ബിസിനസ് മോഹം മനസിലുണ്ടോ? എങ്കിൽ ലെൻസ്കാർട് ഫ്രാഞ്ചൈസി നോക്കാം; ചെലവും വരവും ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാഞ്ചൈസി ബിസിനസില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് ഫുഡ് ഇന്‍ഡസ്ട്രിയും ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രിയുമൊക്കെയാണ്. നിരവധി പുതിയ ബ്രാന്‍ഡുകളും ബിസിനസുകളും ഫ്രാഞ്ചൈസി മേഖലകളില്‍ തഴച്ചു വളരുന്നുണ്ട്. ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മേഖലയുടെ വളര്‍ച്ച കൂടി പരിഗണിക്കേണ്ടതാണ്. ഇത്തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലയാണ് ഐ കെയര്‍ സെക്ടര്‍. ഈ മേഖലയില്‍ ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യമായ ലെന്‍സ്‌കാര്‍ട്ട് അവരുടെ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ചുവടെ പരിശോധിക്കാം.

എന്തുകൊണ്ട് ലെന്‍സ്‌കാര്‍ട്ട്

എന്തുകൊണ്ട് ലെന്‍സ്‌കാര്‍ട്ട്

ഏത് ബിസിനസിലേക്ക് നിക്ഷേപിക്കുമ്പോഴും അതിന്റെ യുണീക് സെല്ലിംഗ് പ്രൈസ് അറിഞ്ഞിരിക്കണം. ഫ്രാഞ്ചൈസിയിലും ഇത് നിര്‍ബന്ധമുള്ള കാര്യമാണ്. ഐ കെയര്‍ മേഖലയില്‍ ക്രിയേറ്റിവിറ്റിയാണ് ലെന്‍സ്‌കാര്‍ട്ടിനെ വേറിട്ട് നിര്‍ത്തുന്നത്. കണ്ണടകള്‍ക്കായുള്ള 3D ടെസ്റ്റിംഗ് സംവിധാനങ്ങളടക്കം ലെന്‍സ് കാര്‍ട്ട് അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ഉത്പ്പന്നം മാത്രം വില്പന നടത്തുന്നത് ലാഭകരമായ ബിസിനസാകാന്‍ സാധ്യതയില്ല. ഐ ഗ്ലാസ്, സണ്‍ ഗ്ലാസ്, കോണ്‍ടാക്റ്റ് ലെന്‍സ്, ഫ്രെയിം എന്നിവ ലെന്‍സ്‌കാര്‍ട്ട് വില്പന നടത്തുന്നു. 2010 ല്‍ ആരംഭിച്ച കമ്പനി 2013ലാണ് ഫ്രാഞ്ചൈസിയിലേക്ക് കടന്നത്. 500 ലധികം ഔട്ട്‌ലെറ്റുകളുണ്ട്. 

Also Read: ദിവസം 250 രൂപ കരുതിയാൽ 50-ാം വയസിൽ 54 ലക്ഷം നേടാം; റിസ്കെടുക്കാതെ ലക്ഷാധിപതിയാകാൻ പദ്ധതിയിതാAlso Read: ദിവസം 250 രൂപ കരുതിയാൽ 50-ാം വയസിൽ 54 ലക്ഷം നേടാം; റിസ്കെടുക്കാതെ ലക്ഷാധിപതിയാകാൻ പദ്ധതിയിതാ

ഫ്രാഞ്ചൈസി നിക്ഷേപം

ഫ്രാഞ്ചൈസി നിക്ഷേപം

കുറഞ്ഞ നിക്ഷേപത്തില്‍ മികച്ച ലാഭം നേടാന്‍ സാധിക്കുന്ന ഫ്രാഞ്ചൈസി നേടാന്‍ സാധിക്കും എന്നതാണ് ലെന്‍സ്‌കാര്‍ട്ടിന്റെ പ്രത്യേകത. ഇതോടൊപ്പം ഓണ്‍ലൈന്‍, ഓഫ്‍ലൈന്‍ മാര്‍ക്കറ്റ് കൂടി ലഭിക്കും. 25-30 ലക്ഷം രൂപയ്ക്ക് ഇടയിലാണ് ലെന്‍സ്‌കാര്‍ട്ട് ഫ്രാഞ്ചൈസി തുടങ്ങാനുള്ള ചെലവ് വരുന്നത്. ലെന്‍സ്‌കാര്‍ട്ട് ലൈറ്റ്, ലെന്‍സ്‌കാര്‍ട്ട് എന്നിങ്ങനെ 2 തരം ഫ്രാഞ്ചൈസികള്‍ ഉണ്ട്. 

