ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പഠന സ്റ്റാർട്ടപ്പായ ബൈജൂസ് കഴിഞ്ഞയാഴ്ച മുംബൈ ആസ്ഥാനമായുള്ള വൈറ്റ്ഹാറ്റ് ജൂനിയർ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇത് സ്കൂൾ കുട്ടികൾക്ക് (ആറ് മുതൽ പതിനാല് വയസ് വരെ പ്രായമുള്ളവർക്ക്) കോഡിംഗ് പഠിക്കാനും കൊമേഴ്സ്യൽ-റെഡി ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ നിർമ്മിക്കാനും കഴിയുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആണ്. മുംബൈ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് ബെംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് ആപ്പ് 300 മില്യൺ ഡോളർ നൽകിയാണ് സ്വന്തമാക്കിയത്.
മകന്റെ പങ്ക്
ആറ് ആഴ്ച നീണ്ട ചർച്ചകൾക്ക് ശേഷമാണ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും സൂം കോളുകളിലൂടെയും ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനും വൈറ്റ്ഹാർ ജൂനിയർ സ്ഥാപകനും സിഇഒയുമായ കരൺ ബജാജും തമ്മിൽ കരാർ തയ്യാറാക്കിയത്. പ്ലാറ്റ്ഫോം വിലയിരുത്തുന്നതിനായി മുംബൈ സ്റ്റാർട്ടപ്പുമായി സംഭാഷണം ആരംഭിച്ച സമയത്ത് തന്റെ മകന് വൈറ്റ്ഹാറ്റ് ജൂനിയർ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തിയെന്നും നിക്ഷേപം നടത്താൻ ഇത് പ്രേരിപ്പിച്ചെന്നും ബൈജു വെളിപ്പെടുത്തി.
ഏറ്റെടുക്കൽ
വൈറ്റ്ഹാറ്റ് ജൂനിയർ ബൈജുവിന്റെ ഇതുവരെ നേടിയ അഞ്ചാമത്തെതും ഏറ്റവും വലിയതുമായ ഏറ്റെടുക്കലാണ്. ഇതിനെല്ലാം തുടക്കം ലളിതമായ ഒരു വാട്ട്‌സ്ആപ്പ് സന്ദേശമാണെന്ന് ബൈജു പറഞ്ഞു. 2019 ജനുവരിയിൽ ബൈജു യുഎസ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ ഗെയിംസ് നിർമാതാക്കളായ ഓസ്മോയെ 120 മില്യൺ ഡോളറിന് സ്വന്തമാക്കിയിരുന്നു. വൈറ്റ്ഹാറ്റ് ജൂനിയറിന് 20,000 പണമടച്ചുള്ള അമേരിക്കൻ വരിക്കാർ ഉള്ളതിനാൽ ഏറ്റവും പുതിയ ഏറ്റെടുക്കൽ യുഎസ് വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മുൻ ഇടപാടുകൾ
ബൈജൂസിന്റെ മുമ്പത്തെ ഏറ്റെടുക്കലുകളിൽ മാത്ത് അഡ്വഞ്ചേഴ്സ്, ട്യൂട്ടർവിസ്റ്റ, വിദ്യാർത്ത് എന്നിവ ഉൾപ്പെടുന്നു. വൈറ്റ്ഹാറ്റ് ജൂനിയർ ഏറ്റെടുക്കൽ കരാറുമായി മുന്നോട്ട് പോകാനുള്ള തീരുമാനം വളരെ വേഗത്തിലാണ് എടുത്തതെന്നും ഓൺലൈൻ മീറ്റിംഗുകൾ വഴിയാണ് തീരുമാനങ്ങളെടുത്തതെന്നും ബൈജു രവീന്ദ്രൻ ഒരു ഓൺലൈൻ മാധ്യമത്തോട് വെളിപ്പെടുത്തി.
ബൈജൂസ് ആപ്പ്
16 ഫണ്ടിംഗ് റൗണ്ടുകളിലൂടെ 1.6 ബില്യൺ ഡോളർ സമാഹരിച്ച ലോകത്തിലെ ഏറ്റവും കൂടുതൽ ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ബൈജൂസ്. ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്, ചൈനയുടെ ടെൻസെന്റ്, ദക്ഷിണാഫ്രിക്കൻ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ നാസ്പേർസ്, സിലിക്കൺ വാലി വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് മേരി മീക്കറിന്റെ ബോണ്ട് ക്യാപിറ്റൽ എന്നിവ ബൈജൂസ് ആപ്പിന്റെ മാരിക്യൂ നിക്ഷേപകരിൽ ഉൾപ്പെടുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications