കൊറോണ ഭീതിയ്ക്കിടയിൽ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സ്പൈസ് ജെറ്റ്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് കിടിലൻ ഓഫറുകളുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. ആഭ്യന്തര യാത്രക്കാർക്ക് 987 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാർക്ക് 3,699 രൂപ മുതലുമുള്ള ടിക്കറ്റുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സ്‌പൈസ് ജെറ്റിന്റെ 987 രൂപ ഓഫർ മാർച്ച് 12 മുതലാണ് ബുക്കിംഗിനായി തുറന്നത്. 2020 മാർച്ച് 15 ന് ഈ ഓഫർ അവസാനിക്കും. അതിന് മുമ്പ് നിങ്ങൾക്ക് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം.

സ്പ്രിംഗ് സീസൺ സെയിൽ

സ്പ്രിംഗ് സീസൺ സെയിൽ

2021 ഫെബ്രുവരി 28 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 'സ്പ്രിംഗ് സീസൺ സെയിൽ' എന്നാണ് ഈ ഓഫറിന് നൽകിയിരിക്കുന്ന പേര്. ഓഫറിൽ ലഭ്യമാകുന്ന സീറ്റുകളുടെ എണ്ണം സ്‌പൈസ് ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ലഭ്യമാകുന്ന അടിസ്ഥാനത്തിൽ മാത്രമാണ് ടിക്കറ്റുകൾ വിൽക്കുന്നതെന്ന് സ്പൈസ് ജെറ്റ് വെബ്‌സൈറ്റിൽ പറഞ്ഞു.

പ്രമോ കോഡ്

പ്രമോ കോഡ്

ടിക്കറ്റ് നിരക്ക് ഇളവിന് പുറമേ ADDON50 എന്ന പ്രമോ കോഡ് ഉപയോഗിച്ച് ആഡ്-ഓണുകളിൽ 50% അധിക കിഴിവും നേടാം. കൂടാതെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് SCB1000 എന്ന പ്രമോ കോഡ് ഉപയോഗിച്ച് ബുക്കിംഗിന് 1000 രൂപ വരെ കിഴിവും നേടാമെന്ന് സ്‌പൈസ് ജെറ്റ് ട്വീറ്ററിലൂടെ അറിയിച്ചു. എല്ലാ ചാനലുകളും വഴിയുള്ള ബുക്കിംഗുകൾക്കും സ്‌പൈസ് ജെറ്റിന്റെ ഏറ്റവും പുതിയ ഓഫർ ബാധകമാണ്.

മറ്റ് ഇളവുകൾ

മറ്റ് ഇളവുകൾ

കിഴിവ് വൺ-വേ നിരക്കിൽ മാത്രമേ ബാധകമാകൂ. ഈ ഓഫർ മറ്റ് ഓഫറുകളുമായി സംയോജിപ്പിക്കാനും കഴിയില്ല. കൂടാതെ ഗ്രൂപ്പ് ബുക്കിംഗുകളിലും ഓഫർ ബാധകമല്ലെന്ന് സ്പൈസ് ജെറ്റ് പറഞ്ഞു. എല്ലാ ചാനലുകളിലുടെയും 14 ദിവസത്തേക്ക് നടത്തിയ ബുക്കിംഗുകളിൽ സ്‌പൈസ് ജെറ്റിന്റെ സ്പ്രിംഗ് സീസൺ വിൽപ്പന ഓഫർ ബാധകമാണ്. ഭക്ഷണവും (വെജിറ്റേറിയൻ സാൻഡ്‌വിച്ച്) സെലക്ടീവ് സീറ്റും വിൽപ്പന നിരക്കിനൊപ്പം സൌജന്യമാണെന്നും കമ്പനി അറിയിച്ചു.

കൂടുതൽ സർവ്വീസുകൾ

കൂടുതൽ സർവ്വീസുകൾ

ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് സാധാരണ റദ്ദാക്കൽ നിരക്കുകൾ സ്വീകരിച്ച് തുക തിരികെ നൽകുമെന്നും എയർലൈൻ പോർട്ടലിൽ അറിയിച്ചു. മാർച്ച് 29 മുതൽ 11 പുതിയ ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കുമെന്ന് ബജറ്റ് കാരിയർ നേരത്തെ അറിയിച്ചിരുന്നു. മുംബൈ-ലേ, ലേ-ശ്രീനഗർ, ശ്രീനഗർ-മുംബൈ റൂട്ടുകളിൽ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളാണ് എയർലൈൻ ആദ്യമായി നെറ്റ്വർക്കിൽ അവതരിപ്പിക്കുന്നത്. മുംബൈ-രാജ്കോട്ട്, ദില്ലി-ധർമ്മശാല, ബെംഗളൂരു-വിജയവാഡ എന്നീ മേഖലകളിൽ കൂടുതൽ സർവ്വീസ് ആരംഭിച്ച് എയർലൈൻ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

സ്പൈസ് ജെറ്റ് സർവ്വീസ്

സ്പൈസ് ജെറ്റ് സർവ്വീസ്

മാർച്ച് 29 മുതൽ 20 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 63 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്പൈസ് ജെറ്റ് 600 ശരാശരി പ്രതിദിന ഫ്ലൈറ്റുകളുടെ സർവീസ് നടത്തുന്നുണ്ട്.

English summary

SpiceJet new flight ticket offer sale | കൊറോണ ഭീതിയ്ക്കിടയിൽ വിമാന യാത്രക്കാർക്ക് വമ്പൻ ഓഫറുമായി സ്പൈസ് ജെറ്റ്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

SpiceJet is offering a range of tickets ranging from Rs 987 for domestic and Rs 3,699 for international passengers. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X