നികുതി പിരിവ് കുറഞ്ഞു, സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത പ്രതിസന്ധി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരി ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തെ കൂടുതൽ വഷളാക്കി കൊണ്ടിരിക്കുകയാണ്. 2017-18 അവസാന പാദം മുതൽ രാജ്യത്ത് ജിഡിപി വളർച്ചാ നിരക്കിൽ ഇടിവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. അതായത് കൊറോണ വൈറസ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനു മുമ്പുതന്നെ നികുതി പിരിവുകളും മറ്റും കുറഞ്ഞിരുന്നു. വ്യാഴാഴ്ച യോഗം ചേരുന്ന ജിഎസ്ടി കൗൺസിലിന് ഇത് വലിയ തലവേദനയാകും.

 

ജിഎസ്ടി കൗൺസിൽ യോഗം

ജിഎസ്ടി കൗൺസിൽ യോഗം

വീഡിയോ കോൺഫറൻസ് വഴിയാണ് ഇത്തവണ ജിഎസ്ടി കൗൺസിൽ യോഗം നടത്തുക. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ചും വരുമാനക്കുറവ് പരിഹരിക്കുന്നതിന് വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതിന്റെ നിയമസാധുതയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വർഷത്തെ ഒരിയ്ക്കലും മറക്കാൻ പാടില്ലാത്ത ചില തീയതികൾ ഇതാ..

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

കൊറോണ വൈറസ് വെല്ലുവിളിയെ നേരിടാൻ, ഇന്ത്യ രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്തിരുന്നു. ഇത് ഫാക്ടറികളും മറ്റ് ബിസിനസുകളും പെട്ടെന്ന് അടച്ചുപൂട്ടാൻ കാരണമായി. ഇതുമൂലമുണ്ടായ തൊഴിൽ നഷ്ടവും വരുമാനവും സർക്കാരിന്റെ വരുമാനത്തിലും കുറവുണ്ടാക്കി. കഴിഞ്ഞ അഞ്ച് മാസമായി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രവുമായി സംസ്ഥാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. എസ്ബിഐ നടത്തിയ ഒരു സർവ്വേ റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാണ്.

ജിഎസ്ടി പിരിവില്‍ കനത്ത തിരിച്ചടി: ദൈവത്തിന്റെ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രം

സംസ്ഥാനങ്ങളുടെ നഷ്ടം

സംസ്ഥാനങ്ങളുടെ നഷ്ടം

കൊവിഡ് -19 മഹാമാരിയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളുടെ പ്രത്യാഘാതത്തെത്തുടർന്ന് സംസ്ഥാനങ്ങളിൽ വാറ്റ്, എക്സൈസ്, സ്റ്റാമ്പ് ഡ്യൂട്ടികളിൽ 53,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ജിഎസ്ടി (എസ്‌ജി‌എസ്ടി) യുടെ ഇടിവ് ഇതിലേക്ക് ചേർത്താൽ, ഏപ്രിൽ-ജൂൺ പാദത്തിൽ വരുമാന നഷ്ടം 1.2 ലക്ഷം കോടി രൂപയായി വർദ്ധിക്കും. എസ്‌ബി‌ഐ റിപ്പോർട്ട് അനുസരിച്ച് 20 സംസ്ഥാനങ്ങളിൽ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവാണുണ്ടായിരിക്കുന്നത്.

എങ്ങനെ ശരിയായ ഇഎല്‍എസ്എസ് സ്‌കീം തിരഞ്ഞെടുക്കാം; നിക്ഷേപകര്‍ അറിയണം ഈ കാര്യങ്ങള്‍

മൊത്തം നഷ്ടം

മൊത്തം നഷ്ടം

കേന്ദ്രത്തിന്റെ വരുമാനക്കുറവ് കൂടി ചേർത്താൽ 2021 ൽ മൊത്തം നഷ്ടം 4.5 ലക്ഷം കോടി രൂപയായി. നികുതി വരുമാനത്തിന്റെ പരിമിതമായ സ്രോതസ്സുകൾ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് അധിക പ്രതിസന്ധിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊറോണ വൈറസ് മഹാമാരിയോട് പോരാടുന്നതിന് സംസ്ഥാനങ്ങൾ 1.7 ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ തുക ചേർത്താൽ സംസ്ഥാനങ്ങളുടെ മൊത്തം സ്ലിപ്പേജ് ഏകദേശം 6.2 ലക്ഷം കോടി രൂപ വരും.

പ്രതിസന്ധി

പ്രതിസന്ധി

സംസ്ഥാനങ്ങൾ ഇതിനകം തന്നെ പണ പ്രതിസന്ധി നേരിടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അധിക വരുമാനനഷ്ടം വിവിധ സംസ്ഥാനങ്ങളുടെ സാമ്പത്തിക വീണ്ടെടുക്കൽ നീട്ടും. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മൊത്തം വായ്പയെടുക്കൽ ജിഡിപിയുടെ അഞ്ച് ശതമാനത്തിൽ കവിയുന്നില്ലെങ്കിൽ സംസ്ഥാന ജിഡിപിയുടെ ഉയർന്ന പരിധിയായ മൂന്ന് ശതമാനത്തിൽ കൂടുതലായി മറ്റ് സ്രോതസ്സുകളിൽ നിന്ന് വായ്പയെടുക്കാൻ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങളെ അനുവദിച്ചിരുന്നു.

വായ്പയ്ക്ക് യോഗ്യത

വായ്പയ്ക്ക് യോഗ്യത

4.28 ലക്ഷം കോടി രൂപയുടെ പിന്തുണ നൽകുന്നുണ്ടെങ്കിലും വായ്പയെടുക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ച് എട്ട് സംസ്ഥാനങ്ങൾ മാത്രമാണ് യോഗ്യത നേടുന്നതെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. റിസർവ് ബാങ്ക് സർക്കാരിന് നൽകുന്ന താൽക്കാലിക വായ്പാ സൗകര്യം അനുസരിച്ച് വരുമാനത്തിന്റെ താൽക്കാലിക കുറവ് പരിഹരിക്കുന്നതിനും ഷെഡ്യൂൾ ചെയ്ത ചെലവുകൾ നിറവേറ്റുന്നതിനും സർക്കാരിനെ പ്രാപ്തമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഈ വായ്പയ്ക്ക് റിസർവ് ബാങ്ക് പലിശ ഈടാക്കും.

അടിയന്തര സഹായം

അടിയന്തര സഹായം

കൊറോണ വൈറസ് രഹിതമായ സാധാരണ നിലയിലേയ്ക്ക് എത്താൻ ഇനിയും മാസങ്ങൾ എടുക്കുമെന്നതിനാൽ സംസ്ഥാനങ്ങൾക്ക് അടിയന്തിര സഹായം നൽകിയില്ലെങ്കിൽ, അവരുടെ മൂലധനച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കുകയും സാമ്പത്തിക പുനരുജ്ജീവനവും തൊഴിലില്ലായ്മ സാഹചര്യങ്ങളും കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

English summary

Tax collection has fallen, and states are facing a severe crisis | നികുതി പിരിവ് കുറഞ്ഞു, സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത പ്രതിസന്ധി

Even before the corona virus hit the Indian economy, tax collections were down. This will be a big headache for the GST Council, which meets on Thursday. Read in malayalam.
Story first published: Wednesday, August 26, 2020, 8:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X