ഇതാ 5127 രൂപയ്ക്ക് സ്വർണം വാങ്ങാൻ അവസരം, അവസാന ദിവസം നാളെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) സോവറിൻ ഗോൾഡ് ബോണ്ടുകളുടെ (എസ്‌ജിബി) ഈ വർഷത്തെ എട്ടാമത് സീരീസ് കഴിഞ്ഞ ദിവസം പുറത്തിറക്കി. ധൻതേരസ് (നവംബർ 13) ദിനമായ നാളെ ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിക്കും. ധൻതേരസ് ദിനം സ്വർണം വാങ്ങാൻ ഏറ്റവും ശുഭമായി വിശ്വസിക്കുന്നതിനാൽ നാളെ സോവറിൻ ഗോൾഡ് ബോണ്ടുകളിലും നിക്ഷേപം ഉയരാൻ സാധ്യതയുണ്ട്.

 

ഇഷ്യു വില

ഇഷ്യു വില

ഇത്തവണ ഇഷ്യു വില ഒരു യൂണിറ്റിന് 5,127 രൂപ (1 യൂണിറ്റ് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്) വിലയുണ്ട്. ഓൺലൈനിൽ സ്വർണ്ണ ബോണ്ടുകൾ വാങ്ങുന്നവർക്ക് ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. സ്വർണ്ണ വില ട്രാക്കുചെയ്യുകയും പ്രതിവർഷം 2.5% പലിശ നൽകുകയും ചെയ്യുന്ന ഒരു സർക്കാർ നിക്ഷേപ ഉപകരണമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഇവ സാധാരണയായി ബാങ്കുകളിൽ നിന്നാണ് വാങ്ങുന്നത്.

സ്വർണ ബോണ്ട് ആഭരണത്തേക്കാൾ ലാഭം; സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന ഇന്ന് മുതൽ

ദീർഘകാല നിക്ഷേപം

ദീർഘകാല നിക്ഷേപം

നിങ്ങൾ ദീർഘകാലത്തിന് ശേഷമുള്ള ആവശ്യത്തിന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും നിങ്ങൾ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുന്നതായിരിക്കും ഏറ്റവും ഉചിതമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. കൂടുതൽ ലാഭമാണ് ലക്ഷ്യമെങ്കിൽ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും തിരഞ്ഞെടുക്കാം.

വാക്സിൻ പ്രതീക്ഷയിൽ ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ; ഐടി, ഫാർമ ഓഹരികൾ മുങ്ങി താഴ്ന്നു

നേട്ടങ്ങൾ

നേട്ടങ്ങൾ

നിങ്ങൾ ദീർഘകാലത്തേക്ക് സ്വർണ്ണ ബോണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ മൂലധന നേട്ട നികുതി നൽകേണ്ടതുമില്ല. സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് 8 വർഷത്തെ കാലാവധിയുണ്ടെങ്കിലും 5 വർഷത്തിനുശേഷം നിങ്ങൾക്ക് പിൻവലിക്കാം.

ഇന്ത്യക്കാരുടെ സ്വർണ കൊതി; വീണ്ടും ആഭരണങ്ങൾ വാങ്ങിക്കൂട്ടാൻ തുടങ്ങി

പലിശ ലഭിക്കും

പലിശ ലഭിക്കും

ദീർഘകാലത്തേക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. കാരണം നിക്ഷേപിച്ച തുകയ്ക്ക് 2.5% പലിശ നൽകുന്ന ഒരേയൊരു സ്വർണ നിക്ഷേപ പദ്ധതി ഇതാണ്. അതിനാൽ, മൂലധന നേട്ടത്തിന് പുറമെ, ഒരു വ്യക്തിയുടെ അക്കൗണ്ടിൽ അർദ്ധ വാർഷിക അടിസ്ഥാനത്തിൽ പലിശ വരുമാനവും ക്രെഡിറ്റ് ചെയ്യും.

സ്വർണ വില വർദ്ധനവ്

സ്വർണ വില വർദ്ധനവ്

കൊവിഡ് -19 മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടെ ഈ വർഷം സ്വർണ വില 30% ഉയർന്നു. വാക്സിൻ കണ്ടെത്തുന്നതോടെ വില കുറയാനാണ് സാധ്യത. എന്നാൽ നിലവിലെ വില അടുത്ത 2-3 വർഷമെങ്കിലും മാറാൻ സാധ്യതയില്ലെന്നും വിദഗ്ധർ പറയുന്നു.

വില ഉയരാൻ കാരണം

വില ഉയരാൻ കാരണം

വർദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകൾ, സെൻട്രൽ ബാങ്കുകളുടെ ഉത്തേജക നടപടികൾ, കൊവിഡ് -19 ദുരിതാശ്വാസ ബില്ലിലെ ചർച്ചകൾ, കുറഞ്ഞ ബോണ്ട് വരുമാനം എന്നിവ സ്വർണ്ണ വിലയെ പിന്തുണയ്ക്കുന്ന പ്രധാന ഘടകങ്ങളിൽ ചിലതാണ്.

English summary

Sovereign Gold Bond: Buy Gold Bond At Rs 5127, Last Day November 13 | ഇതാ 5127 രൂപയ്ക്ക് സ്വർണം വാങ്ങാൻ അവസരം, അവസാന ദിവസം നാളെ

The subscription of the bonds will end tomorrow. Read in malayalam.
Story first published: Thursday, November 12, 2020, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X