റെക്കോർഡ് തിരുത്തി സെൻസെക്സ് കുതിപ്പ് തുടരുന്നു; നിഫ്റ്റി 12000ന് മുകളിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെന്‍സെക്‌സില്‍ ഇന്നും റെക്കോഡ് നേട്ടം തുടരുന്നു. സെൻ‌സെക്സ് 200 പോയിൻറുകൾ‌ ഉയർന്ന് ഏറ്റവും ഉയർന്ന നിലവാരമായ 40,676 പോയിന്റിൽ എത്തി. നിഫ്റ്റി രാവിലെ തന്നെ 12,000 ന് മുകളിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ പാക്കേജ് ഇന്നലെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ന് ഓഹരി വിപണിയിൽ വൻ കുതിപ്പ് തുടരുന്നത്.

 

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം

കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം

മുടങ്ങി പോയ ഭവന പദ്ധതികൾക്കായി ഒരു ഇതര നിക്ഷേപ ഫണ്ട് (എഐഎഫ്) രൂപീകരിക്കാനാണ് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), എൽ‌ഐ‌സി എന്നിവ മുടങ്ങിപ്പോയ ഭവന പദ്ധതികളെ പുനരുജ്ജീവിപ്പിക്കുന്നതിന് 25,000 കോടി രൂപയുടെ ഫണ്ടിലേയ്ക്ക് നിക്ഷേപം നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

ഓഹരി വിപണിയിൽ ഇന്ന് സർവ്വകാല റെക്കോർഡ്

നേട്ടം ആർക്ക്?

നേട്ടം ആർക്ക്?

നിഫ്റ്റി റിയൽറ്റി സൂചിക 2.7 ശതമാനം ഉയർന്നു. ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ലിമിറ്റഡ്, ശോഭ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് എന്നിവ 2% മുതൽ 5% വരെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പി‌എൻ‌ബി ഹൗസിംഗ് ഫിനാൻസ്, എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് എന്നിവ 4% മുതൽ 5% വരെ ഉയർന്നു.

മുഹൂ‌‍ർത്ത വ്യാപാരത്തിന് നിക്ഷേപം നടത്തേണ്ടത് എവിടെ? ഏറ്റവും കൂടുതൽ ലാഭം ഈ ഓഹരികൾ

സെൻസെക്സിൽ തുടർച്ചയായ കുതിപ്പ്

സെൻസെക്സിൽ തുടർച്ചയായ കുതിപ്പ്

സെൻസെക്സ് കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളിൽ ഒമ്പത് തവണയും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച ക്യു 2 വരുമാന സീസണും, കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കലും സാമ്പത്തിക വളർച്ച ഉയർത്തുന്നതിനുള്ള സർക്കാർ നടപടികളും, ആഗോള വിപണികളിലെ മികച്ച പ്രകടനുവുമാണ് വിപണിയിലെ കുതിപ്പിന് കാരണങ്ങൾ.

സർക്കാരിന്റെ 92,000 കോടി നികുതി ആവശ്യം; വൊഡാഫോൺ ഐഡിയ, എയർടെൽ ഓഹരികൾക്ക് കനത്ത ഇടിവ്

ബാങ്കിംഗ് ഓഹരികൾ

ബാങ്കിംഗ് ഓഹരികൾ

ബാങ്കിംഗ് ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക 0.54 ശതമാനം ഉയർന്ന് 30,775 ലെത്തി. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ. യുഎസ്-ചൈന വ്യാപാരയുദ്ധം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരമാകാത്തത് ഏഷന്‍ വിപണികളെ ഇന്ന് ബാധിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

റെക്കോർഡ് തിരുത്തി സെൻസെക്സ് കുതിപ്പ് തുടരുന്നു; നിഫ്റ്റി 12000ന് മുകളിൽ

Sensex still holds a record high today. The Sensex surged 200 points to 40,676. The Nifty traded above 12,000 early this morning. Read in malayalam.
Story first published: Thursday, November 7, 2019, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X