രൂപയിലും ധനകാര്യ ഓഹരികളിലും തിരിച്ചടി; സെന്‍സെക്‌സ് 337 പോയിന്റ് ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗോള വിപണികളുടെ ചുവടുപിടിച്ച് ആഭ്യന്തര ഓഹരി വിപണിയിലും തിരിച്ചടി. സമീപകാലത്ത് ഏറെ സ്ഥിരതായര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന ധനകാര്യ വിഭാഗം ഓഹരികളിലും ഇടിവ് നേരിട്ടതോടെ പ്രധാന സൂചികകള്‍ക്ക് ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു.

 

ഡെറിവേറ്റീവ് വിഭാഗത്തില്‍ ആഴ്ച കാലയളവിലെ ഓപ്ഷനുകളുടെ എക്‌സ്പയറി ആയിരുന്നതും ചാഞ്ചാട്ടം വര്‍ധിപ്പിച്ചു. ഇതോടെ നിഫ്റ്റി 89 പോയിന്റ് നഷ്ടത്തില്‍ 17,630-ലും സെന്‍സെക്‌സ് 337 പോയിന്റ് ഇടിഞ്ഞ് 59,120-ലും ക്ലോസ് ചെയ്തു.

യുഎസ്

കഴിഞ്ഞ ദിവസം അവസാനിച്ച ധനനയ യോഗത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ തുടര്‍ച്ചയായ മൂന്നാം തവണയും 75 ബിപിഎസ് വര്‍ധന നടപ്പാക്കിയതും പണപ്പെരുപ്പ ഭീഷണിക്ക് ശമനമില്ലാതെ തുടരുന്നതിനാല്‍ പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്ന സൂചനകള്‍ നല്‍കിയതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം പുതിയ റെക്കോഡ് താഴ്ചയിലേക്ക് വീഴാന്‍ ഇടയാക്കിയത്. വ്യാപാരത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ഡോളറിനെതിരായ വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 80.50 നിലവാരത്തിലേക്ക് പതിച്ചതും ആഭ്യന്തര വിപണിക്ക് പ്രതികൂലമായി.

പ്രധാന സൂചിക

എന്നിരുന്നാലും ആരംഭത്തിലെ തകര്‍ച്ചയില്‍ നിന്നും അതിവേഗം കരകയറിയ സൂചികകള്‍ ഒരുവേള നേട്ടത്തിലേക്കും മടങ്ങിയെത്തിയിരുന്നു. എന്നാല്‍ ധനകാര്യ വിഭാഗം ഓഹരികളില്‍ നേരിട്ട ദുര്‍ബലതയാണ് പ്രധാന സൂചികകളിലെ നേട്ടം കൈവിട്ടു പോകാന്‍ ഇടയാക്കിയത്. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റിയില്‍ 1.39 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഹെവിവെയിറ്റ് ഇന്‍ഡക്‌സ് ഓഹരികള്‍ കൂടിയായ എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സിയും 2 ശതമാനത്തോളം നഷ്ടത്തിലേക്ക് വീണതാണ് തിരിച്ചടിയായത്.

Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?Also Read: ഒന്നിന് 2 വീതം ബോണസ് ഓഹരികള്‍ നല്‍കി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം 2 കോടിയായി; ഞെട്ടിയോ?

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങള്‍ ശക്തമായി പ്രതിരോധിച്ചതാണ് വിശാല വിപണിയെ വലിയൊരു തിരിച്ചടിയില്‍ നിന്നും കരകയറ്റിയത്. എന്‍എസ്ഇയുടെ സ്‌മോള്‍ കാപ്-100 സൂചിക 0.60 ശതമാനവും മിഡ് കാപ്-100 സൂചിക 0.34 ശതമാനവും നേട്ടം രേഖപ്പെടുത്തി.

അതേസമയം വ്യാഴാഴ്ച എന്‍എസ്ഇയില്‍ 2,170 ഓഹരികളാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതില്‍ 886 ഓഹരികള്‍ നേട്ടത്തോടെയും 877 എണ്ണം നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഇതോടെ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 1.11 നിലവാരം കുറിച്ചു.

എന്‍എസ്ഇ

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 8 എണ്ണം നഷ്ടത്തിലും 7 സൂചികകള്‍ നേട്ടത്തിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ധനകാര്യ വിഭാഗം സൂചികകള്‍ക്ക് പുറമെ ഐടി, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളും നഷ്ടം നേരിട്ടു. എന്നാല്‍ എഫ്എംസിജി, മീഡിയ, ഓട്ടോ, മെറ്റല്‍, ഫാര്‍മ വിഭാഗം സൂചികകള്‍ നേട്ടവും കരസ്ഥമാക്കി. അതേസമയം എന്‍എസ്ഇയിലെ ഓഹരികളുടെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക ഇന്ന് 2.5 ശതമാനത്തിലധികം താഴ്ന്ന് 18.82-ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി-50

വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ നിഫ്റ്റി-50 സൂചികയിലെ 22 ഓഹരികള്‍ നേട്ടത്തിലും 28 എണ്ണം നഷ്ടത്തോടെയുമാണ് ക്ലോസ് ചെയ്തത്.

നേട്ടം-: ടൈറ്റന്‍ കമ്പനി 2.79 %, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 2.63 %, ഏഷ്യന്‍ പെയിന്റ്‌സ് 2.47 %, മാരുതി സുസൂക്കി 1.85 %, ഐഷര്‍ മോട്ടോര്‍സ് 1.85 %, അദാനി പോര്‍ട്ട്‌സ് 1.59 % വീതവും നേട്ടം രേഖപ്പെടുത്തി.

നഷ്ടം-: പവര്‍ ഗ്രിഡ് -3.08 %, എച്ച്ഡിഎഫ്‌സി ബാങ്ക് -2.12 %, ആക്‌സിസ് ബാങ്ക് -2.07 %, എച്ച്ഡിഎഫ്‌സി -1.82 %, ഒഎന്‍ജിസി -1.76 %, കോള്‍ ഇന്ത്യ -1.71 % വീതവും നഷ്ടം കുറിച്ചു.

English summary

Stock Market Today: Rupee Hits New Record Low And Weakness in Financial Stocks Drags Sensex 337 points Down

Stock Market Today: Rupee Hits New Record Low And Weakness in Financial Stocks Drags Sensex 337 points Down
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X