ഡിസംബർ 1 മുതൽ നിങ്ങളെ ബാധിക്കുന്ന ചില നിർണായകമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഭൂരിപക്ഷം ഇന്ത്യൻ പൗരന്മാരുടെയും ജീവിതത്തെ വളരെയധികം ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് താഴെ ചേർക്കുന്നു.
പാചകവാതക വിലയിൽ മാറ്റത്തിന് സാധ്യത
ഇന്ത്യയിൽ, എൽപിജി വില സർക്കാർ എണ്ണ കമ്പനികൾ പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കും. പാചക വാതകങ്ങളുടെ വില ഡിസംബറിൽ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാമാരി സമയത്ത് ആഭ്യന്തര എൽപിജി വില സ്ഥിരമായി നിലനിർത്താൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ മാസം മുതൽ, ഉപഭോക്താക്കൾക്ക് അവരുടെ എൽപിജി സിലിണ്ടറുകൾ വീട്ടിലെത്തുന്നതിന് ഒറ്റത്തവണ പാസ്‌വേഡ് (ഒ.ടി.പി) നിർബന്ധമാക്കിയിരുന്നു. എൽപിജി സിലിണ്ടറുകളുടെ ഹോം ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്കായി എണ്ണ കമ്പനികൾ ഡെലിവറി ഒഥന്റിഫിക്കേഷൻ കോഡ് (ഡിഎസി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഇത്.
ഇൻഷുറൻസ് ഉടമയ്ക്ക് പ്രീമിയം തുക മാറ്റാം
ഇൻഷുറൻസ് ഉടമയ്ക്ക് പ്രീമിയം തുക 50 ശതമാനം കുറയ്ക്കാൻ അവസരം ലഭിക്കും. അതായത് ഇൻഷുറൻസ് ഉടമയ്ക്ക് പോളിസി നിലനിർത്താൻ പകുതിയോളം പ്രീമിയം തുക വരെ അടച്ചാൽ മതിയാകും.
പുതിയ ട്രെയിനുകൾ ആരംഭിക്കും
പുതിയ ട്രെയിനുകൾ ഡിസംബർ 1 മുതൽ സർവ്വീസുകൾ ആരംഭിക്കും. കൊറോണ വൈറസ് മഹാമാരി മൂലം ഏതാനും മാസങ്ങളായി റെയിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു.
ആർടിജിഎസ് മാറ്റം
2020 ഒക്ടോബറിൽ റിസർവ് ബാങ്ക് (ആർബിഐ) റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം (ആർടിജിഎസ്) 2020 ഡിസംബർ മുതൽ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നു. നാളെ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ച്ചകളും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയുമാണ് സേവനം ലഭിച്ചിരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
