സ്കൂളുകളും കോളേജുകളും ഉടൻ തുറക്കും, തിയേറ്ററുകളിൽ സിനിമ ഒക്ടോബർ 15 മുതൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി പ്രതിസന്ധിയെ മറികടന്ന് വിവിധ ഉപജീവനമാർഗങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ അൺലോക്കിംഗ് നിയമങ്ങൾ പ്രകാരം സ്കൂളുകൾ, കോളേജുകൾ, തിയേറ്ററുകൾ എന്നിവ ഒക്ടോബർ 15 മുതൽ നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കാൻ അനുവദിക്കും. സ്കൂളുകളും കോളേജുകളും നിയന്ത്രണങ്ങളോടെ വീണ്ടും തുറക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ ബുധനാഴ്ച അനുമതി നൽകി.

 

സ്കൂളുകളും കോളേജുകളും

സ്കൂളുകളും കോളേജുകളും

ഇന്ത്യയിലെ സ്കൂളുകളും കോളേജുകളും മാർച്ച് പകുതി മുതൽ അടച്ചിട്ടിരിക്കുകയാണ്. ഇത് 300 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെയാണ് തടസ്സപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി ക്ലാസിലെത്താൻ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഇത് ചെയ്യാൻ അനുവദിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓൺ‌ലൈൻ വിദൂര പഠനങ്ങൾ മികച്ച അധ്യാപന രീതിയായി തുടരും, ഇത് പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് നിയമങ്ങൾ പറയുന്നു.

കൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയാണോ നിങ്ങളുടെ ടെൻഷൻ, അറിയേണ്ട കാര്യങ്ങൾ ഇതാകൊറോണ കാലത്ത് സാമ്പത്തിക പ്രതിസന്ധിയാണോ നിങ്ങളുടെ ടെൻഷൻ, അറിയേണ്ട കാര്യങ്ങൾ ഇതാ

ഓൺ‌ലൈൻ‌ ക്ലാസുകൾ

ഓൺ‌ലൈൻ‌ ക്ലാസുകൾ

സ്കൂളുകൾ‌ ഓൺ‌ലൈൻ‌ ക്ലാസുകൾ‌ നടത്തുകയും ചില വിദ്യാർത്ഥികൾ‌ ശാരീരികമായി സ്കൂളിൽ‌ എത്താതെ‌ ഓൺ‌ലൈൻ‌ ക്ലാസുകളിൽ‌ പങ്കെടുക്കാൻ‌ താൽ‌പ്പര്യപ്പെടുകയും ചെയ്യുകയാണെങ്കിൽ അവരെ അങ്ങനെ ചെയ്യാൻ‌ അനുവദിക്കണമെന്നും സർക്കാർ വ്യക്തമാക്കി. സ്കൂളിലോ കോളേജിലോ എത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധം പിടിക്കേണ്ടതില്ല. ലബോറട്ടറിയും പരീക്ഷണാത്മക പ്രവർത്തനങ്ങളും ആവശ്യമുള്ള ഗവേഷണ വിദ്യാർത്ഥികൾക്കും സയൻസ് ആൻഡ് ടെക്നോളജി സ്ട്രീമിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഒക്ടോബർ 15 മുതൽ നിയന്ത്രണങ്ങളോടെ കാമ്പസുകളിൽ എത്താൻ അനുവാദമുണ്ട്.

തിയേറ്റർ തുറക്കാം

തിയേറ്റർ തുറക്കാം

ഇളവുകൾ നിയന്ത്രണ മേഖലകൾക്ക് ബാധകമല്ല. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ 50% സീറ്റുകളോടെ സിനിമാ തിയേറ്ററുകൾക്ക് തുറക്കാൻ കഴിയും. എന്നിരുന്നാലും തിയേറ്ററിലെത്തുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായേക്കാം. കായികതാരങ്ങളെയും മറ്റും പരിശീലിപ്പിക്കുന്നതിനുള്ള നീന്തൽക്കുളങ്ങൾ വീണ്ടും തുറക്കാൻ കഴിയും.

സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

അടച്ച സ്ഥലങ്ങളിൽ, ഹാൾ ശേഷിയുടെ പരമാവധി 50% പേരെ അനുവദിക്കും, 200 ആളുകളാണ് പരമാവധി പങ്കെടുക്കാവുന്നത്. ഫെയ്സ് മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവയുടെ ഉപയോഗം നിർബന്ധമാണ്. ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത് ഒക്ടോബർ 31 വരെ സർക്കാർ നീട്ടി.

ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

English summary

Schools and colleges will open soon, theaters open from October 15 | സ്കൂളുകളും കോളേജുകളും ഉടൻ തുറക്കും, തിയേറ്ററുകളിൽ സിനിമ ഒക്ടോബർ 15 മുതൽ

Schools, colleges and theaters will be allowed to reopen with restrictions from October 15. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X