2020ൽ പൊന്നിനേക്കാൾ തിളങ്ങി വെള്ളി, സ്വർണത്തേക്കാൾ ഇരട്ടി വില വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020ലെ സ്വർണത്തിന്റെ 25 ശതമാനം വില വർദ്ധനവ് നിങ്ങളെ ആശ്ചര്യപ്പെടുത്തിയോ? എങ്കിൽ അതിലും വലിയ വില വർദ്ധനവാണ് വെള്ളിയ്ക്കുണ്ടായത്. വെള്ളി വില ഈ വർഷം ഉയർന്നത് 50 ശതമാനമാണ്. പാവപ്പെട്ടവരുടെ ലോഹം എന്നറിയപ്പെടുന്ന വെള്ളി, ഈ വർഷം ഇതുവരെ 50% നേട്ടം രേഖപ്പെടുത്തി. ആഗോള വിപണിയിൽ സ്‌പോട്ട് സിൽവർ വില ഇന്ന് ഔൺസിന് 26.64 ഡോളറിലെത്തി.

 

വെട്ടിത്തിളങ്ങി വെള്ളി

വെട്ടിത്തിളങ്ങി വെള്ളി

ഈ വർഷം ആഗോള തലത്തിൽ വെള്ളി വില 49 ശതമാനം ഉയർന്നു. മറ്റ് വിലയേറിയ ലോഹങ്ങളിൽ, പല്ലേഡിയം തുടർച്ചയായ അഞ്ചാം വാർഷിക നേട്ടത്തിലാണ്. 2020ൽ 20 ശതമാനത്തിലധികം നേട്ടമാണ് പല്ലേഡിയം കൈവരിച്ചത്. പ്ലാറ്റിനം വില 11% ഉയർന്നു. അതേസമയം 10 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക മുന്നേറ്റമാണ് സ്വർണ്ണം കാഴ്ച്ച വച്ചിരിക്കുന്നത് സ്വർണ വില 2020 ൽ ഇത് 25% ഉയർന്നു.

സ്വർണമാണോ വെള്ളിയാണോ നിങ്ങൾക്ക് പ്രിയം? സുരക്ഷിത നിക്ഷേപം ഏത്?

2020ലെ സ്വർണം, വെള്ളി വിലകൾ

2020ലെ സ്വർണം, വെള്ളി വിലകൾ

ഇന്ത്യയിൽ സ്വർണ്ണവും വെള്ളിയും 2020 ൽ ശക്തമായ നേട്ടം കൈവരിച്ചു. ഈ വർഷം ഇതുവരെ സ്വർണം 27 ശതമാനം ഉയർന്നു. ഓഗസ്റ്റിൽ സ്വർണം 10 ഗ്രാമിന് 56,200 രൂപയിലെത്തി. വെള്ളി വില 10 ഗ്രാമിന് 80,000 രൂപയിലേയ്ക്ക് ഉയർന്നു. ബുള്ളിയൻ‌ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോൾ‌ഡിംഗുകൾ‌ ഒക്ടോബറിൽ‌ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

സ്വർണത്തിന് പിന്നാലെ പാഞ്ഞ് വെള്ളിയും, ഒരു മാസത്തിനുള്ളിൽ 25% വില വർദ്ധനവ്, ഇന്നത്തെ നിരക്ക് അറിയാം

ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ വില

ഫ്യൂച്ചേഴ്സ് മാർക്കറ്റിലെ വില

ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ നിലവിൽ 10 ഗ്രാം സ്വർണത്തിന്റെ വില 50,000 രൂപയും ഒരു കിലോ ഗ്രാം വെള്ളിയുടെ വില 68,500 രൂപയുമാണ്. യു‌എസിന്റെ ഉത്തേജക നടപടികളും ചൈനീസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവുമാണ് വെള്ളി വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങൾ. ആഗോള വെള്ളി വില 25.50 ഡോളറിനു മുകളിലായിരിക്കുമ്പോൾ വെള്ളിയുടെ വില വർദ്ധനവ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ജിയോജിത് ഫിനാൻഷ്യസിന്റെ കുറിപ്പിൽ പറയുന്നു.

ടിവിയുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വില ജനുവരി മുതൽ 10% വരെ ഉയരും

English summary

Silver prices up 50 percent in 2020, Gold price increased 25% | 2020ൽ പൊന്നിനേക്കാൾ തിളങ്ങി വെള്ളി, സ്വർണത്തേക്കാൾ ഇരട്ടി വില വർദ്ധനവ്

Did the 25% increase in the price of gold in 2020 surprise you? If so, silver has an even greater hike. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X