ഇന്ത്യൻ സൂചികകൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഫിനാൻസ്, മെറ്റൽ ഓഹരികളിലെ നേട്ടം വിപണിയ്ക്ക് ഗുണം ചെയ്തു. യുഎസ് കോർപ്പറേറ്റ് ബോണ്ട്-വാങ്ങൽ പദ്ധതിയിൽ നിന്ന് പണലഭ്യത വർധിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ഏഷ്യൻ ഓഹരികളിലെ ഇന്നത്തെ നേട്ടം. സെൻസെക്സ് 376 പോയിന്റ് ഉയർന്ന് 33,605 ൽ എത്തി. നിഫ്റ്റി 100 പോയിന്റ് ഉയർന്ന് 9,914 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നേരത്തെ രണ്ട് ശതമാനത്തിലധികം ഉയർന്ന നിഫ്റ്റിയും സെൻസെക്സും ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന ഭയത്തെ തുടർന്ന് ഒരു ശതമാനത്തോളം ഇടിഞ്ഞു. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രാടെൽ, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.

മേഖലാ സൂചികകളിൽ സമ്മിശ്ര വ്യാപാരമാണ് നടന്നത്. നിഫ്റ്റി ഫിൻ സർവീസസ് 2.6 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് 1.7 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഓട്ടോ എന്നിവയും 1.3 ശതമാനവും 0.2 ശതമാനവും ഉയർന്നു. എന്നാൽ നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫാർമയും 0.4 ശതമാനവും 0.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ടാറ്റാ ഗ്രൂപ്പ് 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 9,894.25 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ആറ് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,117.5 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ 1,738.3 കോടി രൂപയുടെ ലാഭമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നു. ഓഹരി വില 16.06 രൂപയാണ്. തിങ്കളാഴ്ച ബിഎസ്‌ഇയിൽ 15.30 രൂപയായിരുന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
