ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസിൽ എച്ച് 1ബി വിസ ലോട്ടറി സംവിധാനം നിർത്തലാക്കും, പകരം എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ സാങ്കേതിക വിദഗ്ധർക്ക് എച്ച് -1 ബി വർക്ക് വിസ നൽകുന്നതിന് കമ്പ്യൂട്ടറൈസ്ഡ് ലോട്ടറി സംവിധാനമമാണ് നിലവിലുള്ളത്. എന്നാൽ ഇത് ഒഴിവാക്കാനും വേതന നിലവാരം അനുസരിച്ചുള്ള പുതിയ സെലക്ഷൻ നടപടിക്രമങ്ങൾ നടപ്പിലാക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശം. ഇത് യുഎസ് തൊഴിലാളികളുടെ ശമ്പള സമ്മർദ്ദത്തെ ചെറുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് വ്യാഴാഴ്ച ഫെഡറൽ രജിസ്റ്ററിൽ നൽകും.

 

പുതിയ സംവിധാനം

പുതിയ സംവിധാനം

വിജ്ഞാപനത്തിന് മറുപടി നൽകാൻ ബന്ധപ്പെട്ടവർക്ക് ഒരു മാസത്തെ സമയമുണ്ടെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ബുധനാഴ്ച പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുള്ള ഈ നീക്കം വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അമേരിക്കൻ തൊഴിലാളികളുടെ വേതനത്തിൽ ഉണ്ടാകുന്ന സമ്മർദ്ദം പരിഹരിക്കാൻ നിർദ്ദിഷ്ട ഭേദഗതി സഹായിക്കുമെന്ന് ഡിഎച്ച്എസ് പറഞ്ഞു. വേതന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള മുൻ‌ഗണനയും തിരഞ്ഞെടുപ്പും അപേക്ഷകർ‌, എച്ച് -1 ബി തൊഴിലാളികൾ‌, യു‌എസ് തൊഴിലാളികൾ‌ എന്നിവർക്ക് നേട്ടമുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞു.

എച്ച് 1 ബി വിസ

എച്ച് 1 ബി വിസ

ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ് എച്ച് -1 ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ ഈ വിസ അനുവദിക്കുന്നു. പ്രസിഡന്റ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷിന്റെ കീഴിലാണ് എച്ച് -1 ബി പ്രോഗ്രാം രൂപീകരിച്ചത്. സാങ്കേതിക മേഖലയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കാൻ തുടങ്ങിയതോടെ യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി. പ്രധാന സ്ഥാനങ്ങളിൽ ഇപ്പോഴും വിദഗ്ധരെ ആവശ്യമാണെന്ന് പല കമ്പനികളും കരുതുന്നു.

ഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചു

ഇന്ത്യക്കാരും ചൈനക്കാരും

ഇന്ത്യക്കാരും ചൈനക്കാരും

കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയ ജോലികൾക്കായി യുഎസിന് പ്രതിവർഷം 85,000 എച്ച് -1 ബി വിസ നൽകാം. അവ സാധാരണയായി മൂന്ന് വർഷത്തെ പ്രാരംഭ കാലയളവിലാണ് നൽകുന്നത്. അവ പിന്നീട് പുതുക്കാനും കഴിയും. യുഎസിലെ 500,000 എച്ച് -1 ബി വിസ കൈവശമുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ്.

ട്രംപിന്റെ എച്ച്1ബി വിസ വിലക്ക്; ഐടി ഓഹരികൾക്ക് കനത്ത ഇടിവ്, ടിസിഎസ് 11.15% നഷ്ടത്തിൽ

ഇന്ത്യക്കാർക്ക് തിരിച്ചടി

ഇന്ത്യക്കാർക്ക് തിരിച്ചടി

എച്ച് -1 ബി പ്രോഗ്രാം പലപ്പോഴും യുഎസ് തൊഴിലുടമകളും അവരുടെ യുഎസ് ക്ലയന്റുകളും ചൂഷണം ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും പ്രാഥമികമായി വിദേശ തൊഴിലാളികളെ നിയമിക്കാനും കുറഞ്ഞ വേതനം നൽകാനുമാണ് ശ്രമിക്കുന്നതെന്നും ആക്ടിംഗ് ഡിഎച്ച്എസ് ഡെപ്യൂട്ടി സെക്രട്ടറി കെൻ കുക്കിനെല്ലി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. യുഎസിന്റെ കുടിയേറ്റ നയങ്ങൾ നിയന്ത്രിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജൂൺ 22 ന് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. പുതിയ എച്ച് -1 ബി, എൽ -1 വിസകൾ ഡിസംബർ 31 വരെ നൽകുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.

ഉയർന്ന വേതനം

ഉയർന്ന വേതനം

താരതമ്യേന കുറഞ്ഞ ശമ്പളമുള്ള ഒഴിവുകൾ നികത്താൻ എച്ച്1ബി വിസ ഉപയോഗിക്കുന്നതിനുപകരം ഉയർന്ന വൈദഗ്ധ്യവും ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുള്ള തസ്തികകളിൽ ഉയർന്ന വേതനം നൽകി നിയമിക്കാൻ ഈ പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ തൊഴിലുടമകളെ പ്രേരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയിലെ ജോലി ഇനി സ്വപ്നങ്ങളിൽ മാത്രം, എച്ച്1ബി വിസയിൽ ട്രംപിന്റെ അന്തിമ തീരുമാനം ഇങ്ങനെ

English summary

Setback For Indians; H1B Visa Lottery System To Be Phased Out In US, What To Replace? | ഇന്ത്യക്കാർക്ക് തിരിച്ചടി; യുഎസിൽ എച്ച് 1ബി വിസ ലോട്ടറി സംവിധാനം നിർത്തലാക്കും, പകരം എന്ത്?

The Trump administration is proposing to implement new selection procedures based on wage standards. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X