മെറ്റല്‍ 'വെട്ടിത്തിളങ്ങി'; തുടര്‍ച്ചയായ നാലാം ആഴ്ചയും നേട്ടത്തോടെ വിപണി; നിഫ്റ്റി 17,700-ല്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്യാവേശം പ്രകടമായില്ലെങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ നേരിയ തിരിച്ചടി നേരിട്ടെങ്കിലും പ്രധാന സൂചികകള്‍ അതിവേഗത്തില്‍ നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ഇതോടെ നാലു മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് സൂചികകള്‍ ഉയര്‍ന്നു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി 39 പോയിന്റ് നേട്ടത്തോടെയും സെന്‍സെക്‌സ് 130 പോയിന്റ് ഉയര്‍ന്ന് 59,463-ലും ക്ലോസ് ചെയ്തു. ഇത് തുടര്‍ച്ചയായ നാലാമത്തെ വ്യാപാര ആഴ്ചയാണ് സൂചികകള്‍ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.

 

വിപണി ഈയാഴ്ച ?

വിപണി ഈയാഴ്ച 

  • പ്രധാന സൂചികളായ നിഫ്റ്റിയില്‍ 301 പോയിന്റും (1.73 %) സെന്‍സെക്‌സില്‍ 1,075 പോയിന്റും (1.84 %) നേട്ടം രേഖപ്പെടുത്തി.
  • മിഡ് കാപ് സൂചികയില്‍ 548 പോയിന്റ് നേട്ടം (1.81 %)
  • സ്‌മോള്‍ കാപ് സൂചികയില്‍ 104 പോയിന്റ് വര്‍ധന (1.11 %)
  • ബാങ്ക് നിഫ്റ്റിയില്‍ നേട്ടം 1,122 പോയിന്റ് (2.96 %)
  • മെറ്റല്‍ സൂചികയാണ് നേട്ടക്കണക്കില്‍ മുന്നില്‍. ഈയാഴ്ച 4.60 ശതമാനം മുന്നേറി.
  • ഐടി, മീഡിയ, എഫ്എംസിജി, ഫാര്‍മ വിഭാഗം സൂചികകള്‍ ഈയാഴ്ച നഷ്ടത്തില്‍.
നിഫ്റ്റിയില്‍ ഇനിയെന്ത് ?

നിഫ്റ്റിയില്‍ ഇനിയെന്ത് ?

ഇന്നു പുറത്തുവരുന്ന പണപ്പെരുപ്പ, വ്യാവസായിക ഉത്പാദന നിരക്കുകളുടെ പ്രതിഫലനത്തോടെയാകും ചൊവ്വാഴ്ച വ്യാപാരം പുനഃരാരംഭിക്കുക. ടെക്‌നിക്കലായി വിലയിരുത്തിയാല്‍ ചാര്‍ട്ടില്‍ തുടര്‍ച്ചയായി 'ഹയര്‍ ടോപ് ഹയര്‍ ബോട്ടം' പ്രകടമാകുന്നത് പോസിറ്റീവ് സൂചനയാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടിലും ബുള്ളിഷ് കാന്‍ഡിലാണ് രൂപപ്പെട്ടിരിക്കുന്നത്.

Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍Also Read: 'ആടു കിടന്നിടത്ത് പൂട പോലുമില്ല'; 1000-ല്‍ നിന്നും 10 രൂപയിലേക്ക് വീണ 4 'സൂപ്പര്‍താര' ഓഹരികള്‍

ആര്‍എസ്‌ഐ

എന്നിരുന്നാലും 17,900/ 18,000 നിലവാരത്തില്‍ ശക്തമായ പ്രതിരോധം നേരിടാം. ഇതിനോടൊപ്പം ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിനുള്ള സാധ്യതയും ടെക്‌നിക്കല്‍ സൂചികകളായ സ്റ്റോക്കാസ്റ്റിക്കും ആര്‍എസ്‌ഐയും നല്‍കുന്നുണ്ട്. നിലവില്‍ ഓവര്‍ബോട്ട് (Overbought) മേഖലയിലേക്ക് നിഫ്റ്റി സൂചിക താത്കാലികമായി കടന്നതോടെ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലേക്കും മാറിയേക്കാം. അതേസമയം 17,400/ 17,300 നിലവാരത്തിലാണ് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട്.

Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച എന്‍എസ്ഇയില്‍ ട്രേഡ് ചെയ്യപ്പെട്ട 2,176 ഓഹരികളില്‍ 958 എണ്ണം നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാക്കി 882 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.11 രേഖപ്പെടുത്തി.

അതേസമയം വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകളില്‍ 4 ശതമാനം ഇടിവു നേരിട്ട് 17.61-ലേക്ക് താഴ്ന്നു നിലവാരത്തിലേക്കെത്തി. അതുപോലെ എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നഷ്ടം നേരിട്ടു.

നേട്ടം-:

നിഫ്റ്റി-50 സൂചികയിലെ 26 ഓഹരികള്‍ നേട്ടത്തിലും 24 എണ്ണം നഷ്ടത്തോടെയുമാണ് വെള്ളിയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.

  • നേട്ടം-: ഒഎന്‍ജിസി 5.05 %, എന്‍ടിപിസി 3.48 %, ടാറ്റ സ്റ്റീല്‍ 3.39 %, യുപിഎല്‍ 2.80 %, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ 2.31 %, ഐസിഐസിഐ ബാങ്ക് 1.99 % വീതവും നേട്ടം കരസ്ഥമാക്കി.
  • നഷ്ടം-: ഡിവീസ് ലാബ് -5.75 %, അപ്പോളോ ഹോസ്പിറ്റല്‍സ് -2.85 %, ഇന്‍ഫോസിസ് -1.62 %, മാരുതി സുസൂക്കി -1.34 %, ടാറ്റ കണ്‍സ്യൂമര്‍ -1.26 %, സിപ്ല -1.00 % വീതം നഷ്ടം രേഖപ്പെടുത്തി.

English summary

Stock Market Report: Market Closes on Positive Note For 4th Week Nifty At 17700 Metal Stocks Shines

Stock Market Report: Market Closes on Positive Note For 4th Week Nifty At 17700 Metal Stocks Shines
Story first published: Friday, August 12, 2022, 17:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X