മുംബൈ: വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലുള്ള ഓഹരി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 32.67 ശതമാനം കൂടി സ്വന്തമാക്കി ഓഹരി വര്‍ദ്ധിപ്പിക്കാനാണ് ടാറ്റയുടെ നീക്കം. ഇതിനായി 3.76 കോടി ഡോളര്‍ ടാറ്റ ചെലവഴിക്കും. കൂടുതല്‍ ഓഹരി കൂടി ടാറ്റ സ്വന്തമാക്കുന്നതോടെ ടാറ്റയുടെ പങ്കാളിത്തം 83.67 ശതമാനം ആയി ഉയരും.

മലേഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏഷ്യര്‍ ഏഷ്യയുടെ സബ്സിഡറി കമ്പനിയാണ് എയര്‍ ഏഷ്യ ഇന്ത്യ. ഇതിന്റെ 49 ശതമാനം ഓഹരിയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ കൈവശമാണുള്ളത്.
അതേസമയം, ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ പ്രാഥമിക ബിഡ് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എയര്‍ ഏഷ്യയുടെ ഓഹരികള്‍ വര്‍ദ്ധിപ്പിക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടാറ്റ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കൂടാതെ എയര്‍ ഏഷ്യ തങ്ങളുടെ ഇന്ത്യയിലെ സ്വാധീനം കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ടാറ്റയുടെ വ്യോമയാന മേഖലയിലെ ബിസ്നസ് ഏകീകരിക്കുന്നതിനുള്ള നിരവധി നടപടികളില്‍ ആദ്യത്തേതായാണ് വ്യവസായിക നിരീക്ഷകര്‍ ഇപ്പോഴത്തെ നീക്കത്തെ കാണുന്നത്. എയര്‍ ഏഷ്യയ്ക്ക് പുറമെ ഫുള്‍ സര്‍വീസ് വിമാനക്കമ്പനിയായ വിസ്താരയില് 51 ശതമാനം ഓഹരികളും ടാറ്റയ്ക്കുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
