സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഉപഭോക്താക്കൾക്കായി ഡോർ സ്റ്റെപ് എടിഎം സേവനം അവതരിപ്പിച്ചു. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കുകയോ എസ്‌ബിഐയിലേക്ക് ഒരു കോൾ ചെയ്യുകയോ മാത്രമാണ്. തുടർന്ന് ഒരു മൊബൈൽ എടിഎം നിങ്ങളുടെ വീട്ടിലെത്തും. കൊറോണ വൈറസ് ഭീതിയിൽ സാമൂഹിക അകലം പാലിക്കുന്ന ഉപയോക്താക്കൾക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്. നിലവിൽ ലഖ്‌നൗവിൽ എസ്‌ബിഐ ഡോർ സ്റ്റെപ് എടിഎം സേവനം ഏർപ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ച് ലഖ്‌നൗ സർക്കിളിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ അജയ് കുമാർ ഖന്ന അറിയിച്ചു.
എസ്‌ബിഐ എടിഎം പിൻവലിക്കൽ നിയമങ്ങൾ
എസ്‌ബിഐ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ എടിഎം പിൻവലിക്കൽ നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. എസ്‌ബിഐയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മെട്രോ നഗരങ്ങളിൽ ഒരു മാസത്തിനുള്ളിൽ ഇടപാട് നടത്താൻ ബാങ്ക് അതിന്റെ സാധാരണ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് 8 സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. 5 ഇടപാടുകൾ എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും മറ്റേതെങ്കിലും ബാങ്കിന്റെ 3 എടിഎമ്മുകളിൽ നിന്നുമുള്ള സൗജന്യ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.
സേവനം ലഭിക്കുന്നത് ആർക്കൊക്കെ?
നോൺ-മെട്രോ നഗരങ്ങൾക്ക് 10 സൗജന്യ എടിഎം ഇടപാടുകൾ ലഭിക്കും. അതിൽ 5 ഇടപാടുകൾ എസ്‌ബിഐയിൽ നിന്നും 5 എണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും നടത്താം. എസ്ബിഐ ഈ സൗകര്യം നിലവിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിയുള്ള ആളുകൾക്കുമാണ് നൽകുന്നത്. എസ്‌ബിഐ അക്കൗണ്ട് ഉടമകൾക്ക് തിരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ മാത്രമേ ഈ സേവനങ്ങൾ ലഭ്യമാകൂ.
ലഭിക്കുന്ന സേവനങ്ങൾ
ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനത്തിൽ ക്യാഷ് പിക്കപ്പ്, ക്യാഷ് ഡെലിവറി, ചെക്ക് പിക്കപ്പ്, ചെക്ക് റിക്വസിഷൻ സ്ലിപ്പ് പിക്കപ്പ്, ഫോം 15 എച്ച് പിക്കപ്പ്, ഡ്രാഫ്റ്റ് ഡെലിവറി, ടേം ഡെപ്പോസിറ്റ് അഡ്വൈസ് ഡെലിവറി, ലൈഫ് സർട്ടിഫിക്കറ്റ് പിക്കപ്പ്, കെവൈസി ഡോക്യുമെന്റ്സ് പിക്കപ്പ് എന്നിവ ഉൾപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
