കുതിച്ച് കുതിച്ച് മുന്നിലെത്തി സാംസങ്; ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാമന്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ് തങ്ങളുടെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 77 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ കയറ്റി അയയ്ക്കുകയും 23 ശതമാനം വിപണി വിഹിതം നേടുകയും ചെയ്താണ് സാംസങ് ഈ നേട്ടം കൈവരിച്ചത്. ആപ്പിളിനാണ് രണ്ടാം സ്ഥാനം. 57 ദശലക്ഷം യൂണിറ്റ് ഐഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്തു, 17 ശതമാനം വിപണി വിഹിതവുമായാണ് ആപ്പിള്‍ രണ്ടാം സ്ഥാനം നേടിയത്.

കുതിച്ച് കുതിച്ച് മുന്നിലെത്തി സാംസങ്; ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാമന്‍

മൂന്നാം സ്ഥാനം കൈവരിച്ചത് ഷവോമിയാണ്. ആഗോളതലത്തില്‍ 49 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ ഷവോമി കയറ്റി അയച്ചിട്ടുണ്ട്. കൂടാതെ 15 ശതമാനം വിപണി വിഹിതവും നേടി. ഒരു വര്‍ഷം മുമ്പ് ഇത് 10 ശതമാനമായിരുന്നു. 2021ലെ ആദ്യത്തെ മൂന്ന് മാസത്തില്‍ ആഗോള തലത്തില്‍ 340 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് വിറ്റഴിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനമാണ് വളര്‍ച്ച. കൂടാതെ 2015ന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണിത്. സാംസങ്ങിന്റെ പുതിയതായി പുറത്തിറക്കിയ എ സീരീസ് 4 ജി, 5 ജി ഫോണുകളും നേരത്തെ പുറത്തിറക്കിയ ഗാലക്സി എസ് 21 സീരീസും ഈ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഷവോമിക്ക് ഇന്ത്യയിലും ചൈനയിലും മികച്ച സ്വീകാര്യത േേനനായതും യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും വിപണി ഉറപ്പിക്കാന്‍ സാധിച്ചതും ഈ നേട്ടത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായി.

English summary

Samsung is number one in the global smartphone market in Q1 2021

Samsung is number one in the global smartphone market in Q1 2021
Story first published: Thursday, April 22, 2021, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X