ടിസിഎസ്, ഇൻഫോസിസ്, വിപ്രോ; പ്രമുഖ ഐടി കമ്പനികളിൽ നിന്ന് രാജി വച്ചത് 11,000 ടെക്കികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പശ്ചാത്തലത്തിൽ കുറഞ്ഞ ജോലിയും ചെലവ് ചുരുക്കൽ നടപടികളും കാരണം ഇന്ത്യയിലെ മികച്ച അഞ്ച് സോഫ്റ്റ്വെയർ സ്ഥാപനങ്ങൾ ഒന്നാം പാദത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഹെഡ്കൌണ്ട് കൂട്ടിച്ചേർക്കൽ പരമ്പരാഗതമായി ഐടി കമ്പനികളുടെ വളർച്ചയുടെ ശക്തമായ സൂചകമാണ്. എന്നാൽ ഓട്ടോമേഷൻ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് കുറയുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ ടിസിഎസിന്റെ ഹെഡ്കൌണ്ടിൽ 4,786 പേർ കുറഞ്ഞു. ഇൻഫോസിസിൽ നിന്ന് 3,138 പേർ പിരിഞ്ഞുപോയി. എച്ച്സി‌എൽ ടെക്കിൽ നിന്ന് 136 പേരും വിപ്രോയിലെ 1082 പേരും ടെക് മഹീന്ദ്രയിൽ നിന്ന് 1820 പേരും രാജി വച്ചു. മൊത്തം 10,962 പേർ ഈ സോഫ്റ്റ്വെയർ സ്ഥാപനങ്ങളിൽ നിന്ന് പുറത്തുപോയി.

റിലയൻസ് ഇൻഡസ്ട്രീസ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള 51-ാമത്തെ കമ്പനി, ഏഷ്യയിൽ 10-ാം സ്ഥാനം

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ; പ്രമുഖ ഐടി കമ്പനികളിൽ നിന്ന് രാജി വച്ചത് 11,000 ടെക്കികൾ

 

എന്നാൽ ആഗോളതലത്തിൽ 5000 പേരെ ഇൻഫോസിസ് തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇൻഫോസിസ് ഈ വർഷം 20,000 പുതിയ നിയമനങ്ങൾ നടത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു. അതേസമയം, കമ്പനിക്ക് മതിയായ ജീവനക്കാരുണ്ടെന്ന് വിപ്രോ വ്യക്തമാക്കി. ടെക്ക് മഹീന്ദ്ര നിയമനം മുൻ പാദത്തെ അപേക്ഷിച്ച് ഗണ്യമായി കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കമ്പനികള്‍ ഐടി പ്രൊഫഷണലുകളെ നിയമിക്കുന്നത് ഈ വര്‍ഷം മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മാത്രമേ വേഗത കൈവരിക്കൂ എന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൊവിഡ് 19 കാരണം റിക്രൂട്ട്‌മെന്റുകള്‍ വര്‍ഷാവസാനത്തേക്ക് മാറ്റിവെച്ചതിനാല്‍, ഇത് ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാലാനുസൃതമായി ദുര്‍ബലമായ പാദമാണ്. ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍, മുന്‍നിര ഐടി കമ്പനികളിലെ ജീവനക്കാരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിലയിലാണ്. ലാറ്ററല്‍ ജോലിക്കാരും പുതിയ നിയമനങ്ങളും പിന്നീടുള്ള പാദങ്ങളിലേക്ക് മാറ്റിയതാണ് ഇതിനുകാരണം.

ഐടി കമ്പനികളുടെ യാത്രാ ചെലവുകൾ കുറഞ്ഞു, എന്നാൽ ബില്ല് കൂടിയത് ഇക്കാര്യങ്ങൾക്ക്

English summary

TCS, Infosys, Wipro; 11,000 techies resigned from major IT companies | ടിസിഎസ്, ഇൻഫോസിസ്, വിപ്രോ; പ്രമുഖ ഐടി കമ്പനികളിൽ നിന്ന് രാജി വച്ചത് 11,000 ടെക്കികൾ

The top 5 software companies in India cut their staff numbers in the first quarter due to low workload and cost-cutting measures in the covid context. Read in malayalam.
Story first published: Sunday, August 16, 2020, 10:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X