എസ്‌ബി‌ഐയിൽ ഈ വർഷം 14,000 ത്തിലധികം പേരെ നിയമിക്കാൻ പദ്ധതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം 14,000 ത്തിലധികം പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) അറിയിച്ചു. 30,000 ത്തിലധികം ജീവനക്കാർക്കുള്ള വൊളണ്ടറി റിട്ടയർമെന്റ് സ്കീമിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ ചെലവ് ചുരുക്കൽ നടപടിയാണെന്ന് നിരസിച്ചപ്പോൾ, ബാങ്ക് ജീവനക്കാരോടുള്ള സൗഹൃദപരമായ നയങ്ങൾ വിപുലീകരിക്കുകയാണെന്നും ആളുകളെ ആവശ്യമാണെന്നും വ്യക്തമാക്കി. ഈ വർഷം 14,000 ത്തിലധികം ജീവനക്കാരെ നിയമിക്കുമെന്നും ബാങ്ക് വിശദീകരിച്ചു.

വിആ‍‍ർഎസ് പദ്ധതി

വിആ‍‍ർഎസ് പദ്ധതി

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2020 മാർച്ച് അവസാനം 2.49 ലക്ഷമായിരുന്നു. ഒരു വർഷം മുമ്പ് ഇത് 2.57 ലക്ഷമായിരുന്നു. വി‌ആർ‌എസിനായി ഒരു കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബോർഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 'സെക്കൻഡ് ഇന്നിംഗ്സ് ടാപ്പ് വിആർ‌എസ് -2020' എന്ന ഈ പദ്ധതി വഴി ബാങ്കിന്റെ മാനവ വിഭവശേഷിയും ചെലവും ചുരുക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് വിദ​ഗ്ധ‍ർ പറയുന്നു.

സ്ഥിര നിക്ഷേപത്തിലൂടെ നികുതി ആനുകൂല്യങ്ങൾ; എസ്‌ബി‌ഐ ടാക്സ് സേവിംഗ്സ് സ്കീം - അറിയേണ്ടതെല്ലാംസ്ഥിര നിക്ഷേപത്തിലൂടെ നികുതി ആനുകൂല്യങ്ങൾ; എസ്‌ബി‌ഐ ടാക്സ് സേവിംഗ്സ് സ്കീം - അറിയേണ്ടതെല്ലാം

ജീവനക്കാ‍ർ

ജീവനക്കാ‍ർ

എസ്‌ബി‌ഐക്ക് നിലവിൽ 2.50 ലക്ഷം തൊഴിലാളികളുണ്ട്, ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ജീവനക്കാരുടെ ജീവിത യാത്രയിൽ ഇടപഴകുന്നതിനും സഹായിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളും രൂപകൽപ്പന ചെയ്യുന്നതിൽ ബാങ്ക് മുൻപന്തിയിലാണെന്ന് അധിക‍ൃത‍‍ർ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ സഹായിക്കുന്നതിന്റെ ഭാ​ഗമായി ഗവൺമെന്റിന്റെ ദേശീയ അപ്രന്റീസ്ഷിപ്പ് സ്കീമിന് കീഴിൽ അപ്രന്റീസായും ജോലിയ്ക്ക് ആളെയെടുക്കുന്നുണ്ട്.

ഐടി മേഖലയിലെ നിയമനങ്ങള്‍ ഡിസംബര്‍ പാദത്തോടെ വര്‍ധിക്കും: റിപ്പോര്‍ട്ട്‌ഐടി മേഖലയിലെ നിയമനങ്ങള്‍ ഡിസംബര്‍ പാദത്തോടെ വര്‍ധിക്കും: റിപ്പോര്‍ട്ട്‌

മുൻ വിആ‍ർഎസ് പദ്ധതികൾ

മുൻ വിആ‍ർഎസ് പദ്ധതികൾ

2017 ൽ എസ്‌ബി‌ഐയുടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിന്റെ ഭാ​ഗമായി അനുബന്ധ ബാങ്കുകൾ അവരുടെ ജീവനക്കാർക്കായി വിആർ‌എസ് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2001 ലും ബാങ്ക് വിആർഎസ് പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌കൊവിഡ് 19 പ്രതിസന്ധി: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

ബാങ്ക് യൂണിയൻ പ്രതികരണം

ബാങ്ക് യൂണിയൻ പ്രതികരണം

നിലവിലെ വിആർ‌എസ് പദ്ധതി ബാങ്ക് യൂണിയനുകൾക്ക് അനുകൂലമല്ല. രാജ്യം കൊവിഡ് പ്രതിസന്ധിയിലായിരിക്കെ ഇത്തരമൊരു നീക്കം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ് വൈസ് പ്രസിഡന്റ് അശ്വനി റാണ പറഞ്ഞു.

English summary

SBI plans to hire more than 14,000 people this year | എസ്‌ബി‌ഐയിൽ ഈ വർഷം 14,000 ത്തിലധികം പേരെ നിയമിക്കാൻ പദ്ധതി

State Bank of India (SBI) has said it plans to recruit more than 14,000 people this year. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X