഷം പാതി പിന്നിടുമ്പോള്‍ പണപ്പെരുപ്പം പതിയെ ഉയരുന്നതു കാണാം. മെയ് മാസം കഴിഞ്ഞ പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിനാണ് ഇന്ത്യ സാക്ഷിയായത്. സാമ്പത്തിക പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തിന് മൂല്യമിടയില്ലെന്നത് പൊന്നിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. എന്തായാലും പണപ്പെരുപ്പം കുറയുന്നപക്ഷം സ്വര്‍ണം വാങ്ങുന്ന തോത് റിസര്‍വ് ബാങ്ക് കുറയ്ക്കും.

Read more about: rbi gold
English summary

Reserve Bank Of India Purchases Highest Amount Of Gold In 2021 First Half

Reserve Bank Of India Purchases Highest Amount Of Gold In 2021 First Half. Read in Malayalam.
Story first published: Saturday, August 14, 2021, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X