ഇൻഷുറൻസ് ഒഴികെയുള്ള വാഹന രേഖകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഷൂറൻസ് ഒഴികെയുള്ള വാഹനവുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കുന്നതിനായുള്ള സമയപരിധി നീട്ടിയതായി ജനറൽ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ മറ്റ് അനുബന്ധ രേഖകൾ എന്നിവ പുതുക്കുന്നതിനുള്ള സമയമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നീട്ടി നൽകിയിരിക്കുന്നത്. 2020 ഡിസംബർ 31 വരെയാണ് ഇവ പുതുക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള സമയ പരിധി നീട്ടിയത്. എന്നാൽ വാഹന ഇൻഷുറൻസ് സംബന്ധിച്ച പേപ്പറുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടില്ല.

ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച ഡ്രൈവിങ് ലൈസൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കാനാണ് സമയം അനുവദിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ കാരണം രേഖകൾ പുതുക്കാൻ ആളുകൾക്ക് സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ ഇതിനായുള്ള സമയ പരിധി ജൂൺ 30 വരെ നീട്ടി നൽകിയിരുന്നു.

ഇൻഷുറൻസ് ഒഴികെയുള്ള വാഹന രേഖകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

വാഹന ഇൻഷുറൻസ് പുതുക്കുന്നതിൽ ഇളവുകൾ നൽകിയിട്ടില്ല

1938 ലെ ഇൻഷുറൻസ് ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധി സ്ഥാപനമായ ജനറൽ ഇൻഷുറൻസ് കൗൺസിൽ മുന്നോട്ടു വയ്‌ക്കുന്ന നിർദേശം മോട്ടോർ വാഹന ഇൻഷുറൻസ് പോളിസികൾ എത്രയും പെട്ടെന്ന് പുതുക്കേണ്ടതുണ്ടെന്നാണ്. ഡ്രൈവിംഗ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, വാഹനവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ പുതുക്കാനുള്ള കാലാവധി മാത്രമാണ് നീട്ടി നൽകിയിട്ടുള്ളതെന്ന് ആഗസ്റ്റ് 24 ന് സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ ജനറൽ ഇൻഷുറൻസ് കൗൺസിൽ ചൂണ്ടിക്കാണിക്കുന്നത്.

ഇതിൽ മോട്ടോർ ഇൻഷുറൻസ് പോളിസികൾ ഉൾപ്പെടില്ല. അതിനാൽ തന്നെ മോട്ടോർ ഇൻഷുറൻസ് പോളിസികൾ യഥാക്രമം നേരത്തെ നിർദേശിക്കപ്പെട്ടിട്ടുള്ള തിയ്യതികളുടെ അടിസ്ഥാനത്തിൽ തന്നെ പുതുക്കേണ്ടതാണ്. എല്ലാ വാഹന ഇൻഷുറൻസ് ഉടമകളും നിശ്ചിത തിയ്യതിയിലോ അതിന് മുമ്പായോ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കൗൺസിൽ നിർദേശിക്കുന്നുണ്ട്.

English summary

The deadline for renewal of vehicle documents extended | ഇൻഷുറൻസ് ഒഴികെയുള്ള വാഹന രേഖകൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

The deadline for renewal of vehicle documents extended
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X