'കൊടുമുടി' കയറി സെന്‍സെക്‌സ്; വിപണിയില്‍ ഇനി കയറ്റമോ ഇറക്കമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെക്കോര്‍ഡ് ഉയരങ്ങളിലേക്ക് സെന്‍സെക്‌സും നിഫ്റ്റിയും ചുവടുവെച്ച് കയറുകയാണ്. സെന്‍സെക്‌സ് 62,272.68 പോയിന്റ് നിലയിലും നിഫ്റ്റി 18,484.10 പോയിന്റ് നിലയിലും നവംബര്‍ എക്‌സ്പയറി പൂര്‍ത്തിയാക്കി. മുന്നോട്ട് പലിശ നിരക്ക് വര്‍ധനവുകളുടെ വേഗം കുറയുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കുന്ന സൂചന ആഗോള വിപണികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിക്കുന്നുണ്ട്.

10 ആഴ്ച്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില. വിപണിയുടെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യാ വിക്‌സ് സൂചികയാകട്ടെ, 52 ആഴ്ച്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലും തുടരുന്നു.

'കൊടുമുടി' കയറി സെന്‍സെക്‌സ്; വിപണിയില്‍ ഇനി കയറ്റമോ ഇറക്കമോ?

ഇങ്ങനെയൊരു ചിത്രം ഉരുത്തിരിയവെ നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും ഒരു കാര്യമാണ് അറിയേണ്ടത് - നിഫ്റ്റി കയറുംപൊട്ടിച്ച് ഓടുമോ അതോ കരടിയുടെ വായില്‍പ്പെടുമോ?

2023 അവസാനത്തോടെ നിഫ്റ്റി 20,500 പോയിന്റ് തൊടുമെന്നാണ് വിദേശ ബ്രോക്കറേജായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് പ്രവചിക്കുന്നത്. ഈ അവസരത്തില്‍ ഇന്ത്യന്‍ വിപണിയെ കുറിച്ച് രാജ്യത്തെ പ്രമുഖ പിഎംഎസ് ഫണ്ട് മാനേജര്‍മാരുടെ അഭിപ്രായമെന്തെന്ന് ചുവടെ അറിയാം.

കനിക അഗര്‍വാള്‍ (അപ്‌സൈഡ് എഐ സഹസ്ഥാപക)

ഹെഡ്‌ലൈന്‍ സൂചികകള്‍ രണ്ടു കാര്യമാണ് ചെയ്യാറ്. ഒന്ന് കഥപറയും; മറ്റൊന്ന് തെറ്റിധാരണ പടര്‍ത്തും. രാജ്യത്തെ നിക്ഷേപകരുടെ വിശാലമായ വികാരമാണ് പൊതുവേ നിഫ്റ്റിയും സെന്‍സെക്‌സും പങ്കുവെയ്ക്കാറ്.

നിലവില്‍ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. മികച്ച കോര്‍പ്പറേറ്റ് ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിപണിയുടെ ചാട്ടത്തിന് കരുത്തുപകരുന്നു. ആഗോള വിപണികള്‍ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള പുറപ്പാടിലാണ്.

ഈ ചിത്രം നിക്ഷേപകരുടെ ആത്മവിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ ശരിക്കുമിത് തെറ്റിധാരണയാണ് പടര്‍ത്തുന്നത്. കാരണം നിഫ്റ്റി ഉയരുമ്പോഴും വിശാലവിപണികളില്‍ വലിയ ഉയര്‍ച്ചയില്‍. നടപ്പുവര്‍ഷം ഇതുവരെ നിഫ്റ്റി 6 ശതമാനം വളര്‍ച്ച കാഴ്ച്ചവെച്ചിട്ടുണ്ട്. പക്ഷെ സ്‌മോള്‍കാപ്പ് 100 സൂചിക 14 ശതമാനം താഴേക്കാണ് വീണത്.

Also Read: ആര്‍ഡി V/s എസ്‌ഐപി; മാസം 5,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ ഏതിലാകും നേട്ടം കൂടുതല്‍?Also Read: ആര്‍ഡി V/s എസ്‌ഐപി; മാസം 5,000 രൂപ വീതം 5 വര്‍ഷം നിക്ഷേപിച്ചാല്‍ ഏതിലാകും നേട്ടം കൂടുതല്‍?

മുന്നോട്ട് യുഎസ്, യൂറോപ്യന്‍ വിപണികള്‍ ഒരുപിടി പ്രതിസന്ധികളെ നേരിടാനുള്ള ഒരുക്കത്തിലാണ്. അതുകൊണ്ട് 2023 -ല്‍ ഇന്ത്യന്‍ വിപണിയിലും ഗൗരവമായ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം.

