ബാങ്കില്‍ പോവേണ്ട, വീട്ടില്‍ പണമെത്തും: ഉപഭോക്താക്കള്‍ക്കായി പുതിയ സേവനം ആരംഭിച്ച് എസ്ബിഐ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണിലൂടെ കടന്നുപോവുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ മിക്ക ആളുകള്‍ക്കും അടുത്തുള്ള ബാങ്ക് ശാഖ, എടിഎം എന്നിവ സന്ദര്‍ശിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടാവാം. ലോക്ക് ഡൗണ്‍ കാലയളവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ച അവശ്യ സേവനങ്ങളില്‍ ബാങ്കുകളും ഉള്‍പ്പെടുന്നു. എങ്കിലും, മിക്കവരും ഇവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കിയിരിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കാണാനാവുന്നത്. അടിയന്തിര ഘട്ടത്തില്‍ നിങ്ങള്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍, അവ നിങ്ങളുടെ വാതില്‍ക്കലെത്തുന്നതാണ്. രാജ്യത്തെ മുന്‍നിര വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്ബിഐ) പണം ആവശ്യമുള്ള അക്കൗണ്ട് ഉടമകളുടെ വീട്ടിലെത്തിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കര്‍ എന്നിവര്‍ക്കാണ് തിരഞ്ഞെടടുത്ത ബാങ്ക് ശാഖകളില്‍ നിന്ന് ഈ സേവനം ലഭിക്കുക.

1

സേവനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍

1. പണം നല്‍കല്‍, നിക്ഷേപത്തിനുള്ള പണം സ്വീകരിക്കല്‍, ചെക്ക് സ്വീകരിക്കല്‍, ഫോം 15 എച്ച് സ്വീകരിക്കല്‍, ഡ്രാഫ്റ്റ് നല്‍കല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, കെവൈസി രേഖകള്‍ സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതാണ്.

2. സേവനങ്ങള്‍ക്കായി രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനുമിടയില്‍ 1800111103 എന്ന നമ്പറില്‍ ബന്ധപ്പെടുക.

3. അക്കൗണ്ടുള്ള ശാഖകളില്‍ നിന്നായിരിക്കും സേവനം ലഭ്യമാവുക.

4. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമാവും സേവനം ലഭിക്കുക.

5. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകള്‍ക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നല്‍കേണ്ടിവരുന്നതാണ്.

6. പ്രതിദിനം 20,000 രൂപയാണ് പിന്‍വലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക.

7. സ്വന്തം ശാഖയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരും അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പറുള്ളവരുമായിരിക്കണം സേവനം ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍.

 

2

8. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ സേവനം ലഭിക്കില്ല.

9. മൈനര്‍ അക്കൗണ്ടുകള്‍ക്കും വ്യക്തിഗതമല്ലാത്ത സ്വഭാവമുള്ള അക്കൗണ്ടുകള്‍ക്ക് ഈ സേവനം ലഭ്യമല്ല.

10. ചെക്ക് അല്ലെങ്കില്‍ പിന്‍വലിക്കല്‍ ഫോം ഉപയോഗിച്ചാവും പണം പിന്‍വലിക്കാന്‍ സാധിക്കുക. കൂടെ പാസ്ബുക്കും ആവശ്യമാണ്.

 

എസ്ബിഐക്ക് പുറമെ എച്ച്ഡിഎഫ്‌സി. ഐസിഐസിഐ, ആക്‌സിസ്, കോട്ടക്ക് തുടങ്ങിയ ബാങ്കുകളും ഇത്തരം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.

സേവനം എങ്ങനെ ലഭ്യമാവും?

1. സേവനം ലഭിക്കാനായി എസ്ബിഐ ഉപഭോക്താക്കള്‍ തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ 1800111103 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കേണ്ടതാണ് (പ്രവൃത്തി ദിവസങ്ങളില്‍ മാത്രം).

2. കോള്‍ കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍, ഉപഭോക്താവ് സേവനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സേവിംഗ്‌സ്/ കറന്റ് അക്കൗണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ നല്‍കണം.

3. പ്രോരംഭ പരിശോധനക്ക് ശേഷം, കോള്‍ കോണ്‍ടാക്റ്റ് സെന്ററിലേക്ക് കൈമാറുന്നതാണ്. അവര്‍ രണ്ടാമത്തെ/ അധിക പരിശോധനക്ക് ശേഷം അഭ്യര്‍ഥന രേഖപ്പെടുത്തും.

 

3

4. അഭ്യര്‍ഥനയുടെ വിശദാംശങ്ങളും സേവനം സ്വീകരിക്കാന്‍ ഇഷ്ടപ്പെട്ട സമയവും ഉപഭോക്താവ് നല്‍കേണ്ടതാണ് (രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ).

5. അഭ്യര്‍ഥന സ്വീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താവിന് കേസ് ഐഡിയും അഭ്യര്‍ഥന തരവും അടങ്ങിയ ഒരു എസ്എംഎസ് ലഭിക്കും.

6. ശേഷം അഭ്യര്‍ഥന ബന്ധപ്പെട്ട ഏജന്റിന് കൈമാറുകയും, ഇദ്ദേഹം ഉപഭോക്താവുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത സമയം സേവനത്തിനായി തിരഞ്ഞെടുക്കുന്നതുമാണ്.

7. നിശ്ചിത സമയത്ത്, ഡോര്‍സ്‌റ്റെപ്പ് ബാങ്കിംഗ് ഏജന്റ് (ഡിഎസ്എ) ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസം സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ ഐഡി കാര്‍ഡും ഔദ്യോഗികമായി സാധുവായ രേഖയും (ഒവിഡി) കാണിക്കുന്നതായിരിക്കും.

8. ശേഷം ഉപഭോക്താവിന്റെ തിരിച്ചറില്‍ രേഖകളും മറ്റും ഏജന്റ് പരിശോധിക്കും.

9. സേവന അഭ്യര്‍ഥന ഡിഎസ്ബി ഏജന്റ് വഹിക്കുന്ന മൊബൈലിലെ ഡോര്‍സ്‌റ്റെപ്പ് ബാങ്കിംഗ് വെബ് പോര്‍ട്ടലില്‍ ആരംഭിക്കും. ഇടപാട് ആരംഭിക്കുന്നതിന് ഉപഭോക്താവ് വെബ് പോര്‍ട്ടലില്‍ കേസ് ഐഡിയും പരിശോധന കോഡും ഇന്‍പുട്ട് ചെയ്യും.

10. ശേഷം ഇടപാട് പൂര്‍ത്തിയാക്കുന്നതിനായി ഉപഭോക്താവിന് എസ്എംഎസ് ലഭിക്കുന്നതായിരിക്കും.

 

Read more about: sbi banking service coronavirus
English summary

ബാങ്കില്‍ പോവേണ്ട, വീട്ടില്‍ പണമെത്തും: ഉപഭോക്താക്കള്‍ക്കായി പുതിയ സേവനം ആരംഭിച്ച് എസ്ബിഐ

sbi doorstep banking service facility eligibility and other details.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X