ഉപഭോക്താക്കള്‍ക്കായി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് സ്വിഗ്ഗി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് സ്വന്തം പേയ്‌മെന്റ് ഉപകരണമായ സ്വിഗ്ഗി വാലറ്റ് അവതരിപ്പിച്ചു. പണം സംഭരിക്കുന്നതിനും റീഫണ്ടുകള്‍ പ്രോസസ്സ് ചെയ്യുന്നതിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തല്‍ക്ഷണ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് വാലറ്റ് ഉപയോഗിക്കാവുന്നതാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, ഐസിഐസിഐ ബാങ്കിന്റെ ഇന്‍സ്റ്റാ വാലറ്റ് സേവനത്തെയാണ് സ്വാധീനിക്കുന്നത്. ഇത് എപിഐ സംയോജനങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് തല്‍ക്ഷണം ഒരു വാലറ്റ് സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പിനെ പ്രാപ്തമാക്കി. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വാലറ്റ് തല്‍ക്ഷണം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

മറ്റുള്ളവര്‍ ആദ്യം ഒരു സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. 'ഉപയോക്താക്കള്‍ക്ക് നിലവിലുള്ള പേയ്‌മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം, സ്വിഗ്ഗി മണി ഉപയോഗിക്കാവുന്നതാണ്. ഭക്ഷ്യ ഓര്‍ഡറുകളില്‍ വേഗത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഇടപാടുകള്‍ ഇത് ഉറപ്പാക്കും. ദീര്‍ഘകാല പണമടയ്ക്കല്‍ നടപടിക്രമങ്ങള്‍ അല്ലെങ്കില്‍ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിന് വിലങ്ങുതടിയാവുന്ന പേയ്‌മെന്റ് പരാജയങ്ങള്‍ എന്നിവ പോലുള്ള തടസ്സങ്ങള്‍ കുറയ്ക്കാനും ഈ വാലറ്റ് സഹായിക്കും,' വി പി പ്രൊഡക്റ്റ്‌സ്, സ്വിഗ്ഗിയിലെ ആനന്ദ് അഗര്‍വാള്‍ വ്യക്തമാക്കി. ഏത് ഡിജിറ്റല്‍ പേയ്‌മെന്ഡറ് ഉപകരണവും ഉപയോഗിച്ച് ജനങ്ങള്‍ക്ക് വാലറ്റ് ടോപ്പ് അപ്പ് ചെയ്യാന്‍ കഴിയുന്നതാണ്.

 ഉപഭോക്താക്കള്‍ക്കായി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് സ്വിഗ്ഗി

ഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി ഫെഡ്എക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെച്ചുഇന്ത്യയിലേക്കുള്ള ചൈനീസ് ഇറക്കുമതി ഫെഡ്എക്‌സും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഓര്‍ഡറിന്റെ മൂല്യം വാലറ്റ് ബാലന്‍സിനേക്കാള്‍ കവിയുന്ന പക്ഷം, ഉപയോക്താക്കള്‍ക്ക് ഒരു 'സ്പ്ലിറ്റ്-പേ' ഓപ്ഷന്‍ വാലറ്റ് നല്‍കുന്നതായിരിക്കും. ഇത് അവരുടെ വാലറ്റില്‍ നിന്നുള്ള പണവും മറ്റൊരു പേയ്‌മെന്റ് ഉപകരണവും വഴി പേയ്‌മെന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കമ്പനി അറിയിച്ചു. 'ഇത് ഉപഭോക്താക്കള്‍ക്കുള്ള ഞങ്ങളുടെ മൂന്നാമത്തെ ഓഫറിംഗ് ആണ്. ഒരു വര്‍ഷം മുമ്പ്, സ്വിഗ്ഗിയുടെ ഡെലിവറി പങ്കാളികള്‍ക്ക് വേണ്ടി ഫണ്ട് കൈമാറുന്നതിനായി യുപിഐ നേതൃത്വത്തിലുള്ള പേയ്‌മെന്റ് പരിഹാരം ഞങ്ങള്‍ പ്രാവര്‍ത്തികമാക്കി. മേഖലയിലെ ആദ്യ സംരംഭമാണതെന്നും പറയാം. സ്വിഗ്ഗിയുടെ ദശലക്ഷക്കണക്കിനുള്ള ഉപയോക്താക്കള്‍ക്കായി യുപിഐ നേതൃത്വത്തിലുള്ള തല്‍ക്ഷണ ഒറ്റ-ക്ലിക്ക് പേയ്‌മെന്റും ഞങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി,' ഐസിഐസിഐ ബാങ്ക് ഡിജിറ്റല്‍ ചാനല്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഹെഡ് ബിജിത്ത് ഭാസ്‌കര്‍ അറിയിച്ചു.

കേരളത്തിൽ ഇന്ന് സ്വ‍ർണ വിലയിൽ വീണ്ടും വ‍‍ർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാംകേരളത്തിൽ ഇന്ന് സ്വ‍ർണ വിലയിൽ വീണ്ടും വ‍‍ർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാം

18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കോഗ്‌നിസെന്റ്; ഐടി ഭീമനെതിരെ പരാതിയുമായി ജീവനക്കാർ18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി കോഗ്‌നിസെന്റ്; ഐടി ഭീമനെതിരെ പരാതിയുമായി ജീവനക്കാർ

English summary

swiggy launches payment platform in partnership with icici bank | ഉപഭോക്താക്കള്‍ക്കായി പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആരംഭിച്ച് സ്വിഗ്ഗി

swiggy launches payment platform in partnership with icici bank
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X