അമിത് ജെസ്വാനി (സ്റ്റാലിയന്‍ അസറ്റ്)

30-35 ശതമാനം വളര്‍ച്ച കുറിക്കുന്ന കമ്പനികള്‍ വിപണിയില്‍ കാണാം. ഇവരായിരിക്കും മാര്‍ക്കറ്റിന്റെ അടുത്ത കുതിപ്പിന് നേതൃത്വം നല്‍കുക. ടെക്ക് സേവനങ്ങളുടെ തിരിച്ചുവരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. 400-500 ശതമാനം വരെ കയറിയ കണ്‍ടെയ്‌നര്‍ വില 75 ശതമാനം താഴ്ന്നുനില്‍ക്കുന്നു. ഇപ്പോഴാകട്ടെ, ക്രൂഡ് വിലയിലും തിരുത്തല്‍ സംഭവിച്ചു. കഴിഞ്ഞവര്‍ഷം 100 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ ബാരലിന് വില. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മടങ്ങുകയാണെന്ന് ചുരുക്കം.

'കൊടുമുടി' കയറി സെന്‍സെക്‌സ്; വിപണിയില്‍ ഇനി കയറ്റമോ ഇറക്കമോ?

സെക്ടറുകള്‍ പരിശോധിച്ചാല്‍ സാമ്പത്തികകാര്യ മേഖലയില്‍ കുഴപ്പങ്ങളുണ്ടാകില്ല. ടെക്ക് കമ്പനികള്‍ തിരിച്ചുവരവും. കഴിഞ്ഞപാദം മികച്ച വളര്‍ച്ചയാണ് ടെക്ക് കമ്പനികള്‍ കാഴ്ച്ചവെച്ചത്. ചില കണ്‍സ്യൂമര്‍ കമ്പനികളും മുന്നേറ്റം കയ്യടക്കും. ഇങ്ങനെയൊരു സാഹചര്യത്തില്‍ മാര്‍ക്കറ്റ് താഴേക്ക് വീഴുമെന്ന് കരുതുക സാധ്യമല്ല. ഇതേസമയം, നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം. തുടരെ നേട്ടങ്ങള്‍ സമ്മാനിക്കുന്ന സ്റ്റോക്കുകളില്‍ നിന്നും വിട്ടുനില്‍ക്കാം.

നിക്ഷേപകര്‍ പൈസ വാരുകയാണോ?

വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങലിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൂചിക ഇപ്പോള്‍ കൊടുമുടി കയറുന്നത്. ഇതേസമയം, റീടെയില്‍ നിക്ഷേപകരില്‍ വലിയൊരു ശതമാനം ആളുകളുടെയും പോര്‍ട്ട്‌ഫോളിയോ ചുവപ്പില്‍ തുടരുകയാണ്. മിഡ്, സ്‌മോള്‍കാപ്പ് ഓഹരികള്‍ തകര്‍ച്ചയില്‍ തുടരുന്നതുകൊണ്ട് ഇപ്പോഴത്തെ കയറ്റത്തില്‍ റീടെയില്‍ നിക്ഷേപകര്‍ക്ക് കാര്യമായ നേട്ടം ലഭിക്കുന്നില്ല.

Also Read: ദിവസം 7 രൂപ മാറ്റിവെച്ചാൽ മാസം 5,000 രൂപ വരുമാനം നേടാം; അധിക ചെലവില്ലാത്ത പദ്ധതിയെ പറ്റി അറിയാംAlso Read: ദിവസം 7 രൂപ മാറ്റിവെച്ചാൽ മാസം 5,000 രൂപ വരുമാനം നേടാം; അധിക ചെലവില്ലാത്ത പദ്ധതിയെ പറ്റി അറിയാം

സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളെ സ്വാധീനിക്കുന്ന സുപ്രധാന ലാര്‍ജ്കാപ്പ് സ്റ്റോക്കുകളില്‍ മാത്രമാണ് വളര്‍ച്ച മുഴുവന്‍. വിദേശ നിക്ഷേപകര്‍ പണമിറക്കുന്നതും തെരഞ്ഞെടുത്ത ഈ സ്റ്റോക്കുകളില്‍ മാത്രം. കഴിഞ്ഞ ഒരുമാസത്തിനിടെ നിഫ്റ്റി 4.25 ശതമാനം കയറിയപ്പോഴും നിഫ്റ്റി സമോള്‍കാപ്പ് സൂചിക ചലിച്ചില്ല; നിഫ്റ്റി മിഡ്കാപ്പ് സൂചിക കയറിയതാകട്ടെ 1.44 ശതമാനവും മാത്രമാണ്.

ക്രൂഡ് ഓയില്‍ വിലയിലെ തിരുത്തല്‍, ക്രമപ്പെടുന്ന ബോണ്ട് നേട്ടങ്ങള്‍, ഡോളര്‍ സൂചികയിലെ വീഴ്ച്ച, ഫെഡ് റിസര്‍വ് നയം മയപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ കുതിക്കുന്ന യുഎസ് വിപണി എന്നീ ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയുടെ പുതിയ ശക്തമായ കുതിപ്പിന് ഊര്‍ജ്ജം പകരുന്നത്.

English summary

Sensex At All-Time High; Nifty Looms Around 18,500 Points; Will Indian Market Accelerate Further Or Fall Down; Experts Say

Sensex At All-Time High; Nifty Looms Around 18,500 Points; Will Indian Market Accelerate Further Or Fall Down; Experts Say. Read in Malayalam.
Story first published: Friday, November 25, 2022, 11:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X