തുടര്‍ച്ചയായി ലാഭം കുറയുന്ന 7 കമ്പനികള്‍; 30% വരെ തിരുത്തല്‍ നേരിട്ട ഈ ഓഹരികള്‍ കൈവശമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനിയുടെ ഭാവി വികസനത്തിനും മുന്നേറ്റത്തിനും ക്രമാനുഗതമായ ലാഭവളര്‍ച്ചയും കൈവരിക്കേണ്ടതുണ്ട്. ആഗോള വിപണിയിലെ അസ്ഥിരതയും വിതരണ ശൃംഖലയിലെ സമ്മര്‍ദങ്ങളും കാരണം മിക്ക കമ്പനികളുടേയും അറ്റാദായത്തില്‍ ഇടിവ് പ്രകടമാണ്.

 

ബിഎസ്ഇ-500 സൂചികയുടെ ഭാഗമായ 25 കമ്പനികളുടെ ലാഭത്തില്‍ കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷമായി തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നു. ഇതില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഇതുവരെയുള്ള കാലയളവില്‍ 20 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ട 7 ഓഹരികളെയാണ് താഴെ ചേര്‍ക്കുന്നത്.

ബല്‍റാംപൂര്‍ ചീനി

ബല്‍റാംപൂര്‍ ചീനി

രാജ്യത്തെ ഏറ്റവും വലിയ സംയോജിത പഞ്ചസാര ഉത്പാദക കമ്പനികളിലൊന്നാണ് ബല്‍റാംപൂര്‍ ചീനി മില്‍സ്. കഴിഞ്ഞ ദിവസം 344 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 30 ശതമാനം ഇടിവാണ് ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബല്‍റാംപൂര്‍ ചീനി മില്‍സ് (BSE: 500038, NSE : BALRAMCHIN) 2019-20 സാമ്പത്തിക വര്‍ഷം നേടിയ അറ്റാദായം 512 കോടിയും 2020-21 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ അറ്റലാഭം 460 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 453 കോടിയുമാണ്. അതായത് കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവും ലാഭമാര്‍ജിന്‍ താഴുന്നതും പ്രകടമാണെന്ന് സാരം.

സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്

സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്

ഒപ്റ്റിക്കല്‍ ഫൈബര്‍, കേബിള്‍, ഹൈപ്പര്‍-സ്‌കെയില്‍ നെറ്റ്വര്‍ക്ക് ശൃംഖലയുടെ രൂപകല്‍പ്പന, നടപ്പാക്കല്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്. ഇന്നലെ 162 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 28 ശതമാനം ഇടിവാണ് ഓഹരിയില്‍ കുറിച്ചിരിക്കുന്നത്.

സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് (BSE: 532374, NSE : STLTECH) 2019-20 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 424 കോടിയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റലാഭം 254 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 29 കോടിയുമാണ്. പാദാനുപാദത്തില്‍ കമ്പനിയുടെ വരുമാനവും ലാഭവും ഇടിയുന്നതായി കാണാനാകും.

ഇന്ത്യാബുള്‍സ് ഹൗസിങ്

ഇന്ത്യാബുള്‍സ് ഹൗസിങ്

ഭവന വായ്പ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ്. കഴിഞ്ഞ ദിവസം 114.60 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 28 ശതമാനം ഇടിവാണ് ഓഹരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സ് (BSE: 535789, NSE : IBULHSGFIN) 2019-20 സാമ്പത്തിക വര്‍ഷം നേടിയ അറ്റാദായം 2,166 കോടിയും 2020-21 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ അറ്റലാഭം 1,202 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 1,178 കോടിയുമാണ്. അതായത് കമ്പനിയുടെ അറ്റാദായത്തില്‍ ഇടിവും ലാഭമാര്‍ജിന്‍ താഴുന്നതും പ്രകടമാണെന്ന് സാരം.

പ്രിവി സ്‌പെഷ്യാല്‍റ്റി

പ്രിവി സ്‌പെഷ്യാല്‍റ്റി

സൗരഭ്യവും സുഗന്ധവും നല്‍കുന്ന സവിശേഷ രാസപദാര്‍ത്ഥങ്ങള്‍ ആഗോള തലത്തില്‍ വിപണനം ചെയ്യുന്ന മുന്‍നിര കമ്പനിയാണ് പ്രിവി സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ്. ഇന്നലെ 1,434 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 24 ശതമാനം ഇടിവാണ് ഓഹരിയില്‍ കുറിച്ചത്.

