ഓഹരി വിപണി; റെക്കോഡ് നേട്ടവുമായി എൽഐസി.. ലാഭമെടുത്തത് 10,000 കോടി

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഓഹരി വിപണിയിൽ നിന്ന് ലാഭം നേടിയത് 10,000 കോടി രൂപ. ഇതിനായി 20,000 കോടിയുടെ ഓഹരികളാണ് വിറ്റത്.

ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കൊവിഡ് രണ്ടാം തരണം ഇന്ത്യയിൽ പ്രതിദിനം നാല് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ ഓഹരി വിപണിയിൽ ആറ് ശതമാനത്തോളം ഉയർച്ച രേഖപ്പെടുത്തിയപ്പോഴാണ് എൽഐസിക്ക് റെക്കോഡ് നേട്ടം സ്വന്തമാക്കാനായത്. ഇതിലൂടെ കൂടുതൽ നിക്ഷേപകരെ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുററുടെ മെഗാ-ഐപിഒയിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഓഹരി വിപണി; റെക്കോഡ് നേട്ടവുമായി എൽഐസി..  ലാഭമെടുത്തത് 10,000 കോടി

2020 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 7,000 കോടി രൂപയുടെ ലാഭം എൽ‌ഐസി മൂലധന വിപണിയിൽ നേടിയിരുന്നു. 2020 ഏപ്രിലിനും ഒക്ടോബറിനുമിടയിൽ 15,000 കോടി രൂപയും ലാഭം കൊയ്തിരുന്നു.

രാജ്യത്ത് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന വൻകിട സ്ഥാപനങ്ങളിൽ ഒന്നാണ് പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം എട്ട ്ലക്ഷം കോടിയാണ് എൽഐസിയുടെ മൊത്ത നിക്ഷേപം.

അതേസമയം 2021 ലെ സാമ്പത്തിക വർഷത്തിൽ എൽഐസി 5 ലക്ഷം കോടിയിലധികം നിക്ഷേപം നടത്തിയേക്കും. ഇതിൽ പകുതിയും സർക്കാർ സെക്യൂരിറ്റികളിലേക്കും 35 ശതമാനം ഇക്വിറ്റികളിലേക്കും മ്യൂച്വൽ ഫണ്ടുകൾ, വാണിജ്യ പേപ്പറുകൾ, കൺവേർട്ടിബിൾ അല്ലാത്ത ഡിബഞ്ചറുകൾ എന്നിവയിലേക്കും 15 ശതമാനം ഇൻഫ്രാസ്ട്രക്ചറിലേക്കും നിക്ഷേപിച്ചേക്കും.

ആപ്പിളിനെ മറികടന്ന് ഷവോമി; ആഗോള തലത്തില്‍ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ആപ്പിളിനെ മറികടന്ന് ഷവോമി; ആഗോള തലത്തില്‍ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍

ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

English summary

Share Market: LIC made a profit of Rs 10,000 crore During April-June this year

Share Market: LIC made a profit of Rs 10,000 crore During April-June this year
Story first published: Saturday, July 17, 2021, 0:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X