മുതിർന്നപൗരൻമാർക്കുള്ള എസ് സി എസ് പദ്ധതി നികുതി ബാധകമോ? എസ്ബിഐ കണ്ടെത്തിയ കാര്യങ്ങളറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളിൽ പലപ്പോഴും പ്രകടമായ രീതിയിലുള്ള മാറ്റങ്ങൾ കണ്ടുവരാറുണ്ട്, വളരെ ചെറിയ വ്യത്യാസങ്ങൾ പോലും ഒരു നിക്ഷേപകനെ ബാധിക്കുമെന്നിരിക്കേ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം മികച്ച നിക്ഷേപ നിരക്ക് നൽകുന്നു. മുതിർന്ന പൗരൻമാരെ സംബന്ധിയ്ച്ച് ഏറെ കരുതലോടെ നിക്ഷേപങ്ങളെ സമീപിക്കണം എന്നിരിക്കേ വിശ്വസിച്ച് നിക്ഷേപം നടത്താവുന്ന ഒന്നാണ് സീനിയർ സിറ്റിസൺ സ്കീം, ( എസ് സി എസ്) എന്നത്. 5 വർഷത്തെ പദ്ധതിിയിൽ മുതിർന്നവർക്ക് 15 ലക്ഷം വരെ നിക്ഷേപിക്കാവുന്നതാണ്. ത്രൈമാസ തവണകളായാണ് പലിശ നേടാനാകുക.

ലഭിക്കുന്ന പലിശക്ക് നികുതി ബാധകമാണെന്നിരിക്കേ മുതിർന്ന പൗരൻമാരെ സഹായിക്കാനായി നികുതിയിളവ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നടപടി പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് എസ്ബിഐ ​ഗവേഷണ സംഘം വ്യക്തമാക്കുന്നത്. ​ഗവൺമെന്റിന്റെ മികച്ച പദ്ധതിയായ എസ് സിഎസ് പൂർണ്ണമായും നികുതി ബാധകമായതിനാൽ പോരായ്മയുണ്ടെന്ന് വിദ​ഗ്ദർ വ്യക്തമാക്കുന്നു. എസ്ബിഐ റിപ്പോർട്ട് അനുസരിച്ച് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് കീഴിൽ 2018 മാർച്ചിൽ 38,662 കോടി രൂപ കുടിശ്ശിക ഇതുവരെ നിലനിൽക്കുന്നതായും വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ 2015 മുതൽ പലപ്പോഴായി ഇത്തരത്തിൽ പലിശ നിരക്ക് കുറക്കുന്നതിന്റെ ഭാ​ഗമായി അതിന്റെ പ്രത്യാഘാതങ്ങൾ ഏറെ അനുഭവിക്കേണ്ടി വരുന്നത് പെൻഷൻകാരും കൂടാതെ നിക്ഷേപകരുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മുതിർന്നപൗരൻമാർക്കുള്ള എസ് സി എസ് പദ്ധതി നികുതി ബാധകമോ? എസ്ബിഐ കണ്ടെത്തിയ കാര്യങ്ങളറിയാം

<strong>യാത്രക്കാർ അറിഞ്ഞോ? കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇനി പകൽ വിമാനം പറക്കില്ല</strong> യാത്രക്കാർ അറിഞ്ഞോ? കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇനി പകൽ വിമാനം പറക്കില്ല

നിക്ഷേപകർക്ക് അ്‍ഹിയ്ക്കുന്ന നിരക്കിൽ പലിശ നൽകുകയും വായ്പക്കാരെ കൂടി പരി​ഗണിക്കുന്ന തരത്തിലുള്ള നടപടികൾ ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു. കൂടാതെ മിനിമം ടേം ഡിപ്പോസിറ്റ് 3.34 ലക്ഷമുള്ള 4 കോടിയിലധികം വരുന്ന പെൻഷൻകാർക്ക് ലഭിയ്ക്കുന്ന കുറഞ്ഞ വരുമാനം പിഎഫ്സിക്ക് വഴിവെക്കുന്നതായും ഇതുമൂലം ആകെ 30 ബേസിക് പോയിന്റെ കുറവ് വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കി. വർഷത്തിൽ പതിനായിരത്തിൽ കൂടുതലുള്ള മുതിർന്ന പൗരൻമാരുടെ പലിശയിൽ നിന്നും ടിഡിഎസ് ഈടാക്കുന്നുണ്ട്. കൂടാതെ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇളവുകൾക്ക് അർഹത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. സെക്ഷൻ 80 ടിടിബി പ്രകാരം, മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങളിൽ നിന്ന് നേടുന്ന പലിശയ്ക്ക് ഏകദേശം 50,000 വരെ കിഴിവ് അവകാശപ്പെടാവുന്നതാണ്.

English summary

മുതിർന്നപൗരൻമാർക്കുള്ള എസ് സി എസ് പദ്ധതി നികുതി ബാധകമോ? എസ്ബിഐ കണ്ടെത്തിയ കാര്യങ്ങളറിയാം

SBI research about SCS project and drawbacks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X