പ്രിവി സ്‌പെഷ്യാല്‍റ്റി കെമിക്കല്‍സ് (BSE: 530117, NSE : PRIVISCL) 2019-20 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 146 കോടിയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റലാഭം 117 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 97 കോടിയുമാണ്. പാദാനുപാദത്തില്‍ കമ്പനിയുടെ വരുമാനവും ലാഭവും ഇടിയുന്നു. പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കമ്പനിയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണെന്ന് കാണാം.

ജസ്റ്റ് ഡയല്‍

ജസ്റ്റ് ഡയല്‍

ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ തദ്ദേശീയ സെര്‍ച്ച് എന്‍ജിനാണ് ജസ്റ്റ് ഡയല്‍ ലിമിറ്റഡ്. വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, എസ്എംഎസ്, ടെലിഫോണ്‍ മുഖേനയും തേടുന്നവര്‍ക്ക് വിവരം ലഭ്യമാക്കുന്നു. ഇന്നലെ 540 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം അവസാനിപ്പിച്ചത്. 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 23 ശതമാനം ഇടിവാണ് ഓഹരിയില്‍ കുറിച്ചിരിക്കുന്നത്.

ജസ്റ്റ് ഡയല്‍ (BSE: 535648, NSE : JUSTDIAL) 2019-20 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 272 കോടിയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റലാഭം 214 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 71 കോടിയുമാണ്. പാദാനുപാദത്തില്‍ കമ്പനിയുടെ വരുമാനവും ലാഭവും ഇടിയുന്നതായി കാണാനാകും.

നാറ്റ്കോ ഫാര്‍മ

നാറ്റ്കോ ഫാര്‍മ

സങ്കീര്‍ണവും സവിശേഷവുമായ മരുന്നുകളുടെ ഗവേഷണ/ വികസന പ്രവര്‍ത്തനങ്ങളിലും വിപണനത്തിലും ശ്രദ്ധയൂന്നീയരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് നാറ്റ്കോ ഫാര്‍മ. കഴിഞ്ഞ ദിവസം 600.05 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 21 ശതമാനം ഇടിവാണ് ഓഹരിയില്‍ രേഖപ്പെടുത്തിയത്.

നാറ്റ്‌കോ ഫാര്‍മ (BSE: 524816, NSE : NATCOPHARM) 2019-20 സാമ്പത്തിക വര്‍ഷം നേടിയ അറ്റാദായം 458 കോടിയും 2020-21 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ അറ്റലാഭം 442 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 170 കോടിയുമാണ്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരിയിലെ വിഹിതം താഴ്ത്തിയിട്ടുണ്ട്.

സുദര്‍ശന്‍ കെമിക്കല്‍സ്

സുദര്‍ശന്‍ കെമിക്കല്‍സ്

വര്‍ണഛായങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഘടക പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സുദര്‍ശന്‍ കെമിക്കല്‍സ്. ഓര്‍ഗാനിക്, ഇനോര്‍ഗാനിക് പിഗ്മെന്റ് വിപണിയില്‍ 35 ശതമാനം വിഹിതമുണ്ട്. ഇന്നലെ 413 രൂപ നിലവാരത്തിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. 2022-23 സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 20 ശതമാനം ഇടിവാണ് ഓഹരിയില്‍ കുറിച്ചിരിക്കുന്നത്.

സുദര്‍ശന്‍ കെമിക്കല്‍സ് (BSE: 506655, NSE : SUDARSCHEM) 2019-20 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 145 കോടിയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ അറ്റലാഭം 141 കോടിയും 2021-22 സാമ്പത്തിക വര്‍ഷം കരസ്ഥമാക്കിയ അറ്റാദായം 130 കോടിയുമാണ്. പാദാനുപാദത്തില്‍ കമ്പനിയുടെ വരുമാനത്തിലും അറ്റാദായത്തിലും വളര്‍ച്ച കൈവരിക്കാനാകുന്നില്ല.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Small Cap Stocks: Continuous Declining Profits Showing 7 Shares Include Indiabulls Housing And Just Dial

Small Cap Stocks: Continuous Declining Profits Showing 7 Shares Include Indiabulls Housing And Just Dial
Story first published: Thursday, September 29, 2022, 13:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X