ടെലഗ്രാം ഉപയോക്താക്കളുടെ എണ്ണം 50 കോടി കടന്നു: 72 മണിക്കൂറിൽ 2.5 കോടി ഡൌൺലോഡ്, നേട്ടമെന്ന് കമ്പനി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സ്വകാര്യത സംബന്ധിച്ചുള്ള തർക്കത്തിനിടെ റെക്കോർഡ് നേട്ടവുമായി മെസേജിംഗ് പ്ലാറ്റ്ഫോമായ ടെലിഗ്രാം. ആഗോളതലത്തിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 50 കോടി മറികടന്നു. ഏറ്റവും പുതിയതായി 25 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലിഗ്രാമിന് ലഭിച്ചിട്ടുള്ളത്.

 

വ്യാപാരികള്‍ക്ക് പെന്‍ഷന്‍... ആശ്രിതര്‍ക്ക് സഹായം; അറിയാം സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച്

എണ്ണത്തിൽ വർധനവ്

എണ്ണത്തിൽ വർധനവ്

നിർദ്ദിഷ്ട ഉപയോക്താക്കളുടെ എണ്ണം എത്രയെന്ന് ടെലിഗ്രാം ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ഉപയോക്താക്കളിൽ 38 ശതമാനം ഏഷ്യയിൽ നിന്നുള്ളവരാണെന്നും യൂറോപ്പ് (27 ശതമാനം), ലാറ്റിൻ അമേരിക്ക (21 ശതമാനം), മെന (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക 8 എന്നിങ്ങനെയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  50 കോടി കടന്നു

50 കോടി കടന്നു

ജനുവരി ആദ്യ വാരത്തിൽ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കടന്നതായി ടെലിഗ്രാം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മാത്രം 25 ദശലക്ഷം പുതിയ ഉപയോക്താക്കൾ ടെലിഗ്രാമിൽ ചേർന്നു.

ജനുവരി 6-10 കാലയളവിൽ 1.5 ദശലക്ഷം പേർ പുതിയതായി ടെലഗ്രാം ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നാണ് സെൻസർ ടവർ ഡാറ്റ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ടാമത്തെ വലിയ വിപണി

രണ്ടാമത്തെ വലിയ വിപണി

ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം വിപണിയാണ് ഇന്ത്യയെന്നാണ് കണക്കുകൾ പറയുന്നത്. 2020 ഒക്ടോബർ 30 വരെ മൊത്തം ടെലിഫോൺ കണക്ഷന്റെ എണ്ണം 117 കോടി ആയിരുന്നു, അതിൽ 115 കോടിയും മൊബൈൽ കണക്ഷനുകളാണ്. 2019 ൽ ശരാശരി 12 ജിബി ഡാറ്റയാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നതെന്ന് എറിക്സൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് ഉപഭോഗമാണ്, ഇത് 2025 ഓടെ പ്രതിമാസം 25 ജിബി (ജിഗാബൈറ്റ്) ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

 വളർച്ചയിലേക്ക്

വളർച്ചയിലേക്ക്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവെന്നും ഓരോ ദിവസവും 1.5 ദശലക്ഷം പുതിയ ഉപയോക്താക്കൾ സൈൻ അപ്പ് ചെയ്യുമ്പോൾ, നിലവിലെ വളർച്ചാ നിരക്കിനൊപ്പം ടെലിഗ്രാം സമീപഭാവിയിൽ കോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് ഉയരുമെന്ന് അടുത്തിടെയുള്ള ഒരു ബ്ലോഗ്‌പോസ്റ്റിൽ, ടെലിഗ്രാം സിഇഒയും സ്ഥാപകനുമായ പവൽ ഡുറോവും പറഞ്ഞിരുന്നു.

  സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

"ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ 7 വർഷത്തെ ചരിത്രത്തിലുടനീളം ഞങ്ങൾക്ക് മുമ്പ് ഡൌൺ‌ലോഡുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സമയം വ്യത്യസ്തമാണ്. സൌജന്യ സേവനങ്ങൾക്കായി ആളുകൾ അവരുടെ സ്വകാര്യത കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്നില്ല അര ബില്യൺ സജീവ ഉപയോക്താക്കളുമായി, വളർച്ച ത്വരിതപ്പെടുത്തുന്നു സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി പ്രതിജ്ഞാബദ്ധമായ ആശയവിനിമയ വേദി തേടുന്നവരുടെ ഏറ്റവും വലിയ അഭയസ്ഥാനമായി ടെലിഗ്രാം മാറിയിട്ടുണ്ട്.

Read more about: whatsapp
English summary

Telegram crosses 500-million subscriber mark during Whatsapp's privacy policy controversy

Telegram crosses 500-million subscriber mark during Whatsapp's privacy policy controversy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X