റേറ്റിംഗ് ഏജൻസികളെ അമിതമായി വിശ്വസിക്കുന്നതിന് പകരം കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ ഇന്ത്യ കൂടുതൽ നയരൂപീകരണം നടത്തണമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു. മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാൽ, ഇടത്തരം സാമ്പത്തിക ഉത്തരവാദിത്തത്തിലേക്ക് മടങ്ങിവരുമെന്ന് ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരെ ബോധ്യപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിന് സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് രഘുറാം രാജൻ ഗ്ലോബൽ മാർക്കറ്റ്സ് ഫോറത്തിൽ വ്യക്തമാക്കി.
ലോക്ക്ഡൗൺ
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ രണ്ട് മാസത്തിലേറെയായി ലോകത്തിലെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സാമ്പത്തിക വീണ്ടെടുക്കലുണ്ടാകുമെന്ന പ്രതീക്ഷയിൽ ജൂൺ മാസത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കുറച്ചതിനുശേഷം രാജ്യത്ത് കൊറോണ വൈറസ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സർക്കാർ പ്രഖ്യാപനങ്ങൾ
ദരിദ്ര, ചെറുകിട, ഇടത്തരം ബിസിനസുകളെ സഹായിക്കുന്നതിന് സർക്കാർ നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ നടപടികളിൽ നിന്നുള്ള യഥാർത്ഥ പണമിടപാട് ജിഡിപിയുടെ 1% മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. ജൂൺ തുടക്കത്തിൽ മൂഡിയും ഫിച്ചും ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു.റിസർവ് ബാങ്കും കഴിഞ്ഞ വർഷം 135 ബിപിഎസിന് മുകളിലുള്ള പ്രധാന വായ്പാ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നുവെങ്കിലും പണപ്പെരുപ്പ സമ്മർദ്ദം ഉയർന്നതിനാൽ വിപണി പ്രതീക്ഷകൾക്ക് വിരുദ്ധമായി ഇത്തവണ നിരക്ക് സ്ഥിരമായി നിലനിർത്താൻ തീരുമാനിച്ചു.
ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എവിടെ?
റിസർവ് ബാങ്കും സർക്കാരും തീർച്ചയായും സഹകരിക്കുന്നുണ്ട്, എന്നാൽ കൂടുതൽ കാര്യങ്ങൾ സർക്കാരിന് ചെയ്യാനുണ്ടെന്നും രാജൻ പറഞ്ഞു. വായ്പ സമ്പദ്‌വ്യവസ്ഥയുടെ സമ്മർദ്ദത്തിലായ മേഖലകളിലേക്ക് എത്തുന്നുണ്ടോയെന്നും കാര്യക്ഷമമായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കുന്നുണ്ടോയെന്നും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങൾ ഇന്ന് ഇന്ത്യയിൽ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇവിടെതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
രഘുറാം രാജൻ
കമ്പനികളുടെയും ബാങ്കുകളുടെയും കടബാധ്യത ലഘൂകരിക്കുന്നതിന് ബാങ്കുകൾ കോർപ്പറേറ്റ് വായ്പകൾ പുന:സംഘടിപ്പിക്കാൻ അനുവദിക്കുമെന്ന് റിസർവ് ബാങ്ക് വ്യാഴാഴ്ച വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് സാമ്പത്തിക ശേഷി സംരക്ഷിക്കുക എന്നതിലാണെന്നും അതുവഴി വൈറസിനെ നേരിടുമ്പോൾ ന്യായമായ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും. അതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും രാജൻ പറഞ്ഞു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications