ഉള്ളി ഇറക്കുമതി മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകി, വില കുതിച്ചുയരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളി വില ഉയരുന്നതിനിടയിലും, ബീഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്തും ഡിസംബർ 15 വരെ കേന്ദ്രം ഉള്ളി, സവാള ഇറക്കുമതി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർമാരോട് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് അവിടത്തെ വ്യാപാരികളുമായി ബന്ധപ്പെടാൻ സർക്കാർ ആവശ്യപ്പെട്ടു. ഉടൻ എത്തിച്ചേരാൻ സാധ്യതയുള്ള ഖാരിഫ് ഉള്ളി, വർദ്ധിച്ചുവരുന്ന വിലയ്ക്ക് പരിഹാരം കാണുമെന്ന് സർക്കാർ പ്രത്യാശ പ്രകടിപ്പിച്ചു.

 

ചില്ലറ വിൽപ്പന വില

ചില്ലറ വിൽപ്പന വില

കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളിയുടെ ചില്ലറ വിൽപ്പന വില വർദ്ധിച്ച സമയത്താണ് ഈ നീക്കം. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറയുന്നതനുസരിച്ച്, കഴിഞ്ഞ 10 ദിവസത്തിനിടെ കിലോയ്ക്ക് 11.56 രൂപയുടെ കുത്തനെയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വില കിലോയ്ക്ക് 51.95 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 46.33 രൂപയായിരുന്നു വില. കഴിഞ്ഞ വർഷത്തേക്കാൾ 12.13 ശതമാനം കൂടുതലാണ് ഇത്തവണത്തെ വില വർദ്ധനവ്.

വാങ്ങാൻ ആളില്ല, ഉള്ളിയ്ക്ക് വെറും ഒരു രൂപ, കണ്ണെരിഞ്ഞ് കർഷകർ 

കയറ്റുമതി നിരോധനം

കയറ്റുമതി നിരോധനം

ഖാരിഫ് ഉള്ളി വരവിനു മുമ്പുള്ള സീസണിൽ ആഭ്യന്തര ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ ലഭ്യത ഉറപ്പാക്കുന്നതിന് സവാള കയറ്റുമതി നിരോധനം സെപ്റ്റംബർ 14 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യാൻ പ്രേരിപ്പിക്കുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യാപാരികളുമായി ബന്ധപ്പെടാൻ ഇന്ത്യൻ ഹൈക്കമ്മീഷണുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറക്കുമതി ചെയ്യുന്ന ഉള്ളി ഇന്ത്യൻ തുറമുഖത്ത് ഉടൻ എത്തിച്ചേരും.

കയറ്റുമതിയില്‍ കേരളത്തിന് ഇരുട്ടടി... ഷിപ്പിങ് കമ്പനികളും നിരക്ക് കൂട്ടി; ചൈനയും ഒരു കാരണം കാരണംകയറ്റുമതിയില്‍ കേരളത്തിന് ഇരുട്ടടി... ഷിപ്പിങ് കമ്പനികളും നിരക്ക് കൂട്ടി; ചൈനയും ഒരു കാരണം കാരണം

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

ചില്ലറ വില വർദ്ധനവിന്റെ നിരക്ക് ഒരു പരിധിവരെ നിയന്ത്രിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ഉള്ളി വളരുന്ന പ്രധാന ജില്ലകളായ മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉണ്ടായ കനത്ത മഴ ഖാരിഫ് വിളകൾക്കും സംഭരിച്ച സവാള, വിത്തുകൾ തുടങ്ങിയവയ്ക്കും കേടുപാടുകൾ വരുത്തി. കാലാവസ്ഥാ രംഗത്തെ ഈ സംഭവവികാസങ്ങൾ ഉള്ളി വില കുത്തനെ ഉയരാൻ കാരണമായി. 2020ലെ റാബി സീസൺ മുതൽ സവാളയുടെ ബഫർ സ്റ്റോക്ക് നിലനിർത്തിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ സാധ്യത 

English summary

Rising Onion Prices, The Center Government Eased Onion Import Norms | ഉള്ളി ഇറക്കുമതി മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകി, വില കുതിച്ചുയരുന്നു

Despite rising onion prices, the Center has eased onion import norms. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X