ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനിടെ ഉൽപ്പാദനം നിർത്തിവെച്ച് ബൈക്ക് നിർമാതാക്കളായ റോയൽ എൻഫീൽഡ്. രോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഇന്ത്യയിൽ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനിടെ ഉൽപ്പാദനം നിർത്തിവെച്ച് ബൈക്ക് നിർമാതാക്കളായ റോയൽ എൻഫീൽഡ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിന്റെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻ‌ഗണന നൽകിക്കൊണ്ട്, റോയൽ എൻ‌ഫീൽഡ് ചെന്നൈയിലെ ഉൽ‌പാദന കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ താൽ‌ക്കാലികമായി നിർത്താൻ തീരുമാനിച്ചതായി ഐഷർ മോട്ടോഴ്സ് ബുധനാഴ്ച എക്സ്ചേഞ്ച് ഫയലിംഗിലാണ് വ്യക്തമാക്കിയിട്ടുള്ളത്.

 

ഇന്ത്യയിൽ ഏപ്രില്‍ മാസത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു; എട്ട് ശതമാനത്തിലേക്ക്ഇന്ത്യയിൽ ഏപ്രില്‍ മാസത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നു; എട്ട് ശതമാനത്തിലേക്ക്

തിരുവോട്ടിയൂർ, ഒറഗഡാം, വല്ലം വഡഗൽ എന്നിവിടങ്ങളിലുള്ള കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2021 മെയ് 13 വ്യാഴാഴ്ചയ്ക്കും 2021 മെയ് 16 ഞായറാഴ്ചയ്ക്കും ഇടയിൽ ഇതോടെ നിർത്തിവെക്കും. അതേസമയം നിർമാണ പ്ലാന്റ് അടച്ചിടുന്ന കാലയളവ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി മാറ്റിവെക്കുമെന്നും കമ്പനി വ്യക്തമാക്കി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലിരിക്കെ റീട്ടെയിൽ മേഖലയിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് മുൻകൂട്ടി കാണാനാവുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

 

 

ഇന്ത്യയിൽ കൊറോണ വൈറസ്  പ്രതിസന്ധി തുടരുന്നതിനിടെ ഉൽപ്പാദനം നിർത്തിവെച്ച് ബൈക്ക് നിർമാതാക്കളായ റോയൽ എ

കൊവിഡ് വ്യാപനം തുടരുമ്പോൾ റോയൽ എൻഫീൽഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സാഹചര്യം മെച്ചപ്പെടുമ്പോൾ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗവൺമെന്റും അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികളും നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി മുമ്പോട്ടും പ്രവർത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കൊവിഡി പ്രതിരോധത്തിൽ പ്രാദേശിക ചട്ടങ്ങൾ പാലിക്കുന്നതിനും ബാധകമായേക്കാവുന്ന പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവുകൾ കൃത്യമായി പാലിക്കുന്നതിനും കമ്പനി ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. റോയൽ എൻഫീൽഡിന്റെ ഓഫീസുകളിലുടനീളമുള്ള മറ്റ് എല്ലാ ജീവനക്കാരും, ചെന്നൈ, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ കോർപ്പറേറ്റ് ഓഫീസുകൾ ഉൾപ്പെടെ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വർക്ക് ഫ്രം തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

Read more about: coronavirus
English summary

Royal Enfield to temporarily halt production operations at Chennai facilities

Royal Enfield to temporarily halt production operations at Chennai facilities
Story first published: Thursday, May 13, 2021, 0:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X