ഇന്ത്യയിലേയ്ക്കുള്ള എണ്ണ കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി റഷ്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ഊർജ്ജ വിപണിയിൽ റഷ്യ ശക്തമായ സ്ഥാനം നിലനിർത്തുന്നുണ്ടെന്നും ദക്ഷിണേഷ്യൻ രാജ്യത്തേക്ക് എണ്ണ കയറ്റുമതി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നതായും ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലേയ്ക്ക് കൂടുതൽ എണ്ണ വിതരണം ചെയ്യുമെന്നും 20-25 വർഷത്തേക്ക് റഷ്യയുടെ കറുത്ത സ്വർണം ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാർ വ്യവസ്ഥകളിൽ എത്തിച്ചേരുമെന്നും അദ്ദേഹം തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉല്‍പാദന ചെലവ് ഉയരുന്നു; 2021 ജനുവരിയില്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി എംജി മോട്ടർഉല്‍പാദന ചെലവ് ഉയരുന്നു; 2021 ജനുവരിയില്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി എംജി മോട്ടർ

അസംസ്കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും റഷ്യ ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട്. ഈ സഹകരണം പുതിയ ദീർഘകാല തലത്തിലേക്ക് ഉയർത്തുക, അതുവഴി ഊർജ്ജ വിതരണത്തിലും സുരക്ഷയിലും പുതിയ നേട്ടം കൈവരിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.

ഇന്ത്യയിലേയ്ക്കുള്ള എണ്ണ കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി റഷ്യ

റഷ്യൻ ആർട്ടിക് മേഖലയിലെ വോസ്റ്റോക്ക് ഓയിൽ പദ്ധതിയുടെ വികസനത്തിനായി ഇന്ത്യൻ നിക്ഷേപം കൂടുതൽ വ്യാപകമായി ആകർഷിക്കുന്നതിനെക്കുറിച്ചും അംബാസഡർ സംസാരിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം പദ്ധതി വഴിയുള്ള വാർഷിക അസംസ്കൃത എണ്ണ ഉൽപാദനം 100 ദശലക്ഷം ടൺ വരെയാകാം. പദ്ധതിയിൽ ഇന്ത്യ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുഡാഷെവ് പറഞ്ഞു.

ഇന്ത്യയിൽ ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് നിരവധി സാധ്യതകൾ; പിയൂഷ് ഗോയൽഇന്ത്യയിൽ ഓസ്ട്രേലിയയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് നിരവധി സാധ്യതകൾ; പിയൂഷ് ഗോയൽ

റഷ്യയിലെ ആർട്ടിക് മേഖലയിലെ ക്രൂഡ് റിസർവ് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നതായും വൊസ്റ്റോക്ക് ഓയിൽ പദ്ധതിയിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും ഇന്ത്യൻ പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary

Russia ready to increase oil exports to India | ഇന്ത്യയിലേയ്ക്കുള്ള എണ്ണ കയറ്റുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങി റഷ്യ

Russia supplies crude oil and liquefied natural gas to India. Read in malayalam.
Story first published: Tuesday, December 22, 2020, 15:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X