തിരുവനന്തപുരം: 12 വര്‍ഷത്തിനുശേഷം സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി (കെല്) ലാഭത്തിലെത്തിയതായി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന് . ഈ സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ 70 ലക്ഷം രൂപയുടെ ലാഭമാണ് കെല് കൈവരിച്ചത്. എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി. 2007-2008 സാമ്പത്തികവര്‍ഷമാണ് സ്ഥാപനം അവസാനമായി ലാഭം കൈവരിച്ചത്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് ലഭിച്ച 111 കോടിയുടെ ഓര്‍ഡര്‍ യഥാസമയം ചെയ്ത് നല്‍കിയത് നേട്ടത്തിന് വഴിയൊരുക്കിയതായും മന്ത്രി പറഞ്ഞു.
ഇതിനായി സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം നല്കി. കമ്പനിയുടെ കുണ്ടറ, മാമല യൂണിറ്റുകളില്‍ നടത്തിയ ആധുനിവല്‍ക്കരണവും കുതിപ്പിന് സഹായകമായി. 18 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് രണ്ട് യൂണിറ്റിലുമായി സര്‍ക്കാര്‍ നടത്തിയത്. കെഎസ്ഇബിക്കും ഇതരസംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് കെല് ആണ്. കൊല്ലം കുണ്ടറ യൂണിറ്റില്‍ റെയില്‍വേക്ക് ആവശ്യമായ ഓള്ട്ടര്നേറ്ററുകളാണ് നിര്‍മ്മിക്കുന്നത്.

ഒപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കുപാലങ്ങളും മറ്റ് സിവില്‍ ജോലികളും വിവിധ ടൂറിസ്റ്റ് പദ്ധതികളും സ്ഥാപനം ഏഏറ്റെടുത്ത് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന നിര്‍മ്മാണ പദ്ധതികളുടെ നിര്‍വഹണത്തിന് കെല്ലിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിരുന്നു. ഇതുവഴി എം.എല്‍.എമാരുടെ ആസ്തി വികസന പദ്ധതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍, എസ്.സി എസ്.ടി കോളനികളുടെ പുനരുദ്ധാരണം, സ്മാര്‍ട്ട് സ്കൂള്‍ പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് നടപ്പാക്കി. ഇതും ലാഭത്തിലേക്കെത്തിക്കുന്നതിന് സഹായിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
