ഫെയർ & ലവ്ലി പേര് മാറ്റാൻ കാരണം ഈ 22കാരി, ചെയ്തത് എന്തെന്ന് അല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെയർ & ലവ്ലി പേര് മാറ്റാൻ കാരണം 22 കാരിയായ ചന്ദന ഹിരൺ എന്ന പെൺകുട്ടിയാണ്. Change.org എന്ന വെബ്സൈറ്റിൽ ചന്ദന നൽകിയ പരാതിയെ തുടർന്നാണ് ഫെയർ & ലവ്ലി വർഷങ്ങളായുള്ള പിന്തിരിപ്പൻ പരസ്യങ്ങളും ബ്രാൻഡിംഗും അവസാനിപ്പിച്ചിരിക്കുന്നത്. യൂണിലിവറിന്റെ പ്രസ്താവനയിൽ ഈ പെൺകുട്ടിയുടെ അപേക്ഷയെക്കുറിച്ച് നേരിട്ട് പരാമർശങ്ങളൊന്നുമില്ലെങ്കിലും, രണ്ടാഴ്ചയ്ക്കുള്ളിൽ 15,000 ത്തോളം ഒപ്പുകളുമായാണ് ചന്ദന വൻ പിന്തുണ നേടിയിരിക്കുന്നത്.

 

ചർമ്മത്തിന്റെ നിറം

ചർമ്മത്തിന്റെ നിറം

എന്റെ ചർമ്മത്തിന്റെ നിറമുള്ള പെൺകുട്ടികൾ ജനപ്രിയ സംസ്കാരത്തിൽ അവരുടെ സ്കിൻ ടോണിനെ പ്രതിനിധീകരിക്കുന്നില്ല എന്നത് അസംബന്ധമാണ്. എന്റെ നിറത്തിലുള്ള മുൻനിര നടിമാരെയൊന്നും ഞാൻ കണ്ടെത്തിയില്ല, എന്റെ ചർമ്മത്തിന്റെ നിറം അംഗീകരിക്കുന്ന മാസികകളോ പരസ്യങ്ങളോ ഞാൻ കണ്ടിട്ടില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും ഫോട്ടോ എഡിറ്റിംഗ് സൈറ്റുകളിലെയും ഫിൽട്ടറുകൾ പോലും നിങ്ങളെ വെളുപ്പിക്കാനാണ് നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചന്ദന പറഞ്ഞു.

ഹോർലിക്സിനെ 3,045 കോടി രൂപയ്ക്ക് വിറ്റു, വാങ്ങിയത് ആര്?ഹോർലിക്സിനെ 3,045 കോടി രൂപയ്ക്ക് വിറ്റു, വാങ്ങിയത് ആര്?

പുതിയ പേര്

പുതിയ പേര്

അമേരിക്കയിലെ കറുത്തവർഗ്ഗക്കാർക്കെതിരായ പോലീസ് അതിക്രമങ്ങൾക്ക് കാരണമായ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ചന്ദനയ്ക്ക് പ്രചോദനമായത്. എച്ച്‌യു‌എല്ലിന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടും പിന്നീട് ചന്ദന ട്വീറ്റ് ചെയ്തിരുന്നു. റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം ഉൽപ്പന്നത്തിന്റെ പുതിയ പേര് പുറത്തുവരും, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ പായ്ക്ക് വിപണിയിൽ ലഭ്യമാകുമെന്നാണ് വിവരം.

ബ്രിട്ടാനിയ ബിസ്ക്കറ്റിന് ഇനി വില കൂടും; സാമ്പത്തിക പ്രതിസന്ധി രൂക്ഷംബ്രിട്ടാനിയ ബിസ്ക്കറ്റിന് ഇനി വില കൂടും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

വെളുക്കാൻ ആഗ്രഹിക്കുന്നവർ

വെളുക്കാൻ ആഗ്രഹിക്കുന്നവർ

സ്‌കിൻ ലൈറ്റനിംഗ് സൗന്ദര്യവർദ്ധക വസ്‌തുക്കൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡാണുള്ളത്. ഫെയർ & ലവ്ലി പോലുള്ള ബ്രാൻഡുകൾ അവരുടെ പരസ്യങ്ങളിൽ ചർമ്മ സംരക്ഷണ പരിവർത്തനം കാണിക്കുന്ന രണ്ട് മുഖങ്ങൾ പ്രദർശിപ്പിക്കുന്നു. മെച്ചപ്പെടുത്തൽ കാണിക്കുന്നതിന് ഷേഡ് ഗൈഡുകളും ഉണ്ട്. ഡാർക്ക് ഈസ് ബ്യൂട്ടിഫുൾ പോലുള്ള പ്രസ്ഥാനങ്ങൾ വർഷങ്ങളായി ഈ പ്രവണതയ്‌ക്കെതിരെ സജീവമായി പ്രതിഷേധിച്ചിരുന്നു.

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം 19 ശതമാനം കൂടി 1525 കോടിയിലെത്തിഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം 19 ശതമാനം കൂടി 1525 കോടിയിലെത്തി

കമ്പനിയുടെ പ്രതികരണം

കമ്പനിയുടെ പ്രതികരണം

എച്ച്‌യു‌എല്ലിന്റെ പ്രസ്താവന പ്രകാരം, കമ്പനിയുടെ 67% ഓഹരിയുള്ള ഇന്ത്യ യൂണിറ്റ്, 2019 ൽ അത്തരം മാർക്കറ്റിംഗിൽ നിന്ന് മാറിയെന്നും, വ്യത്യസ്ത സ്കിൻ ടോണുകളുള്ള സ്ത്രീകളെ പരസ്യങ്ങളിൽ അവതരിപ്പിക്കുമെന്നും അറിയിച്ചു. "2019 ൽ, ഇന്ത്യയിലെ ഫെയർ ആന്റ് ലവ്ലി പായ്ക്കിൽ മുമ്പും ശേഷവുമുള്ള മുഖത്തിന്റെ നിറവും ഷേഡ് ഗൈഡുകളും നീക്കംചെയ്തിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി.

English summary

The 22-Year Old Girl Who Is The Reason For Fair And Lovely Changes Its Name | യർ & ലവ്ലി പേര് മാറ്റാൻ കാരണം ഈ 22കാരി, ചെയ്തത് എന്തെന്ന് അല്ലേ?

Fair & Lovely has ended its years of regressive advertising and branding following a complaint filed by a 22 years old girl on Change.org website. Read in malayalam.
Story first published: Monday, June 29, 2020, 7:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X