ബിറ്റ്കോയിൻ ഇടപാടുകൾക്കും നികുതി, ഉടൻ 18% ജിഎസ്ടി നൽകേണ്ടി വരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ബിറ്റ്കോയിൻ ഇടപാടുകൾ ഉടൻ തന്നെ ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ വരുമെന്ന് സൂചനകൾ. കണക്കനുസരിച്ച് രാജ്യത്ത് പ്രതിവർഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ബിറ്റ്കോയിൻ ഇടപാടുകൾക്ക് 18% ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശം സർക്കാർ പരിഗണിക്കുന്നുണ്ട്.

കാശുണ്ടാക്കാൻ ഇന്ത്യക്കാരുടെ പുതിയ വഴി ക്രിപ്‌റ്റോകറൻസി, ദിവസേന നിക്ഷേപിക്കുന്നത് ലക്ഷങ്ങൾ

ബിറ്റ്കോയിൻ ഇടപാടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയാൽ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. രാജ്യത്ത് ബിറ്റ്കോയിൻ വ്യാപാരത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താനാണ് സാധ്യത. ക്രിപ്‌റ്റോകറൻസിയെ നിലവിലെ ആസ്തികളായി കണക്കാക്കാമെന്നും ജിഎസ്ടി ഈടാക്കാമെന്നും ബോർഡ് നിർദ്ദേശിച്ചു.

ബിറ്റ്കോയിൻ ഇടപാടുകൾക്കും നികുതി, ഉടൻ 18% ജിഎസ്ടി നൽകേണ്ടി വരും

 

ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ ഇന്ത്യയിൽ നിയന്ത്രണാതീതമായതിനാൽ ഇത് സർക്കാരിന് മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രത്യേകിച്ചും ഡിജിറ്റൽ കറൻസികൾ കൈകാര്യം ചെയ്യുന്നതിനായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് ഏർപ്പെടുത്തിയ രണ്ട് വർഷത്തെ വിലക്ക് സുപ്രീം കോടതി നീക്കിയതിന് ശേഷം. നിലവിൽ, ക്രിപ്‌റ്റോകറൻസിക്കായി ഒരു റെഗുലേറ്ററും ഇല്ല.

ബിറ്റ് കോയിന്‍ വാങ്ങണോ അതോ സ്വര്‍ണം വാങ്ങണോ...? ഇവിടെ മാത്രമല്ല, അങ്ങ് അന്താരാഷ്ട്ര മാര്‍ക്കറ്റിലും ചര്‍ച്ച

ഇതിനിടെ രാജ്യത്ത് പ്രവർത്തിക്കുന്ന നിരോധിത ചൈനീസ് വാതുവയ്പ്പ് ആപ്ലിക്കേഷനുകൾക്ക് വേണ്ടി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയതിന് ഗുജറാത്തിലെ ക്രിപ്റ്റോ കറൻസി വ്യാപാരിയെ ഇഡി ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

English summary

Tax on Bitcoin, 18% GST will have to be paid soon, government considering the proposal | ബിറ്റ്കോയിൻ ഇടപാടുകൾക്കും നികുതി, ഉടൻ 18% ജിഎസ്ടി നൽകേണ്ടി വരും

Bitcoin transactions in the country will soon be subject to the Goods and Services Tax (GST). Read in malayalam.
Story first published: Tuesday, December 29, 2020, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X