ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: 66 സർവീസുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കുടുതൽ സർവീസുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്. രാജ്യത്തെ ചെറിയ നഗരങ്ങളിൽ നിന്നുള്ള വിമാനയാത്രയ്ക്കുള്ള ആവശ്യം നിറവേറ്റുന്നതിനായി മാർച്ച് 28 മുതൽ പൂനെയിൽ നിന്ന് ദർബംഗ, ദുർഗാപൂർ, ഗ്വാളിയോർ, ജബൽപൂർ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള അഞ്ച് അൺലിമിറ്റഡ് വിമാന സർവീസുകൾ ഉൾപ്പെടെ 66 പുതിയ ആഭ്യന്തര വിമാന സർവീസുകളാണ് സ്‌പൈസ് ജെറ്റ് ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.

കൊൽക്കത്ത- ദർഭംഗ, ചെന്നൈ- ഹാർസുഗുഡ, നാസിക്-കൊൽക്കത്ത വിമാനങ്ങൾ എന്നിവയാണ് പുതിയ വിമാന സർവീസുകൾ. മുംബൈ-ലേ, ലേ-ശ്രീനഗർ, ശ്രീനഗർ-മുംബൈ, ഹൈദരാബാദ്-മുംബൈ, മുംബൈ-ഹൈദരാബാദ്, മുംബൈ-സൂററ്റ്, സൂറത്ത്-മുംബൈ, കൊച്ചി-പൂനെ, പൂനെ-കൊച്ചി റൂട്ടുകളിൽ പുതിയ നിർത്താതെയുള്ള പ്രതിദിന വിമാന സർവീസുകളും ഉണ്ടാകും.

ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ വർധനവ്: 66 സർവീസുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

" കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയ്ക്ക് കീഴിൽ സ്പൈസ് ജെറ്റ് ആദ്യം ബന്ധിപ്പിച്ചിരുന്ന ചെറിയ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർ വർധിച്ചതോടെ എയർലൈൻ ദർബംഗ, ദുർഗാപൂർ, ഹാർസുഗുഡ, ഗ്വാളിയർ, നാസിക് എന്നിവയുമായി ചില പ്രധാന മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസും ഇതോടെ ആരംഭിച്ചിട്ടുണ്ട്.

അഹമ്മദാബാദ്-ദർബംഗ-അഹമ്മദാബാദ്, ഹൈദരാബാദ്-ദർബംഗ-ഹൈദരാബാദ്, പൂനെ-ദർഭംഗ-പൂനെ, കൊൽക്കത്ത-ദർഭംഗ-കൊൽക്കത്ത എന്നീ മേഖലകളിലേക്കുള്ള വിമാന സർവീസുകൾ നേരത്തെ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവയുമായി ദർബംഗയെ ബന്ധിപ്പിച്ചതിന് ശേഷം വിമാനക്കമ്പനിയുടെ വക്താവ് പറഞ്ഞു.

ഈ പുതിയ റൂട്ടുകളിൽ വിമാന സർവീസ് ബോയിംഗ് 737, ബോംബാർഡിയർ ക്യു 400 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
അഹമ്മദാബാദ്-ശ്രീനഗർ-അഹമ്മദാബാദ്, ബെംഗളൂരു-ശ്രീനഗർ-ബെംഗളൂരു, കൊൽക്കത്ത-ശ്രീനഗർ-കൊൽക്കത്ത മേഖലകളിലെ പ്രധാന നഗരങ്ങളുള്ള ശ്രീനഗറിനെ ബന്ധിപ്പിക്കുന്ന പുതിയ വിമാന സർവീസുകളാണ് എയർലൈൻ ആരംഭിക്കുകയെന്നും വക്താവ് കൂട്ടിച്ചേർത്തു.

Read more about: spicejet
English summary

SpiceJet announces 66 new flights as demand for domestic air travel soars

SpiceJet announces 66 new flights as demand for domestic air travel soars
Story first published: Monday, March 15, 2021, 0:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X