കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയുടെ ജിഡിപി 2021 സാമ്പത്തിക വർഷം റെക്കോർഡ് ഇടിവ് നേരിടേണ്ടി വരുമെന്ന് എസ് ആന്റ് പി പ്രവചനം. സാമ്പത്തിക നില ദുർബലമാകുന്നത് സർക്കാരിനെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള കഴിവ് തടസ്സപ്പെടുത്തുമെന്ന് എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് വെള്ളിയാഴ്ച അറിയിച്ചു. 2021 സാമ്പത്തിക വർഷം ജിഡിപ് 9 ശതമാനമായി ചുരുങ്ങുമെന്നാണ് എസ് ആന്റ് പി പ്രതീക്ഷിക്കുന്നത്.

കൂടുതൽ സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ കഴിവ്, പ്രത്യേകിച്ചും നിക്ഷേപവും തൊഴിലും വർദ്ധിപ്പിക്കുന്നവ ജിഡിപി വീണ്ടെടുക്കൽ സാധ്യതകളിൽ നിർണ്ണായകമാകും. കൊവിഡ് -19 മഹാമാരി, രാജ്യത്തെ സ്വതവേയുള്ള മാന്ദ്യം, കൊറോണ വൈറസിനെതിരായ കർശനമായ ആഭ്യന്തര നിയന്ത്രണ നടപടികൾ എന്നിവയാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിച്ചതെന്ന് റേറ്റിംഗ് റിപ്പോർട്ടിൽ പറയുന്നു. ആവശ്യമുള്ളപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വലിയ ധന പാക്കേജുകളോട് പ്രതിജ്ഞാബദ്ധരായിട്ടില്ല. ഫെബ്രുവരി ബജറ്റിൽ കണക്കാക്കിയ 7.8 ലക്ഷം കോടിയിൽ നിന്ന് ഇതിനകം തന്നെ 21 ലക്ഷം കോടി രൂപയായി വായ്പയെടുക്കൽ ലക്ഷ്യം ഉയർത്തിയിട്ടുണ്ട്.
എസ് ആന്റ് പി സംയോജിത കേന്ദ്ര-സംസ്ഥാന ധനക്കമ്മി ജിഡിപിയുടെ 12.5 ശതമാനമായും പൊതു കടം 90 ശതമാനമായും ഈ സാമ്പത്തിക വർഷം ഉയർത്തി. ഇന്ത്യയുടെ ഉത്തേജക പദ്ധതിക്ക് കീഴിലുള്ള നേരിട്ടുള്ള സർക്കാർ ചെലവ് ഇതുവരെ ജിഡിപിയുടെ 1.2 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും എസ് ആന്റ് പി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
