ചൂടപ്പം പോലെ വിറ്റ് 'ഇടിമിന്നൽ' മദ്യം... മണിക്കൂറുകൾക്കകം 'ഔട്ട് ഓഫ് സ്റ്റോക്ക്'... ടെസ്ല ടെക്കീല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെക്‌സിക്കോ സിറ്റി: ലോകത്തെ പലതവണ ഞെട്ടിച്ചിട്ടുള്ള ആളാണ് ടെസ്ല ഉടമയായ എലോണ്‍ മസ്‌ക്. 2018 ലെ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ടെസ്ലയുടെ ടെക്കീല എന്ന ആശയവുമായി 'ടെസ്ലക്വില' എന്ന് ട്വീറ്റ് ചെയ്തപ്പോള്‍ അതൊരു തമാശയായിരുന്നു എന്നാണ് പലരും കണ്ടത്.

എന്തായാലും ടെസ്ലയുടെ ടെക്കീല എത്തി. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു വില്‍പന. വില്‍പന തുടങ്ങി മണിക്കൂറുകള്‍ക്കകം 'ഔട്ട് ഓഫ് സ്റ്റോക്ക്' ആവുകയും ചെയ്തു. ഇടിമിന്നല്‍ കുപ്പിയില്‍ എത്തിയ ആ ടെക്കീലയുടെ വിശേഷങ്ങള്‍....

ഇലക്ട്രിക് കാറും റോക്കറ്റും മാത്രമല്ല

ഇലക്ട്രിക് കാറും റോക്കറ്റും മാത്രമല്ല

എലോണ്‍ മസ്‌ക് എന്ന് പറഞ്ഞാല്‍ ശതകോടീശ്വരന്‍മാര്‍ക്കിടയിലെ ഒരു 'വ്യത്യസ്തനാം ബാലന്‍' ആണ്. ഇലക്ട്രിക് കാറുകളില്‍ തുടങ്ങി, സ്‌പേസ് എക്‌സിലൂടെ സ്വകാര്യ റോക്കറ്റിലൂടെ പലപല പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അദ്ദേഹം. അതിനിടയിലാണ് ടെസ്ലയുടെ പേരില്‍ ഒരു ടെക്കീല (ഒരിനം മദ്യം) തന്നെ അദ്ദേഹം പുറത്തിറക്കിയത്.

ഇടിമിന്നല്‍ കുപ്പി

ഇടിമിന്നല്‍ കുപ്പി

ഇടിമിന്നലിന്റെ ആകൃതിയിലുള്ള കുപ്പിയിലാണ് ടെസ്ലയുടെ ടെക്കീല എത്തുന്നത്. സംഗതി, ആദ്യം ഒരല്‍പം വിവാദത്തിനൊക്കെ വഴിവച്ചെങ്കിലും ഒടുവില്‍ ഓണ്‍ലൈനിലൂടെ വില്‍പനയ്‌ക്കെത്തി. അപ്പോഴാണ് ഞെട്ടിപ്പിച്ചുകൊണ്ട് അത് 'ഔട്ട് ഓഫ് സ്റ്റോക്ക്' ആയിപ്പോയത്.

വില 250 ഡോളര്‍, ഔട്ട് ഓഫ് സ്‌റ്റോക്ക്

വില 250 ഡോളര്‍, ഔട്ട് ഓഫ് സ്‌റ്റോക്ക്

ഒരു ബോട്ടിലിന് 250 ഡോളര്‍ ആണ് ടെസ്ല ടെക്കീലയുടെ വില. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 18,490 രൂപ വരും. എന്തായാലും ടെസ്ലയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വില്‍പനയ്ക്കായി പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഗതി ഔട്ട് ഓഫ് സ്റ്റോക്ക് ആയി.

തീര്‍ന്നതോ, അതോ...

തീര്‍ന്നതോ, അതോ...

യഥാര്‍ത്ഥത്തില്‍ സ്‌റ്റോക്ക് തീര്‍ന്നുപോയതാണോ, അതോ ടെസ്ല ടെക്കീലയുടെ കച്ചവടം എലോണ്‍ മസ്‌ക് അവസാനിപ്പിച്ചതാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. അത്തരത്തിലുള്ള പല കുസൃതികളും പലപ്പോഴായി ചെയ്തിട്ടുള്ള ആളാണ് മസ്‌ക് എന്നതുകൊണ്ട് തന്നെ കമ്പനിയില്‍ നിന്നുള്ള ഔദ്യോഗികമായ ഒരു വിശദീകരണം കാത്തിരിക്കുകയാണ് ആളുകള്‍.

ടെസ്ലക്വിലയുടെ വിവാദം

ടെസ്ലക്വിലയുടെ വിവാദം

2018 ല്‍ ടെസ്ലക്വില എന്ന പേര് മസ്‌ക് പുറത്ത് വിട്ടപ്പോള്‍ അത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു. മെക്‌സിക്കോയിലെ ടെക്കീല ഉത്പാദകരായിരുന്നു പേരിനെതിരെ രംഗത്ത് വന്നത് ടെക്കീല എന്നത് ഒരു സംരക്ഷിത നാമമാണെന്നും ടെസ്ലക്വില അതിന് വെല്ലുവിളിയായേക്കും എന്നതും ആയിരുന്നു അവരുടെ വാദങ്ങള്‍.

എന്താണ് ടെക്കീല

എന്താണ് ടെക്കീല

ഒരു മെക്‌സിക്കന്‍ മദ്യമാണ് ടെക്കീല എന്ന് അറിയപ്പെടുന്നത്. മെക്‌സിക്കന്‍ സംസ്ഥാനമായ ജലിസ്‌കോയിലെ ഒരു നഗരത്തിന്റെ പേരാണ് ടെക്വില എന്നത്. ഇവിടെ ഉള്ള നീല അഗേവ് ചെടിയില്‍ നിന്നാണ് ടെക്കീല എന്ന മദ്യം നിര്‍മിക്കുന്നത്. ലോകമെങ്ങും ആരാധകരുള്ള ഒരു മദ്യമാണ് ടെക്കീല.

മസ്‌കിന്റെ തമാശയാകുമോ

മസ്‌കിന്റെ തമാശയാകുമോ

എല്ലാ അനുമതികളോടും അംഗീകരത്തോടും കൂടിയാണ് ടെസ്ല ടെക്കീല ഉത്പാദിപ്പിക്കുന്നത്. ഡെസ്റ്റിലാദോറ ഡെല്‍ വല്ലെ ഡി ടെക്കീല എന്ന പ്രമുഖ ഡിസ്റ്റിലറിയാണ് ടെസ്ലയ്ക്ക് വേണ്ടിയും ടെക്കീല ഉത്പാദിപ്പിച്ചുകൊടുക്കുന്നത്. അമേരിക്കയിലെ ന്യൂര്‍ക്ക്, കാലിഫോര്‍ണിയ, വാഷിങ്ടണ്‍ തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലേ ടെസ്ല ടെക്കീല ലഭ്യമാകൂ എന്ന് വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇത് എലോണ്‍ മസ്‌കിന്റെ ഒരു പതിവ് തമാശയാകാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more about: liquor മദ്യം
English summary

Tesla's Tequila became out of stock with in hours after the launch

Tesla's Tequila became out of stock with in hours after the launch. The price of the tequila is 250 dollars per bottle.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X