Also Read: ചിട്ടയായ നിക്ഷേപം വഴി 28.50 ലക്ഷം കയ്യിലെത്തും; പ്രതിദിനം 180 രൂപ കരുതിയാൽ ലക്ഷാധിപതിയാകാം; നോക്കുന്നോAlso Read: ചിട്ടയായ നിക്ഷേപം വഴി 28.50 ലക്ഷം കയ്യിലെത്തും; പ്രതിദിനം 180 രൂപ കരുതിയാൽ ലക്ഷാധിപതിയാകാം; നോക്കുന്നോ

ചെലവ്

3ടെയര്‍, 4 ടെയര്‍ നഗരങ്ങളില്‍ ലെന്‍സ്‌കാര്‍ട് ലൈറ്റ് ഫ്രാഞ്ചൈസി ആരംഭിക്കാം. 25 ലക്ഷം രൂപ വരെ ഈ ഫ്രാഞ്ചൈസിക്ക് ചെലവ് വരും. ടെയര്‍1, ടെയര്‍2 ന​ഗരങ്ങളില്‍ ലെന്‍സകാര്‍ട്ട് ഫ്രാഞ്ചൈസി ആരംഭിക്കാം. ഇതിന് 30 ലക്ഷം രൂപ ചെലവ് വരും. ബ്രാന്‍ഡ് ഫീയായി 2 ലക്ഷം രൂപയ്ക്കടുത്ത് അടയ്ക്കണം. കെട്ടിടം, വൈദ്യുതി, തൊഴിലാളി തുടങ്ങിയ ചെലവുകള്‍ക്കാണ് തുക ആവശ്യമായി വരുന്നത്.

ഇക്കാര്യങ്ങള്‍ ആവശ്യം

ഇക്കാര്യങ്ങള്‍ ആവശ്യം

ചുരുങ്ങിയത് 250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം ലെന്‍സ്‌കാര്‍ട്ട് ഫ്രാഞ്ചൈസിക്കായി ആവശ്യമാണ്. കമ്പനി 250-500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലമാണ് ആവശ്യപ്പെടുന്നത്. തിരക്കേറിയ മാര്‍ക്കറ്റുകളിലാണ് ഫ്രാഞ്ചൈസി ഷോറും ആരംഭിക്കേണ്ടത്. ഓരോ ഷോറൂമിലേക്കും 2-4 തൊഴിലാളികള്‍ ആവശ്യമാണ്. ഇവര്‍ക്ക് ലെന്‍സ്‌കാര്‍ട്ട് പരിശീലനം നല്‍കും. 

Also Read: ആമസോണിൽ ഡെലിവറി സർവീസ് പാർട്ണറാകാം; 1.50 ലക്ഷം രൂപ വരെ മാസ വരുമാനമുണ്ടാക്കാം; വഴികളിതാAlso Read: ആമസോണിൽ ഡെലിവറി സർവീസ് പാർട്ണറാകാം; 1.50 ലക്ഷം രൂപ വരെ മാസ വരുമാനമുണ്ടാക്കാം; വഴികളിതാ

എങ്ങനെ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം

ലെന്‍സ്‌കാര്‍ട്ട് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ലെന്‍സ്‌കാര്‍ട്ട് വെബ്‌സൈറ്റിലെ ഫ്രാഞ്ചൈസി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സൈന്‍ അപ്പ് ചെയ്യണം. അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കാം. അപേക്ഷന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, തുടങ്ങാന്‍ ഉദ്യേശിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, തൊഴില്‍ പരിചയം എന്നിവ നല്‍കണം.

വരുമാനം എങ്ങനെ

വരുമാനം എങ്ങനെ

ഫ്രാഞ്ചൈസി ആരംഭിച്ച് 15- 18 മാസത്തിനുള്ളില്‍ ലാഭത്തിലെത്തുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഈ സമയം കൊണ്ട് നിക്ഷേപിച്ച തുക തിരികെ ലഭിക്കും. റോയല്‍റ്റിയായി മാസത്തിൽ വില്പനയുടെ 25 ശതമാനം ഫ്രാഞ്ചൈസി ഉടമ ലെൻസ്കാർട്ടിന് അടയ്ക്കണം. അതായത് 20 ലക്ഷം രൂപ വില്പന നടക്കുന്ന മാസങ്ങളില്‍ 5 ലക്ഷം രൂപ കമ്പനിക്ക് റോയല്‍റ്റിയായി നല്‍കണം.

റോയല്‍റ്റി ഫീസിന് ശേഷം 25-30 ശതമാനം ലാഭ വിഹിതം കമ്പനി നല്‍കുന്നു. ഉദാഹാരണമായി 10 ലക്ഷം രൂപയുടെ പ്രതിമാസ വില്പന നടക്കുന്ന ഔട്ട്‌ലെറ്റില്‍ നിന്ന് 2.50 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കാം.

Read more about: business budget 2024
English summary

Searching For A Business' Opportunity; Here's Full Details About How To Start Lenskart Franchise

Searching For A Business' Opportunity; Here's Full Details About How To Start Lenskart Franchise, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X