വൊഡഫോൺ ഐഡിയ ലിമിറ്റഡും ഭാരതി എയർടെൽ ലിമിറ്റഡും പ്രഖ്യാപിച്ച താരിഫ് നിരക്ക് വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡിസംബർ ആറ് മുതലാണ് ജിയോ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൊഡഫോൺ ഐഡിയ, എയർടെൽ എന്നിവയെ സംബന്ധിച്ച് നിരക്ക് വർദ്ധനവ് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള നഷ്ട്ടത്തിൽ നിന്ന് ലാഭത്തിലേക്ക് തിരിച്ചുവരാനുള്ള പ്രതീക്ഷയാണ്. എന്നാൽ നിരക്ക് വർദ്ധനവ് കൊണ്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക റിലയൻസ് ജിയോയാണെന്ന് വിദഗ്ധർ പറയുന്നു.
വരുമാനം കൂടും
താരിഫ് വർദ്ധനവിന്റെ ഫലമായി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 2400 കോടി രൂപയും 2100 കോടി രൂപയും ത്രൈമാസ വരുമാനം നേടുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും താരിഫ് 40% വരെ ഉയർത്തുമെന്ന് ജിയോ വെളിപ്പെടുത്തിയതോടെ ജിയോയുടെ ത്രൈമാസ വരുമാനം 3900 കോടി രൂപയായി വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. മൂന്ന് കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിൽ മാറ്റമൊന്നും വരുത്തിയില്ലെന്ന് കരുതുന്ന വർദ്ധനവ് സെപ്റ്റംബർ പാദത്തിലെ റിപ്പോർട്ട് ചെയ്ത വരുമാനവുമായി താരതമ്യപ്പെടുത്തുന്നു.
വിപണി മൂലധനം
റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂലധനം തിങ്കളാഴ്ച രാവിലെ 24000 കോടി രൂപ ഉയർന്നപ്പോൾ എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 17000 കോടി രൂപയും 4200 കോടി രൂപയും ഉയർന്നു. താരിഫ് നിരക്ക് ഉയർത്തിയാലും 300% ഉയർന്ന ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുമെന്നാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വിപണി പങ്കാളിത്ത നേട്ടങ്ങളുടെ വേഗത കൂട്ടുന്നതിനിടയാക്കും.
വിപണി വിഹിതം
ജിയോയുടെ വിപണി വിഹിത വരുമാനം രണ്ട് വർഷം മുമ്പത്തെ 11.4 ശതമാനത്തിൽ നിന്ന് 2019 സെപ്റ്റംബർ പാദത്തിൽ 34.4 ശതമാനമായി ഉയർന്നതായി ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കണക്കുകൾ വ്യക്തമാക്കുന്നു. എയർടെല്ലിന്റെ വിപണി വിഹിതം ഏകദേശം 31% ആയി നിലനിർത്തുമ്പോൾ വോഡഫോൺ ഐഡിയയുടെ വിപണി വിഹിതം 36.1 ശതമാനത്തിൽ നിന്ന് 27.2 ശതമാനമായി കുറഞ്ഞു.
ജിയോ കൂടുതൽ ആകർഷകം
എല്ലായ്പ്പോഴും ഉപയോക്താക്കൾക്ക് വിലയിൽ 20% കുറവുള്ള പദ്ധതികൾ നൽകുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ മറ്റ് കമ്പനികളേക്കാൾ ഉപഭോക്താക്കളെ ആകർഷിക്കാനും ജിയോയ്ക്ക് കഴിയും. നിലവിലെ വർദ്ധിച്ചുവരുന്ന താരിഫ് സാഹചര്യങ്ങളിൽപ്പോലും, ജിയോ താരിഫുകളെ വിപണി വിഹിതത്തിന്റെ വേഗത നിലനിർത്തുന്നതിനുള്ള മത്സരത്തേക്കാൾ ആകർഷകമായ തലങ്ങളിൽ നിലനിർത്താൻ സാധ്യതയുണ്ട്.
വൊഡാഫോണിന് ആശ്വാസം
താരതമ്യേന ദുർബലമായ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന വൊഡാഫോൺ ഐഡിയയാണ് വരിക്കാരെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഏറ്റവും അപകടസാധ്യതയുള്ള കമ്പനി. താരിഫ് വർദ്ധനവ് തീർച്ചയായും കമ്പനിക്ക് ആശ്വാസമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വരിക്കാരുടെ എണ്ണം നിലനിർത്താൻ കമ്പനി മറ്റ് വഴികൾ തേടേണ്ടതുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications