ബിഗ്ബാസ്കറ്റിൽ കണ്ണുവെച്ച് ടാറ്റ: 80 ശതമാനം ഓഹരികൾ വാങ്ങും? അണിയറയിൽ നടക്കുന്നത് നിർണായക ചർച്ചകൾ!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആലിബാബയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ബിഗ്ബാസ്കറ്റിന്റെ ഓഹരികൾ സ്വന്തമാക്കാൻ ടാറ്റ ഗ്രൂപ്പ്. 1.3 മില്യൺ ഡോളറിന് ബിഗ്ബാസ്കറ്റിന്റെ 80 ശതമാനത്തോളം ഓഹരികൾ സ്വന്തമാക്കുന്നതിനുള്ള ആദ്യഘട്ട ചർച്ചകളാണ് ഇപ്പോൾ നടന്നുവരുന്നത്. ഈ ഉടമ്പടി യാഥാർത്ഥ്യമായാൽ ബിഗ്ബാസ്കറ്റിന്റെ മൂല്യം 1.6 മില്യൺ ഡോളറിലേക്ക് ഉയരും.

 

വീണ്ടും താരിഫ് വർദ്ധനവ്: നിരക്ക് ഉയർത്തി വൊഡാഫോൺ, 2 പ്ലാനുകൾക്ക് വില കൂടും

ബിഗ് ബാസ്‌ക്കറ്റ് ഡോട്ട് കോമിന്റെ ഇന്നൊവേറ്റീവ് റീട്ടെയിൽ കൺസെപ്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ എത്ര ഓഹരി വാങ്ങാമെന്നത് സംബന്ധിച്ച് വലിയ തോതിലുള്ള ചർച്ചകൾ നടന്നുവരുന്നതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ടാറ്റ ഗ്രൂപ്പോ ബിഗ് ബാസ്‌ക്കറ്റോ ഇതുവരെയും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബിഗ്ബാസ്കറ്റിൽ കണ്ണുവെച്ച് ടാറ്റ: 80 ശതമാനം ഓഹരികൾ വാങ്ങും? അണിയറയിൽ നടക്കുന്നത് നിർണായക ചർച്ചകൾ!!

കൊവിഡ് വ്യാപനത്തിനിടെ ഓൺലൈൻ, ഇ-കൊമേഴ്‌സ് മേഖലയിലെ അതിവേഗ വളർച്ചയുണ്ടായതോടെ വലിയ കമ്പനികളെല്ലാം പ്രാദേശിക തലത്തിൽ ഓൺലൈനായി പലചരക്ക് വിൽപ്പന നടത്തുന്നതിൽ കേന്ദ്രീകരിച്ചിരുന്നു. ഇന്ത്യയുടെ ഒരു ട്രില്യൺ ഡോളർ റീട്ടെയിൽ വിപണികളിൽ പകുതിയോളം പലചരക്ക് വിൽപ്പനയാണ് നടക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്, ഈ രംഗത്ത് വളർച്ചയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് മിക്ക കമ്പനികളും ഇതിനകം മനസ്സിലാക്കിയിട്ടുമുണ്ട്.

ഫ്ലിപ്കാർട്ടും ആമസോണും ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണിയെ നയിക്കുന്നുണ്ടെങ്കിലും, അവരുടെ ഓൺലൈൻ പലചരക്ക് വിപണി വിപുലീകരിക്കാനുള്ള കഠിന ശ്രമങ്ങൾ നടന്നുവരികയാണ്.

പ്രധാന കമ്പനികൾക്ക് ഓൺലൈനായി പലചരക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിൽ തഴച്ചുവളരാൻ പ്രാദേശികമായ ഇടപെടലുകൾ നിർണ്ണായകമായിത്തീരുമെന്ന് വിദഗ്ദ്ധർ നേരത്തെ പറഞ്ഞിരുന്നു, കാരണം ഇത് രാജ്യത്തെ നഗരങ്ങൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുമെന്നാണ് ഇവർ കാരണമായി ചൂണ്ടിക്കാണിക്കുന്നത്..

English summary

TATA eyes to buy 80% of stake in Big Basket. Discussions are going on

TATA eyes to buy 80% of stake in Big Basket. Discussions are going on
Story first published: Wednesday, December 2, 2020, 14:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X