ദില്ലി; മഹാമാരി കണക്കിലെടുത്ത് താൽക്കാലിക പെൻഷൻ നൽകുന്നത് വിരമിച്ച തീയതി മുതൽ ഒരു വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര പേഴ്സണൽ-പൊതു പരാതികൾ-പെൻഷൻ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.താൽക്കാലിക കുടുംബ പെൻഷനുള്ള നിയമങ്ങളും ഉദാരവൽക്കരിച്ചതായി പെൻഷൻ വകുപ്പിലെയും ഡിഎആർപിജിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.

അർഹരായ കുടുംബാംഗത്തിൽ നിന്ന് കുടുംബ പെൻഷനുള്ള അപേക്ഷയും മരണ സർട്ടിഫിക്കറ്റും ലഭിച്ചാൽ ഉടൻ തന്നെ പെൻഷൻ അനുവദിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഫാമിലി പെൻഷൻ കേസുകൾ പേ & അക്കൗണ്ട്സ് ഓഫീസിലേക്ക് കൈമാറുന്നതിന് മുമ്പു തന്നെ പെൻഷൻ അനുവദിക്കാവുന്നതാണ്.
ഡ്യൂട്ടി നിർവഹിക്കുമ്പോൾ വൈകല്യം ഉണ്ടാകുകയോ, അത്തരം പരിമിതികൾ നിലനിൽക്കുമ്പോഴും സർക്കാർ സേവനത്തിൽ അവരെ നിലനിർത്തുകയാണെങ്കിൽ അത്തരം എൻപിഎസ് ജീവനക്കാർക്കും ഒറ്റത്തവണ നഷ്ടപരിഹാരത്തിന്റെ ആനുകൂല്യം നൽകുന്നതിന് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്‍ു.വൈകല്യ പെൻഷൻന്റെ അതേ ഘടകാംശത്തിന് പകരമായിരിക്കും നഷ്ടപരിഹാരം.
പെൻഷൻ പേയ്മെന്റ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാരണം സിപിഎഒ-യിലേക്കോ ബാങ്കുകളിലേക്കോ അയയ്ക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ പെൻഷൻ സമയബന്ധിതമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, സിപിഎഒ, ബാങ്കുകളുടെ സിപിപിസി എന്നിവയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ നില കൈവരിക്കുന്നതുവരെ പണം കൈമാറ്റത്തിന് ഇലക്ട്രോണിക് മാർഗ്ഗങ്ങൾ ഉപയോഗിക്കണം.
സർക്കാർ ജീവനക്കാർ വിരമിച്ച ശേഷം, പെൻഷൻ രേഖകൾ സമർപ്പിക്കാതെ മരിച്ചു പോയ കേസുകളിലും കുടിശ്ശിക പെൻഷൻ (വിരമിച്ച തീയതി മുതൽ ജീവനക്കാരൻ മരിച്ച തീയതി വരെ) നൽകുന്നതിനും, പെൻഷൻ പേയ്മെന്റ് ഓർഡർ നൽകുന്നതിനും, മരിച്ച തീയതി കണക്കാക്കി കുടുംബാംഗങ്ങൾക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പെൻഷൻകാരിൽ നിന്നും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്, അധിക സൗകര്യമായി വീഡിയോ അധിഷ്ഠിത കസ്റ്റമർ ഐഡൻറിഫിക്കേഷൻ പ്രോസസ്സ് (വി-സിഐപി) നടപ്പാക്കാൻ എല്ലാ പെൻഷൻ വിതരണ ബാങ്കുകളോടും വകുപ്പ് നിർദ്ദേശിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications