ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ഏതെന്ന് ചോദിച്ചാല്‍ ഒരുനിമിഷം പോലും ആലോചിക്കാതെ ആര്‍ക്കും മറുപടി പറയാം. അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന എസ്ബിഐ ആണ്. ഏറ്റവും അധികം ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന ബാങ്കുകളില്‍ ഒന്നുകൂടിയാണ് എസ്ബിഐ.
ജൂലായ് 4, ഞായറാഴ്ച എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങളില്‍ തടസ്സം നേരിടും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എപ്പോള്‍, എങ്ങനെ, എന്തുകൊണ്ട് എന്ന് പരിശോധിക്കാം....
ജൂലായ് 4 ന്
ജൂലായ് 4 ഞായറാഴ്ച് എസ്ബിയുടെ ഇന്റര്‍നെറ്റ് ബാങ്ക് സേവനങ്ങള്‍ മുടങ്ങും എന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്തായാലും മുഴുവന്‍ സമയവും ഇത്തരം ഒരു പ്രശ്നം ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടി വരില്ല. രണ്ടര മണിക്കൂറോളം മാത്രമേ ഈ പ്രശ്നം ഉണ്ടാകൂ.
എപ്പോള്‍
സാധാരണ ഇടപാടുകള്‍ നടക്കുന്ന സമയത്തല്ല ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ക്ക് തടസ്സം നേരിടുക എന്നതില്‍ ആശ്വസിക്കാം. പുലര്‍ച്ചെ 3.25 മുതല്‍ 5.50 വരെ ആയിരിക്കും. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ആണ് ഈ സമയത്ത് സേവനങ്ങള്‍ക്ക് തടസ്സം നേരിടുക എന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.
ഒന്നും വര്‍ക്ക് ആവില്ല
ഇന്റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും എന്ന് പറയുമ്പോള്‍ നെറ്റ് ബാങ്കിങ് മാത്രമല്ല തടസ്സപ്പെടുക. യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങളും ഈ സമയത്ത് ലഭ്യമാവില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുളളത്. ഇത്തരത്തില്‍ ഒരു തടസ്സം നേരിടുന്നതില്‍ ഖേദിക്കുന്നു എന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ എസ്ബിഐ അറിയിച്ചു.
കഴിഞ്ഞ മാസവും
ഇന്റര്‍നെറ്റ് ബാങ്കിങ് സംബന്ധിച്ചും മൊബൈല്‍ ബാങ്കിങ് സംബന്ധിച്ചും എല്ലാം എസ്ബിഐയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പലവിധ പരാതികള്‍ ഉണ്ട്. കഴിഞ്ഞ മാസവും മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ നേരം ഇന്റര്‍നെറ്റ് ബാങ്കിങും യോനോയും യുപിഐയും എല്ലാം എസ്ബിഐയില്‍ തടസ്സപ്പെട്ടിരുന്നു.
ഒടിപി എപ്പോള്‍ വരും
എസ്ബിഐ സംബന്ധിച്ച് ഏറ്റവും വലിയ പരാതി ഒടിപിയെ കുറിച്ചാണ്. ഇടപാടുനടത്താന്‍ ആയി ഒടിപിയ്ക്ക് കാത്തിരിക്കേണ്ടി വരും പലപ്പോഴും. ചില ഘട്ടങ്ങളില്‍ സമയപരിധി കഴിഞ്ഞതിന് ശേഷമായിരിക്കും ഒടിപി ലഭിക്കുക എന്നും പരാതിയുണ്ട്. മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കപ്പെടുമോ എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.
ഏറ്റവും വലിയ ബാങ്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആണ് എസ്ബിഐ. രാജ്യത്താകമാനം 22,000 ബ്രാഞ്ചുകളുണ്ട്. 57,889 എടിഎം കൗണ്ടുകളും ഉണ്ട്. 2020 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 8.5 കോടി ഇന്റര്‍നെറ്റ് ബാങ്കിങ് ഉപഭോക്താക്കളുണ്ട് എസ്ബിഐയ്ക്ക്. 109 കോടി മൊബൈല്‍ ബാങ്കിങ് ഉപഭോക്താക്കളും ഉണ്ട്. 13.5 കോടി യുപിഐ ഉപഭോക്താക്കളും എസ്ബിഐയ്ക്കുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications