ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞു, നിക്ഷേപകര്‍ ബാങ്കിംഗ്, പൊതുമേഖലാ ഡെറ്റ് ഫണ്ടുകളിലേയ്ക്ക്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ചെറുകിട സേവിംഗ്‌സ് നിരക്കില്‍ 140 ബേസിസ് പോയിന്റ്‌സ് വെട്ടിക്കുറച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ 1-, 2-,3- വര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലെ പലിശനിരക്ക് നേരത്തെയുണ്ടായിരുന്ന 6.9 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറഞ്ഞു. ഡെറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിംഗ്, പൊതുമേഖലാ ഡെറ്റ് ഫണ്ടുകള്‍ (പിഎസ്‌യു) എന്നിവ പരിഗണിക്കാവുന്നതാണ്. നിലവിലെ വിപണി സാഹചര്യങ്ങളില്‍ ഈ ഫണ്ടുകള്‍ക്ക് 7.5 ശതമാനം വരെ വാര്‍ഷിക വരുമാനം നേടാനാവുമെന്നതാണ് ഇതിനു കാരണം.

 

പ്രത്യേകിച്ച് ഉയര്‍ന്ന നികുതി ബ്രാക്കറ്റിലുള്ളവര്‍ക്ക്, ഈ ഫണ്ടുകള്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെക്കുന്നപക്ഷം, ഇവയില്‍ നിന്ന് ഉയര്‍ന്ന നികുതിയാനന്തര വരുമാനം നേടാന്‍ കഴിയുന്നതാണ്. ഈ ഫണ്ടുകള്‍ ഇന്‍ഡ്ക്‌സേഷന്‍ ആനുകൂല്യങ്ങള്‍ക്ക് യോഗ്യതയുള്ളവയാണ്, തല്‍ഫലമായി ഇത് നികുതിയാനന്തര വരുമാനം ഗണ്യമായി മെച്ചപ്പെടുത്തുന്നു. കഴിഞ്ഞയാഴ്ച 75 ബേസിസ് പോയിന്റ് കുറയ്ക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിപണിയിലുടനീളമുള്ള പലിശനിരക്ക് കുറയുന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് ശേഷം, എസ്ബിഐ സ്ഥിര നിക്ഷേപ നിരക്ക് 20 ബേസിസ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ തന്നെ, മറ്റു ബാങ്കുകളും അവരുടെ സമയ നിക്ഷേപത്തില്‍ സമാനമായ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞു, നിക്ഷേപകര്‍ ബാങ്കിംഗ്, പൊതുമേഖലാ ഡെറ്റ് ഫണ്ടുകളിലേയ്ക്ക്‌

മറ്റു ഡെറ്റ് ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കിംഗും പിഎസ്‌യു ഡെറ്റ് ഫണ്ടുകളും സുരക്ഷിതമാണെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. ബാങ്കിംഗ്, പിഎസ്‌യു ഡെറ്റ് ഫണ്ട് വിഭാഗങ്ങള്‍ സമീപകാലത്ത് നിക്ഷേപകര്‍ക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, റിസര്‍വ് ബാങ്ക് നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ച സാഹചര്യത്തില്‍ നിക്ഷേപകര്‍ വലിയ രീതിയിലുള്ള വരുമാനം പ്രതീക്ഷിക്കരുതെന്നാണ് ധനകാര്യ ആസൂത്രകര്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ശരാശരി 9.55 ശതമാനവും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 7.55 ശതമാനവും ഇവയില്‍ വരുമാനം തിരികെ ലഭിച്ചതായി പ്രമുഖ വാര്‍ത്താ മാധ്യമം നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നല്ല ട്രാക്ക് റെക്കോര്‍ഡുകളുള്ള ഫണ്ടുകളില്‍ ഉറച്ചുനില്‍ക്കാനും, കൂടുതല്‍ അസ്ഥിരത വേണമെങ്കില്‍ പരിഷ്‌കരിച്ച കുറഞ്ഞ കാലയളവുള്ള സ്‌കീമുകളിലേക്ക് പോവാനുമാണ് മണി ഹണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി അനൂപ് ഭയ്യ അഭിപ്രായപ്പെടുന്നത്. പല ഫണ്ടുകളുടെയും ശരാശരി മെച്യൂരിറ്റി ഏകദേശം മൂന്ന് വര്‍ഷവും പരിഷ്‌കരിച്ച കാലാവധി മൂന്ന് വര്‍ഷത്തില്‍ താഴെയുമാണ്.

English summary

ചെറുകിട നിക്ഷേപങ്ങള്‍ക്ക് പലിശ കുറഞ്ഞു, നിക്ഷേപകര്‍ ബാങ്കിംഗ്, പൊതുമേഖലാ ഡെറ്റ് ഫണ്ടുകളിലേയ്ക്ക്‌

sharp cut in small savings rates leads investors to choose banking psu debt funds.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X