ദില്ലി: രാജ്യത്ത് സീപ്ലെയിൻ സേവനങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ധാരണാപത്രം തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയവും വ്യോമയാന മന്ത്രാലയവും തമ്മിൽ ഒപ്പുവച്ചു. തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ, കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ ഇന്ന് നടന്ന ധാരണാപത്രം ഒപ്പ് വയ്ക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജ്യത്ത് സീപ്ലെയിൻ സേവനങ്ങൾ യാഥാർഥ്യമാക്കുന്നതിലെ നാഴികക്കല്ലാണ് ഈ ധാരണാപത്രത്തിന്റെ ഒപ്പ് വെയ്ക്കൽ. RCS-UDAN പദ്ധതിക്ക് കീഴിൽ, ഭാരത സർക്കാരിന്റെ അധികാരപരിധിയിലുള്ള പ്രദേശത്ത് ഷെഡ്യൂൾഡ്/ നോൺ ഷെഡ്യൂൾഡ് സീപ്ലെയിൻ സേവനങ്ങളുടെ പ്രവർത്തനം വികസിപ്പിക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു
ധാരണാപത്രം പ്രകാരം രാജ്യത്ത് സീപ്ലെയിൻ സേവനങ്ങൾ സമയോചിതമായി സജ്ജമാക്കുന്നതിന്റെ ഭാഗമായി തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം (MoPSW), വ്യോമയാന മന്ത്രാലയം വിനോദസഞ്ചാര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന ഒരു കോ-ഓർഡിനേഷൻ സമിതിക്ക് രൂപം നൽകുന്നതാണ്. വാട്ടർ ഏയ്റോഡോമുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഉള്ള പ്രദേശങ്ങൾ തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം കണ്ടെത്തുകയും, വ്യോമയാന മന്ത്രാലയം, DGCA & AAI എന്നിവയുടെ സഹകരണത്തോടെ ആവശ്യമായ നിയമ അനുമതികൾ ലഭ്യമാക്കുകയും ചെയ്യും.

ലേല നടപടികൾക്കും, യോഗ്യതകൾ ഉള്ള എയർലൈൻ കമ്പനികളുടെ തിരഞ്ഞെടുക്കലിനും വ്യോമയാന മന്ത്രാലയം നേതൃത്വം നൽകുകയും ബന്ധപ്പെട്ട റൂട്ട്കളിലേക്കും സ്ഥലങ്ങളിലേക്കും ഇവരെ നിയോഗിക്കുകയും ചെയ്യുന്നതാണ്. വാട്ടർ ഏയ്റോഡോമുകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭ്യമാക്കാൻ MoCA യ്ക്ക് ചുമതലയുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി മാരുമായി ചേർന്നുള്ള പ്രവർത്തനവും മന്ത്രാലയം ഉറപ്പാക്കുന്നതാണ്
രാജ്യത്ത് പുതിയ വാട്ടർ എയറോഡ്രോമുകൾ വികസിപ്പിക്കുന്നതിനും സീപ്ലെയിൻ പാതകൾ സജ്ജമാക്കുന്നതിനും ഇരു മന്ത്രാലയങ്ങളും തമ്മിൽ ഒപ്പുവെച്ച പുതിയ ധാരണാപത്രം വഴി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീ ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു . രാജ്യത്ത് ഒരു പുതിയ തരത്തിലുള്ള വിനോദസഞ്ചാര സേവനത്തിന് ഇത് കരുത്തുപകരും.
പരിസ്ഥിതി സൗഹൃദമായ സീപ്ലെയിൻ ഗതാഗതത്തിലൂടെ തടസ്സങ്ങൾ ഇല്ലാത്ത യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് പുറമേ, രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കും ധാരണാ പത്രം ഒപ്പു വെച്ചത് കരുത്തു പകരുമെന്ന് ശ്രീ. മൻസൂഖ് മാണ്ഡവ്യ പ്രസ്താവിച്ചു
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications