ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ വർഷത്തിൽ 365 ദിവസവും റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) വഴി പണം കൈമാറാൻ റിസർവ് ബാങ്ക് അനുമതി നൽകി. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് പണമിടപാട് നടത്താൻ കഴിഞ്ഞിരുന്നത്.
എന്താണ് ആർടിജിഎസ്?
ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വലിയ തുക കൈമാറാനാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ആർടിജിഎസ് വഴി അയയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം രൂപയാണ്. എന്നിരുന്നാലും, ബാങ്കുകൾക്ക് സാധാരണയായി 10 ലക്ഷം രൂപയുടെ ഉയർന്ന പരിധി ഉണ്ട്.
നിരക്കുകൾ
നെഫ്റ്റ് സൗകര്യം സൗജന്യമാണെങ്കിലും, ആർടിജിഎസ് പേയ്മെന്റിന് ചാർജുകൾ ഈടാക്കാം. ഈ നിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെടുന്നു. ആർടിജിഎസ് സംവിധാനത്തിലൂടെ ഫണ്ട് കൈമാറ്റം വാഗ്ദാനം ചെയ്യുന്നതിന് ബാങ്കുകൾ ഈടാക്കുന്ന സേവന നിരക്കുകൾ യുക്തിസഹമാക്കുന്നതിന്, ആർബിഐ നിർദ്ദേശപ്രകാരമുള്ള ചാർജുകൾ നിർബന്ധമാക്കിയുട്ടുണ്ട്. 2020 ജനുവരി മുതൽ എൻഇഎഫ്ടി അഥവാ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഓൺലൈൻ ഇടപാടുകൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു.
അധിക നിരക്ക് പാടില്ല
2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ആർടിജിഎസ് ഇടപാടിന് ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന ചാർജ് 24.50 രൂപയിൽ കൂടരുത് എന്നാണ്. 5 ലക്ഷത്തിന് മുകളിൽ 49.50 രൂപയിൽ കൂടരുത്. ഇതിലും കുറഞ്ഞ നിരക്ക് ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുള്ള. പക്ഷേ റിസർവ് ബാങ്ക് നിർദ്ദേശിക്കുന്ന നിരക്കിനേക്കാൾ കൂടുതൽ ഈടാക്കാൻ പാടില്ല.
ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും
നാളെ മുതൽ ആർടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതോടെ ആഗോളതലത്തിൽ വലിയ മൂല്യമുള്ള തത്സമയ പേയ്‌മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
