ചൈനീസ് ഇറക്കുമതിയിലെ തടസ്സം; സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയിൽ കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങളുടെ വിതരണം തടഞ്ഞതിനാല്‍ ജൂലൈയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന ആഴ്ചയില്‍ 30-40 ശതമാനം ഇടിഞ്ഞു. ഇത് ജൂലൈ മാസത്തിലെ യൂണിറ്റ് പ്രൊഡക്ഷനുകളെ താഴ്ത്തി. സ്മാര്‍ട്‌ഫോണുകളുടെ സ്‌റ്റോര്‍ സ്‌റ്റോക്ക് കുറഞ്ഞതോടെ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള എല്ലാ ബ്രാന്‍ഡുകളിലും ഉപകരണങ്ങളിലുമുള്ള വില്‍പ്പന എണ്ണം കുറഞ്ഞുവെന്ന് വിപണി നിരീക്ഷകരായ ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനും കൗണ്ടര്‍പോയിന്റ് റിസര്‍ച്ചും അറിയിച്ചു.

ജൂണില്‍ ആരംഭിച്ച കസ്റ്റംസ് ക്ലിയറന്‍സ് കാലതാമസത്തിന്റെ ഈ 'റോള്‍ഓവര്‍' ആഘാതം ജൂലൈയിലും തുടരാനാണ് സാധ്യതയെന്നും ഒരു പ്രമുഖ ഏജന്‍സി ഏപ്രില്‍-ജൂണ്‍ കയറ്റുമതിയ്ക്കായി 16 ദശലക്ഷം യൂണിറ്റ് കണക്കാക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍, ഉപകരണങ്ങള്‍ പ്രാദേശികമായി അസംബ്ള്‍ ചെയ്യുന്നുണ്ടെങ്കിലും ഇവയുടെ ഭൂരിഭാഗം ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്.

റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 97 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും: ക്വാല്‍കോംറിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുകളില്‍ 97 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും: ക്വാല്‍കോം

ചൈനീസ് ഇറക്കുമതിയിലെ തടസ്സങ്ങള്‍ ഉല്‍പാദനത്തെ ചൈനീസ് ഇറക്കുമതിയിലെ തടസ്സം; സ്മാര്‍ട്‌ഫോണ്‍ വില്‍പ്പന

ഷിപ്പിംഗ്, അസംബ്ലിള്‍, വിതരണം എന്നീ പ്രക്രിയകള്‍ക്ക് ശരാശരി ഒരു മാസം സമയമെടുക്കും. പ്രാദേശിക കൊവിഡ് 19 ലോക്ക്ഡൗണുകള്‍ ചിലപ്പോഴൊക്കെ സമയക്രമങ്ങളെ ബാധിക്കുന്നുണ്ടെന്ന് കൗണ്ടര്‍പോയിന്റിലെ ഗവേഷണ ഡയറക്ടറായ നീല്‍ ഷാ പറയുന്നു. 'പരിശോധനകള്‍ ഇപ്പോഴും നടക്കുന്നുണ്ട്, അതിനാല്‍ വിതരണം തടസ്സപ്പെട്ടേക്കാം. പ്രത്യേകിച്ച് ചൈന ആസ്ഥാനമായുള്ള വെന്റര്‍മാര്‍ക്കും ഫാക്ടറികള്‍ക്കും ഇപ്പോഴും ശേഷിയുടെ പകുതിയില്‍ താഴെ മാത്രമാണുള്ളത്.

ക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചുക്യാബിന്‍ ക്രൂ ജോലിക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ; പൈലറ്റുമാരുടെ രാജി പിന്‍വലിക്കാൻ വിസമ്മതിച്ചു

നേരത്തെ പ്രതീക്ഷിച്ചതിലും സാഹചര്യം മെച്ചപ്പെടാന്‍ കൂടുതല്‍ സമയമെടുക്കും. വിതരണ തടസ്സങ്ങളും ചൈനീസ് വിരുദ്ധ വികാരങ്ങളും മേഖലയില്‍ പ്രകടമായതുകൊണ്ട് തന്നെ,' ഐഡിസിയിലെ റിസര്‍ച്ച് മാനേജര്‍ ഉപാസന ജോഷി വ്യക്തമാക്കി. എന്നാല്‍, ചൈനീസ് ബ്രാന്‍ഡുകള്‍ മാത്രമല്ല നിലവില്‍ കാലതാമസം നേരിടുന്നത്. പ്രാദേശിക കമ്പനികളെയും ഈ പ്രതിസന്ധി ഇപ്പോള്‍ ബാധിച്ചിട്ടുണ്ട്.

നിഫ്റ്റി 10,800ന് മുകളിൽ, സെൻസെക്സിൽ നേട്ടം; ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്നിഫ്റ്റി 10,800ന് മുകളിൽ, സെൻസെക്സിൽ നേട്ടം; ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറച്ചതിന് ശേഷം മെയ്-ജൂണ്‍ മാസങ്ങളില്‍ ബിസിനസുകള്‍ 90 ശതമാനം ഉയര്‍ന്നെന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥാപനമായ സംഗീത മൊബൈല്‍സ് അറിയിച്ചു. ജൂലൈയിലെ വില്‍പ്പനയില്‍ 40 ശതമാനം ഇടിവുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് മഹാമാരി ഇറക്കുമതിയെ പുറകോട്ട് വലിച്ചതിനെത്തുടര്‍ന്ന് നിലച്ച വിതരണ ശൃംഖല ഇപ്പോള്‍ ഡിമാന്‍ഡ് വീണ്ടെടുത്തെന്ന് സംഗീത മൊബൈല്‍സ് ഡയറക്ടര്‍ ചന്തു റെഡ്ഡി അറിയിച്ചു.

Read more about: phone sales ഫോണ്‍
English summary

smartphones sales in july decreased due to import from china faces obstructs | smartphones sales in july decreased due to import from china faces obstructsചൈനീസ് ഇറക്കുമതിയിലെ തടസ്സം; സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയിൽ കനത്ത ഇടിവ്

smartphones sales in july decreased due to import from china faces obstructs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X